സാന്ത്വനം സീരിയൽ റേറ്റിംഗില്‍ ഒന്നാമമെത്താനുള്ള കാരണം വ്യക്തമാക്കി നടി ചിപ്പി

0
chippy.actress
chippy.actress

മലയാള സിനിമാ ലോകത്ത് നായികയായും സഹനടിയായും തിളങ്ങിയ താരമാണ് ചിപ്പി.ഭരതന്‍ സംവിധാനം ചെയ്ത പാഥേയം എന്ന ചിത്രത്തില്‍ മെഗാ സ്റ്റാർ മമ്മൂട്ടി അവതരിപ്പിച്ച സാഹിത്യകാരന്‍ ചന്ദ്രദാസിന്റെ മകളായ ഹരിത മേനോന്‍ ആയി അഭിനയരംഗത്തെത്തി. നിരവധി അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ചിപ്പി 1996ല്‍ കര്‍ണാടക സര്‍ക്കാരിന്റെ ഏറ്റവും മികച്ച നടിക്കുള്ള അവാര്‍ഡ്‌ നേടി.അതെ പോലെ തന്നെ നിരവധി സീരിയലുകളിലും അഭിനയിച്ചു. വളരെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു.ഇപ്പോൾ നിലവില്‍ മലയാളത്തിലെ ജനപ്രിയ പരമ്പര ഏതാണെന്ന ചോദ്യത്തിന് മറുപടി ഒന്നേയുള്ളു, അത് സാന്ത്വനം എന്നു തന്നെയാണ്. എന്നാൽ അതിനെ ശിവാഞ്ജലി ഇഫക്ട് എന്നും, ചിപ്പി മാജിക്കെന്നുമെല്ലാം പറയാറുണ്ടെങ്കിലും എല്ലാവര്‍ക്കും പ്രിയപ്പെട്ട പരമ്പര ആണെന്നതില്‍ മാത്രം ആർക്കും സംശയമില്ല.  സംപ്രേഷണം ആരംഭിച്ച് വളരെ വേഗത്തിൽ തന്നെ പ്രേക്ഷകരുടെ പ്രീതി നേടിയെടുക്കാന്‍ പരമ്പരയ്ക്ക് കഴിഞ്ഞിട്ടുണ്ട്.അതെ പോലെ തന്നെ ഒരു കൂട്ടുകുടുംബത്തിലെ വളരെ രസകരമായ മുഹൂര്‍ത്തങ്ങളെ ഒരു തരത്തിലും കൃത്രിമത്വം ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുക  എന്നതാണ് പരമ്പരയെ വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകര്‍ ഏറ്റെടുക്കാനുള്ള ഒരു പ്രധാന കാരണം.

chippy
chippy

അതെ പോലെ വളരെ വലിയ ഒരു പ്രത്യേകത എന്തെന്നാൽ അഭിനേതാക്കള്‍ തമ്മിലുള്ള കെമസ്ട്രിയും പരമ്പരയില്‍ മനോഹരമായിത്തന്നെയുണ്ട്. സാന്ത്വനം പരമ്പരയുടെ ആരാധകര്‍ക്ക് പ്രായവിത്യാസങ്ങളും ലിംഗവിത്യാസങ്ങളുമില്ല എന്നതാണ് ഏറ്റവും എടുത്ത് പറയേണ്ടേ ഒരു കാര്യം തന്നെയാണ്.അതെ പോലെ നിരവധി വ്യക്തികൾ
സാന്ത്വനത്തിന്റെ സ്ഥിരം പ്രേക്ഷകരാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ മനസ്സ് തുറന്ന് പറഞ്ഞിരുന്നു.ആരംഭത്തിൽ തന്നെ വന്‍ ജനപ്രീതി നേടാന്‍ സാധിച്ച പരമ്പരായിരുന്നു സാന്ത്വനം. അതെ പോലെ ഈ സ്‌നേഹം മുന്നോട്ട് നിലനിര്‍ത്താനും സാന്ത്വനത്തിന് സാധിച്ചിട്ടുണ്ട്. റേറ്റിംഗ് ചാര്‍ട്ടുകളിലും സാന്ത്വനം മുന്നേറുകയാണ്.ചിപ്പി ചെയ്യുന്നത് ഈ സീരിയലിലെ ഒരു പ്രധാന കഥാപാത്രമാണ് അത് കൊണ്ട് താരത്തിൻെറ അഭിനയ മികവ് വളരെ വലുതാണ്. ഇപ്പോള്‍ ഇതിന്റ വിജയ രഹസ്യം പങ്കുവച്ചിരിക്കുകയാണ് താരം.പരമ്പരയ്ക്ക് തൊട്ടു പിന്നിലെ മുഴുന്‍ ടീമിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ടീമിലെ ഓരോ അംഗവും ഈ വിജയത്തിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ടെന്നും ചിപ്പി പറയുന്നു.

chippy1
chippy1

ഞങ്ങളുടെ കുടുംബത്തെ സ്‌നേഹിക്കുന്ന ഓരോരുത്തരുടേയും കഥയാണ് സാന്ത്വനം എന്നാണ് ചിപ്പി പറയുന്നത്. ഈ വിജയത്തിന് പിന്നിലെ രഹസ്യം കഥയും ടീമിന്റെ കഠിനാധ്വാനം ആണെന്നും ചിപ്പി പറയുന്നു.യുവജനങ്ങളുടെ മനസ്സിൽ പോലും വലിയ സ്വാധിനം നൽകി മുന്നേറുകയാണ് സാന്ത്വനം പരമ്പര.ഇപ്പോൾ മലയാളികളുടെ കുടുംബത്തിലെ അംഗങ്ങളാണ് ദേവിയുടേയും ബാലന്റേയും വീട്ടിലെ ഓരോരുത്തരും.ഒട്ടനവധി സിനിമകളില്‍ നായികയായും സഹനടിയായും ചിപ്പി അഭിനയിച്ചു. ടെലിവിഷന്‍ സീരിയലുകളില്‍ സജീവ സാന്നിധ്യം ആണ്. സിനിമാ നിര്‍മ്മാതാവായ ഭര്‍ത്താവ് രഞ്ജിത്തിനൊപ്പം അവന്തിക ക്രിയേഷന്‍സിന്റെ ബാനറില്‍ ചില സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം കൊണ്ട് തന്നെ പ്രേഷകരുടെ ഹൃദയം കീഴ്ടക്കുകയാണ് ചിപ്പി.