ദാമ്പത്യജീവിതം ദുഃഖകരം എന്നാൽ രണ്ട് പ്രാവിശ്യം ഗർഭിണിയായി, പിന്നീട് സംഭവിച്ചത് വ്യക്തമാക്കി നടി മഹിമ ചൗധരി

0
Mahima-Chaudhary.actress
Mahima-Chaudhary.actress

വളരെ മികച്ചൊരു മോഡലായി തുടക്കം കുറിച്ച് പിന്നീട് അഭിനയലോകത്തെ മിന്നുന്ന നക്ഷത്രമായി തിളങ്ങിയ താരമാണ് മഹിമ ചൗധരി.പർദേശ് എന്ന മനോഹര ചിത്രത്തിൽ പ്രമുഖ നടൻ ഷാരൂഖ്ഖാന്റെ നായികയായി അഭിനയിച്ചു. ചിത്രം വളരെ വലിയ വിജയം നേടി.താരത്തിന് ഈ ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ വലിയ ഒരു സ്ഥാനം നേടാൻ കഴിഞ്ഞു. അതെ പോലെ പ്രസിദ്ധ സംവിധായകനായ സുഭാഷ്ഘായിയാണ് മഹിമയെ ഒരു പുതുമുഖ നടിയായി സിനിമാ രംഗത്തിലേക്ക്  അവസരം നൽകിയത്.സിനിമാ രംഗത്തേക്ക് എത്തിയതിനു ശേഷം തന്റെ പേര് റിതു എന്നത് മഹിമ എന്ന മാറ്റുകയായിരുന്നു.മഹിമ ചൗധരി തന്റെ ജീവിതത്തിലുണ്ടായ ഒരു അപകടത്തെ കുറിച്ച്‌ മനസ്സ് തുറന്ന്  പറഞ്ഞിട്ടുണ്ട്. അവ എന്തെന്നാൽ ശാരീരികവും മാനസികവുമായി വലിയ മുറിവുകളാണ് അപകടത്തിലൂടെ നടിയ്ക്ക് സംഭവിച്ചത്. എന്നാല്‍ അതിലും വലുത് തന്റെ ദാമ്പത്യ ജീവിതത്തില്‍ സംഭവിച്ചതാണെന്ന് പറയുകയാണ് നടി ഇപ്പോള്‍. ഒരു അഭിമുഖത്തിനിടയിലാണ് മൂന്ന് തവണ ഗര്‍ഭിണിയായതിനെ കുറിച്ചൊക്കെ നടി പറയുന്നത്.

Mahima Chaudhary.1
Mahima Chaudhary.1

നടി പറയുന്നത് എന്തെന്നാൽ ബോബി മുഖര്‍ജിയെ വിവാഹം കഴിച്ചതിന് ശേഷം രണ്ട് തവണ ഗര്‍ഭിണി ആയെങ്കിലും അത് രണ്ടും അലസി പോവുകയായിരുന്നു എന്നാണ്. 2006 ലാണ് മഹിമയും ബോബിയും തമ്മില്‍ വിവാഹിതരാവുന്നത്. ആ ബന്ധം 2013 ല്‍ അവസാനിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ആ ബന്ധത്തില്‍ അറൈന എന്നൊരു മകളുണ്ട്.വിവാഹം നടക്കുന്ന സമയത്ത് മഹിമ അത്ര സന്തോഷത്തില്‍ ആയിരുന്നില്ലെന്നാണ് പറയുന്നത്.താരത്തിൻെറ ദാമ്പത്യ ജീവിതത്തിലെ വളരെ സങ്കീർണമായ പ്രശ്‌നങ്ങള്‍ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയാതെ മറച്ച്‌ വെക്കുകയായിരുന്നു. ഒരിക്കലും മാതാപിതാക്കളോടോ മറ്റാരോടെ നമ്മളിക്കാര്യങ്ങള്‍ പറയില്ല. കാരണം ഓ ഇതൊക്കെ വലിയ കാരണമാണോ, പിന്നെയും ഇത് നടക്കും അതുപോലെ ശരിയാവുകയും ചെയ്യും.

Mahima Chaudhary2
Mahima Chaudhary2

ഒരു ദിവസം അങ്ങനെയിരിക്കുമ്പോഴാണ് ഞാന്‍ വീണ്ടും ഗര്‍ഭിണിയാവുന്നത്. എന്തോ നിര്ഭാഗ്യമെന്ന് പറയാം ആ കുഞ്ഞിനെ എനിക്ക് നഷ്ടപ്പെട്ട് പോയി.പിന്നീട്  രണ്ടാമതും ഗര്‍ഭിണിയായെങ്കിലും അതും അലസി പോയി. കാരണം ആ സ്ഥലത്തും ആ സമയത്തും ഞാന്‍ സന്തോഷത്തില്‍ ആയിരുന്നില്ല.ഓരോ പ്രാവിശ്യംവും  പുറത്ത് പോയി ഒരു ഇവന്റോ ഒരു ഷോ ചെയ്യാനോ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്റെ കുഞ്ഞിനെ അമ്മയുടെ അടുത്ത് വിട്ടിട്ട് ഞാന്‍ പോകുമായിരുന്നു.രണ്ട് ദിവസം കഴിഞ്ഞ് തിരിച്ച്‌ വരികയും ചെയ്യും.അവിടെ ഞാന്‍ അത്രയധികം സുഖപ്രദമായിരുന്നു. എന്നാല്‍ ജീവിതത്തിലെ ഏറ്റവും മോശമായ സമയത്ത് ഭര്‍ത്താവ് പോലും തന്റെ ഭാഗത്ത് നിന്നിരുന്നില്ലെന്ന് കൂടി മഹിമ വ്യക്തമാക്കുന്നു. ഷാരുഖ് ഖാന്റെ നായികയായി എത്തിയ മഹിമ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരിലേക്ക് ആകർക്ഷിക്കപ്പെടുകയായിരുന്നു അതിന് ശേഷം പിന്നീട് അജയ് ദേവ്ഗണുമായി മഹിമ ദിവ്യപ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചെങ്കിലും ബോബി മുഖര്‍ജിയെ വിവാഹം കഴിക്കുകയായിരുന്നു.