കുഞ്ഞിന് കോവിഡ് ഇല്ല. തെറ്റിദ്ധാരണ പ്രചരിപ്പിച്ചതും, ഫോൺ കാൾ പുറത്തുവിട്ടതും എല്ലാം ബാല തന്നെ. തെളിവുകൾ പുറത്ത്..

0

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയ ഒട്ടാകെ ചർച്ചചെയ്യപ്പെടുന്നത് നടൻ ബാലയും, ഗായിക അമൃത സുരേഷും തമ്മിലുള്ള ചില പ്രശ്നങ്ങളാണ്. ഗായിക അമൃതയുടെയും, നടൻ ബാലയുടെയും മകളായ പാപ്പു എന്നു വിളിക്കുന്ന അവന്തികയ്ക്ക് കോവിഡ് ആണെന്നും, ചികിത്സയിലാണെന്നും ഒക്കെ ആയിരുന്നു മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചത്.

മകളെ കാണണമെന്ന ആവശ്യവുമായി നടൻ ബാല അമൃതയെ വിളിക്കുന്ന ഫോൺ സംഭാഷണത്തിന്റെ കുറച്ചു ഭാഗങ്ങൾ മാത്രം ആയിരുന്നു സോഷ്യൽ മീഡിയ ഒട്ടാകെ പ്രചരിച്ചത്. ആ ഫോൺ സംഭാഷണത്തിൽ ഉണ്ടായിരുന്നത് മകളെ കാണണമെന്ന് ബാല ആവശ്യപ്പെടുമ്പോൾ ഇപ്പോൾ സാധിക്കില്ല എന്ന് പറയുന്ന അമൃതയെ ആയിരുന്നു. എന്നാൽ ബാല കരഞ്ഞു പറഞ്ഞിട്ടും, അമൃത കുഞ്ഞിനെ കാണാൻ സമ്മതിക്കുന്നില്ല എന്ന തരത്തിൽ ആയിരുന്നു മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചത്.

വലിയ രീതിയിൽ തന്നെ ഈ വാർത്ത വിവാദമായതോടെ സത്യാവസ്ഥ പറഞ്ഞുകൊണ്ട് ഗായിക അമൃത സുരേഷ് തന്നെ ഇന്നലെ സോഷ്യൽ മീഡിയയിലൂടെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ബാല യുമായി അമൃത സംസാരിച്ചതിന്റെ ഏകദേശം മൂന്നു മിനിറ്റോളം ഉള്ള ഫോൺ സംഭാഷണവും അമൃത ഇന്നലെ പുറത്തു വിട്ടു. തനിക്ക് കോവിഡ് പോസിറ്റീവായി കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു.

ഇന്നലെ വീണ്ടും കോവിഡ് ടെസ്റ്റ് ചെയ്തു അതിന്റെ റിസൾട്ട് വാങ്ങാനായി ആശുപത്രിയിൽ വെയിറ്റ് ചെയ്തപ്പോഴാണ്  ബാല അമൃതയേ വിളിക്കുന്നത്. അതുകൊണ്ടാണ് ഇപ്പോൾ മകളെ വിളിക്കാൻ സാധിക്കില്ല എന്ന് അമൃത പറഞ്ഞത്. മാത്രവുമല്ല തന്റെ അമ്മയുടെ നമ്പർ ബാലയ്ക്ക് കൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് അമൃതയും, അമൃതയുടെ അമ്മയും ബാല്യം മാറിമാറി വിളിച്ചിട്ടും ബാല ഫോൺ എടുത്തിരുന്നില്ല. ഇതായിരുന്നു സത്യത്തിൽ സംഭവിച്ചത്.

അതിനെയാണു  വളച്ചൊടിച്ച് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. ഇന്നലെ ആ വാർത്ത പ്രചരിപ്പിച്ച മാധ്യമത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും, അത് മാത്രമല്ല തന്റെ ഫോൺ സംഭാഷണം എങ്ങനെ അവർക്ക് ലഭിച്ചു എന്ന് അറിയണം എന്നും അമൃത പറഞ്ഞിരുന്നു. ഇപ്പോഴിതാ സത്യാവസ്ഥയും ആയി ആ മാധ്യമം തന്നെ രംഗത്ത് വന്നിരിക്കുകയാണ്. എങ്ങനെ ഒരു വാർത്ത കേട്ടപ്പോൾ അവർ ആദ്യം വിശദീകരണത്തിനായി വിളിച്ചത് നടൻ ബാലയെ തന്നെ ആയിരുന്നു.

ബാല തന്നെയാണ് മകൾക്ക് കോവിഡ് പോസിറ്റീവ് ആണെന്നും, തന്നെ മകളെ അവർ കാണിക്കുന്നില്ല എന്നും മാധ്യമങ്ങളോട് പറഞ്ഞത്. അപ്പോൾ ആ ഫോൺ സംഭാഷണം ഞങ്ങൾക്ക് തരാമോ എന്ന് ചോദിച്ചപ്പോൾ ബാല തന്നെയാണ് ആ ഫോൺ സംഭാഷണം അവർക്ക് അയച്ചു കൊടുത്ത എന്നും  അവർ വ്യക്തമാക്കി. മാത്രമല്ല, അമൃത യോടും, കുടുംബത്തോടും അവർ മാപ്പ് ചോദിക്കുകയും ചെയ്തു. സ്വന്തം അച്ഛൻ തന്നെ എങ്ങനെ ഒരു വാർത്ത പ്രചരിപ്പിച്ചതിൽ അതിയായ സങ്കടമുണ്ട് എന്നാണ് അമൃത പറഞ്ഞത്.