അഹാനയുടെ കൂടെ അഭിനയിക്കാൻ സാധിച്ചില്ല, ഇഷാനിയുടെ ആദ്യ സിനിമയുടെ ഭാഗമായി, സന്തോഷം പങ്ക് വെച്ച് കൃഷ്ണകുമാര്‍

0
krishnakumar.actor
krishnakumar.actor

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. സമൂഹമാധ്യമങ്ങളിൽ വളരെ ഏറെ സജീവമായ കുടുംബം ഏവര്‍ക്കും പ്രിയങ്കരരാണ്. മലയാള സിനിമയിലെ യുവനടിമാരുടെ കൂട്ടത്തിൽ കൃഷ്ണകുമാറിന്റെ മൂത്ത മകള്‍ അഹാന മുന്‍നിരയില്‍ തന്നെയാണ്. പ്രേക്ഷക ശ്രദ്ധ നേടിയ നിരവധി ചിത്രങ്ങളിലാണ് ചുരുങ്ങിയ സമയംകൊണ്ട് അഹാന അഭിനയിച്ചിട്ടുള്ളത്.

നിലവിൽ ഇപ്പോൾ  കൃഷ്ണകുമാറിന്റെ ഇളയ മകള്‍ ഇഷാനിയും അച്ഛന്റെയും സഹോദരിയുടെയും പാത പിന്തുടരുകയാണ്.ഇഷാനിയുടെ ആദ്യ ചിത്രം മമ്മൂട്ടി നായകനായെത്തുന്ന ‘വണ്‍’ എന്ന ചിത്രത്തിലൂടെയായതിന്റെമനസ്സ് നിറഞ്ഞ സന്തോഷത്തിലാണ് കൃഷ്ണകുമാറും കുടുംബവും.വളരെ വലിയ ഒരു പ്രത്യേകതയെതെന്നാൽ കൃഷ്ണകുമാറും ഇതേ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നുള്ളതാണ്. നിലവിലെ സന്തോഷകരമായ നിമിഷത്തിൽ കൃഷ്ണകുമാര്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ  ശ്രദ്ധേയമാവുന്നത്.

krishnakumar.image
krishnakumar.image

അദ്ദേഹത്തിന്റെ മകളും നടിയുമായ അഹാന കൃഷ്ണയ്ക്കൊപ്പം അഭിനയിക്കാനാകാത്തതിന്റെ അതിയായ സങ്കടവും പറഞ്ഞു കൊണ്ടാണ് കൃഷ്ണകുമാര്‍ ഇപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.ഇഷാനി അഭിനയിക്കുന്ന ചിത്രത്തില്‍ വിജിലന്‍സ് ഡയറക്ടറുടെ വേഷമാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്……

‘ശ്രീ മമ്മൂട്ടി കേന്ദ്രകഥാപാത്രമായി വരുന്ന ‘വണ്‍’ എന്ന സിനിമയിലെ എന്റെ കഥാപാത്രമാണ് വിജിലന്‍സ് ഡയറക്ടര്‍ അലക്സ്‌ തോമസ്.’പരോളിന് ശേഷം മമ്മുക്കയോടൊപ്പം വീണ്ടും ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. സന്തോഷം. മകള്‍ ആഹാന അഭിനയിച്ച സിനിമകളില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം കിട്ടിയില്ലെങ്കിലും ഇഷാനി നായികയായി വരുന്ന അവളുടെ ആദ്യ ചിത്രമായ വണ്ണില്‍ എനിക്കും ഒരു കഥാപാത്രമായി വരാന്‍ കഴിഞ്ഞതില്‍ സന്തോഷം.. ദൈവത്തിനു നന്ദി. ഇന്നാണ് എന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത്..’

krishnakumar.image...
krishnakumar.image…

മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്ന സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്തചിത്രമാണ് വണ്‍. സൂപ്പർ സ്റ്റാർ മമ്മൂട്ടി തന്റെ കരിയറിൽ ആദ്യമായി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്ര കൂടിയാണ് വണ്‍. ഈ ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം വളരെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഹിറ്റ് കൂട്ടുകെട്ടായ ബോബി സഞ്ജയ് ടീമാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും.

മലയാളത്തിലെ മറ്റു താരങ്ങളായ ബാലചന്ദ്ര മേനോൻ ജോജു ജോര്‍ജ്, നിമിഷാ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍,ബാലചന്ദ്രമേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി , സാബ് ജോണ്‍ ,ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങിയ വലിയ താരനിര തന്നെ ഈ സിനിമയിലുണ്ട്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് ഗോപി സുന്ദറാണ്.പ്രേക്ഷകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് വണ്‍.