ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിറ്റ് സിനിമയായ ലേലംത്തിലെ വളരെ ശ്രദ്ധ നേടിയ കഥാപാത്രമായ സ്റ്റീഫൻ ചാക്കോച്ചിയ്ക്ക് ശേഷം ജോഷിയും സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ സിനിമയായ പാപ്പന്റെ ഷൂട്ടിംഗ് കാഞ്ഞിരപ്പള്ളിയില്‍ തുടങ്ങി. ജോഷിയുടെ സൂപ്പര്‍ ഹിറ്റായ പൊറിഞ്ചു മറിയം ജോസിന് ശേഷമുള്ള ചിത്രമാണിത്. സുരേഷ് ഗോപി പാപ്പനില്‍ അവതരിപ്പിക്കുന്നത് എബ്രഹാം മാത്യു മാത്തന് എന്ന കഥാപാത്രത്തെയാണ്. ഈ മനോഹര ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ നടന്നു. നിര്‍മ്മാതാക്കളിലൊരാളായ ഷരീഫ് മുഹമ്മദ് ആദ്യ ക്ലാപ് അടിച്ചു. സ്വിച്ച് ഓണ്‍ കർമ്മം നിർവഹിച്ചത് സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലെ ഫാദര്‍ ബോബി അലക്സ് മണ്ണപ്ലാക്കലാണ്.

കനിഹ,നീത പിള്ള,ഗോകുൽ സുരേഷ് നിര്‍മ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളി, നിര്‍മ്മാതാവും നടനുമായ അരുണ്‍ ഘോഷ്, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മലയാളത്തിന്റെ സ്വന്തം നടൻ സുരേഷ് ഗോപിയും മകൻ ഗോകുല്‍ സുരേഷും ആദ്യമായി ഒന്നിക്കുന്ന ഈ പുതിയ ചിത്രത്തില്‍ പ്രമുഖ യുവ നടൻ സണ്ണിവയ്ന്‍, നൈല ഉഷ, നീത പിള്ള, ആശ ശരത്,കനിഹ, ചന്ദുനാഥ്, വിജയരാഘവന്, ടിനി ടോം, ഷമ്മി തിലകന് തുടങ്ങിയ വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്.ക്യൂബ്സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെയും ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്സിന്റെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഈചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും കെയര്‍ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആര്‍ജെ ഷാനാണ്.വളരെ ആനുകാലിക പ്രസക്തി നേടുന്ന കഥയായിരിക്കുമെന്നാണ് എല്ലാവരും വിലയിരുത്തുന്നത്. പാപ്പനിൽ സുരേഷ് ഗോപി വളരെ സുപ്രധാന ഒരു ലുക്കിലാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അത് കൊണ്ട് പ്രേക്ഷകർക്ക് വളരെ ആകാംഷയാണ് നൽകുന്നത്.

കഥാപാത്രത്തെ ഉൾക്കൊണ്ടു അഭിനയിക്കുന്ന മലയാളത്തിന്റെ വളരെ കഴിവുള്ള നടനായ സുരേഷ് ഗോപി എബ്രഹാം മാത്യു മാത്തനെന്ന വളരെ വ്യത്യസ്തനായ കഥാപാത്രംമാകുമ്പോൾ ചിത്രം വളരെ മികച്ചതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.ചിത്രത്തിന്റെ എഡിറ്റര്‍ ശ്യാം ശശിധരനാണ്,മാധുര്യമായ സംഗീതം നൽകുന്നത് ജേക്സ് ബിജോയാണ് സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ ,ആര്‍ട്ട് നിമേഷ് എം താനൂര്‍ .മേക്കപ്പ്റോണെക്സ് സേവ്യര്‍. കോസ്റ്റ്യൂം പ്രവീണ്‍ വര്‍മ,പ്രൊഡക്ഷന്‍ കണ്ട്രോളര് എസ് മുരുകന് , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സിബി ജോസ് ചാലിശ്ശേരി, സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന് ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്,വളരെ മികച്ച വിതരണക്കാരായ ചാന്ദ് വി മൂവീസും ആഘോഷ് സിനിമാസും, ചേര്‍ന്നാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.മലയാള സിനിമ പ്രേക്ഷകർ ഈ സിനിമയുടെ വരവിനായി കാത്തിരിക്കുകയാണെന്ന് ഒരർത്ഥത്തിൽ പറയാൻ സാധിക്കും.