ഉപ്പും മുളകിനും ശേഷം അവർ വീണ്ടും ഒന്നിച്ചു, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

0
juhi-paru
juhi-paru

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന വളരെയധികം ആരാധകരുളള പരമ്പരയായിരുന്നു ഉപ്പും മുളകും.തിങ്കൾ മുതൽ വെള്ളി വരെ ദിവസവും വൈകുന്നേരം 6:00 മുതൽ 6:30 വരെയാണ് ഇത് സംപ്രേഷണം കൊണ്ടിരിക്കുന്നത്. വളരെ വ്യത്യസ്തമായ അവതരണമാണ് ഈ പരമ്പരയ്ക്ക് അത് കൊണ്ട് തന്നെ ജനഹൃദയങ്ങളില്‍ ഇടം നേടിയെടുത്ത പരമ്പര അവസാനിച്ചിരിക്കുകയാണ്. പരമ്പരയുടെ  അവസാന എപ്പിസോഡ് 2021 ജനുവരി 15 ന് സംപ്രേഷണം ചെയ്തിരുന്നു.ഈ പരമ്പരയുടെ ഇടയ്ക്ക് വച്ച്‌ ലച്ചുവായി എത്തുന്ന ജൂഹി സീരിയലില്‍ നിന്നും പരിപൂർണമായും പിന്മാറിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കഥകളായിരുന്നു പരമ്പരയിലൂടെ പറഞ്ഞിരുന്നത്. ബാലചന്ദ്രന്‍ തമ്പിയും അതെ പോലെ നീലുവും അഞ്ചുമക്കളുമാണ് സീരിയലിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.അങ്ങനെ മുന്നേറികൊണ്ടിരികുമ്പോളായിരുന്നു.ഇടയ്ക്ക് വച്ച്‌ പാറുക്കുട്ടി എത്തിയതോടെ സീരിയല്‍ റേറ്റിങ്ങില്‍ മുന്നേറുകയായിരുന്നു.

ഒരു പ്രധാന രംഗമായിരുന്നു പരമ്പരയിലെ ലച്ചുവിന്റെ വിവാഹം.ഇത് ആരാധകര്‍ വളരെയധികം  ആഘോഷമാക്കിയിരുന്നു. പരമ്പരയുടെ എല്ലാം എപ്പിസോഡുകളും തന്നെ വളരെ ആകാംക്ഷയോടെയായിരുന്നു ആരാധകർ കണ്ടിരുന്നത്.പാറുക്കുട്ടി എല്ലാവരുടെയും വീട്ടിലെ ഒരംഗം തന്നെയായിരുന്നു.കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു പാറുക്കുട്ടി.ബാലചന്ദ്രനെയും നീലിമയേയും ചുറ്റിപ്പറ്റിയുള്ള കഥയായിരുന്നു ഈ പരമ്പരയിലെ പ്രധാനപ്പെട്ട ഭാഗം അവയെല്ലാം തന്നെ ഹാസ്യoനിറഞ്ഞതും ആകാംക്ഷ ഉളവാകുന്നതായിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഈ പരമ്പര ആസ്വാദക ഹൃദയം കീഴടക്കിയത്.എന്നാല്‍ വിവാഹത്തോടെ സീരിയലില്‍ നിന്നും ജൂഹി പിന്മാറുകയായിരുന്നു.പെട്ടെന്നുള്ള തീരുമാനം ആയതു കൊണ്ട് തന്നെ ആരാധകർ മനസ്സിൽ നിരാശയായിരുന്നു.എന്തുകൊണ്ടാണ് ലച്ചു പോയത് എന്നുള്ള കാരണം അറിയാൻ ശ്രമിക്കുകയിരുന്നു ആരാധകർ. ഈ പരമ്പരയിൽ അഭിനയിക്കുന്ന എല്ലാം കഥാപാത്രങ്ങളും പ്രേഷകരുടെ മനസ്സിൽ വലിയ സ്ഥാനം നേടിയിരുന്നു.എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ലച്ചുവിന്റേയും പാറുക്കുട്ടിയുടേയും ഒന്നിച്ചുള്ള ചിത്രങ്ങളാണ്.

വിഷുപ്രമാണിച്ചായിരുന്നു ഓണ്‍സ്ക്രീന്‍ സഹോദരങ്ങള്‍ ഒത്തുകൂടിയത്.വളരെ സന്തോഷത്തോടെ ജൂഹി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പാറുക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്.അവർ എത്തിയത് ജൂഹിയും അമേയയും നക്ഷത്ര ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടസിന്റെ വിഷുദിന സ്പെഷ്യല്‍ പരസ്യത്തിലായിരുന്നു എത്തിയത്. പാറുക്കുിട്ടിക്കൊപ്പമുള്ള ചിത്രം കുസൃതിയും കുറുമ്പുകളുമായി ഈ പ്രാവിശ്യത്തെ  ഞങ്ങളുടെ വിഷു ആഘോഷം നക്ഷത്ര ഗോള്‍ഡ് ആന്‍ഡ് ഡയമന്‍സിനോടൊപ്പം… എന്ന് കുറിച്ചു കൊണ്ടാണ് പങ്കുവെച്ചിരിക്കുന്നത്. വളരെ മനോഹരമായ രണ്ട് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങൾ കൊണ്ട്  സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലായി മാറുകയും ചെയ്തരിക്കുകയാണ്.അതെ പോലെ  ആരാധകര്‍ ഇപ്പോള്‍ ലച്ചുവിനും പാറുക്കുട്ടിക്കും വിഷു ആശംസകള്‍ നേര്‍ന്ന് എത്തിയിട്ടുണ്ട്.പഠനത്തിന് വേണ്ടിയാണ് ഉപ്പും മുളകില്‍ നിന്നും ലെച്ചു  പിന്‍മാറിയിരുന്നു.വിവാഹം കഴിഞ്ഞ് പോകുന്ന തരത്തിലായിരുന്നു ലക്ഷ്മി എന്ന കഥാപാത്രത്തെ  അവസാനിപ്പിച്ചത്. ലെച്ചുവിന്റെ വരനായി ഡെയ്ന്‍ ആയിരുന്നു എത്തിയത്. ആരാധകരെ നിരാശപ്പെടുത്തിയിരുന്നു ഉപ്പും മുളകില്‍ നിന്നുളള ലെച്ചുവിന്റെ പിന്‍വാങ്ങല്‍. നിരവധി പ്രേക്ഷകര്‍ തിരിച്ചു വരണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.