പ്രിയതമയ്ക്ക് പിറന്നാൾ ആശംസയുമായി സജിൻ. ഭർത്താവിന്റെ സർപ്രൈസ് കണ്ട് തുള്ളിച്ചാടി ഷഫ്‌ന..

0

എല്ലാത്തരം പ്രേക്ഷകരിലേക്കും വളരെ വേഗം കയറികൂടിയ ഒരു പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സ്വാന്തനം. കുടുംബന്ധങ്ങളുടെ കഥപറയുന്ന ഈ പരമ്പര ഇന്ന് ലോകമലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. 4 സഹോദരങ്ങൾ അടങ്ങുന്ന ഒരു കൂട്ടുകുടുംബത്തിലെ വളരെ രസകരമായ മൂഹൂർത്തങ്ങൾ യാതൊരു പാകപിഴയും ഇല്ലാതെ തന്നെ പ്രേഷകരിലേക്ക് എത്തിക്കുന്നതുകൊണ്ടാണ് ഈ പരമ്പരയെ ആളുകൾ ഇത്രയേറെ സ്നേഹിക്കുന്നതും..

ഏഷ്യാനെറ്റിലെ തന്നെ ഹിറ്റ് സീരിയലുകളിൽ ഒന്നായിരുന്ന ‘വാനമ്പാടി’ എന്ന പരമ്പരക്ക് ശേഷം ചിപ്പി രഞ്ജിത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയൽ എന്ന തലകെട്ടോടെ ആണ് സ്വാന്തനം എത്തുന്നത്. എന്നാൽ ഇന്ന് ഈ പരമ്പര ഇത്രയും വൈറൽ ആയിരിക്കുന്നത് ശിവാജ്ഞലി പ്രണയം കൊണ്ടാണ്.

സ്വാന്തനത്തിലെ എല്ലാ താരങ്ങളും തന്നെ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അവർ സീരിയലിന്റെ സെറ്റിലെയും, ജീവിതത്തിലെ വിശേഷങ്ങളും ഓക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. സ്വാന്തനത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സജിൻ പങ്കുവച്ച ചില ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറലാകുന്നത്.

തന്റെ ജീവിതത്തിലെ യഥാർത്ഥ പങ്കാളിയും, സിനിമാ താരവുമായ ഷഫ്നയുടെ 30ആം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. നിരവധി ആളുകളുടെ ആശംസകൾ ആണ് ഈ ചിത്രങ്ങൾക്ക് വന്നുകൊണ്ടിരിക്കുന്നത്. സ്വാന്തനത്തിലെ മുരടൻ കഥാപാത്രമായ ശിവനു സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉണ്ട്. നിരവധി ഫാൻസ്‌ ഗ്രൂപ്പുകൾ പോലും താരത്തിന്റെ പേരിൽ ഇപ്പൊ ഉണ്ട്.

ശിവന്റെയും, അഞ്ജലിയുടെയും പ്രണയരംഗങ്ങൾ കാണാനാണ് ഏവർക്കും ഏറെ ഇഷ്ടം. അതുകൊണ്ട് തന്നെ ഇവർ ഇപ്പോൾ ശിവാജ്ഞലി എന്ന പേരിൽ ആണ് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത് പോലും. തമിഴിൽ ഹിറ്റായി പോയികൊണ്ടിരിക്കുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ പകർപ്പാണ് സ്വാന്തനം. മലയാള സീരിയലുകളിൽ റേറ്റിംഗിൽ രണ്ടാമതാണ് ഇപ്പോൾ സ്വാന്തനം. ഒരുപാട് മികച്ച മുഹൂർത്തങ്ങൾ ആണ് ഇനി ഇതിൽ വരാനിരിക്കുന്നത്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ ഇത് ഒന്നാമതാകും എന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ.

സിനിമാ കഥ പോലെ തന്നെ വളരെ സംഭവബഹുലമായ ഒരു പ്രണയ കഥയാണ് സജിന്റെയും, ഷഫ്നയുടെയും. പ്രേഷകരുടെ ഇഷ്ടജോഡികളായ ഇവർ രണ്ടുപേരും വിവാഹിതർ ആകുന്നതു 2013 ൽ ആണ്. ഷഫ്‌ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്ലസ് ടു എന്ന ചിത്രത്തിലൂടെ ആണ് ഇവർ പരിചയപെടുന്നത്. സജിനും ആ ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

അവിടുന്ന് തുടങ്ങിയ സൗഹൃദം ആയിരുന്നു ഇവരെ പ്രണയത്തിലും എത്തിച്ചത്. രണ്ടുപേരും ഇരു മതവിഭാഗക്കാർ ആയതുകൊണ്ട് ഇവരുടെ വീട്ടുകാരൊക്കെ ഈ ബന്ധത്തിന് എതിരായിരുന്നു. ബാലതാരമായി തന്നെ സിനിമയിൽ എത്തി നിരവധി ഭാക്ഷകളിൽ ഷഫ്‌ന അഭിനയിച്ചു. വിവാഹത്തോടെ ചെറിയ ഒരു ഇടവേളയും താരം എടുത്തു.