ഞാൻ അവന്റെ കൂടെ പോവുകയാണെന്ന് വീട്ടിൽ പറഞ്ഞിട്ടാണ് ഇറങ്ങിപ്പോയത്. വൈറൽ വിവാഹത്തെപ്പറ്റി പ്രകൃതി മനസ്സുതുറക്കുന്നു

0

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് പ്രകൃതി എന്ന അനുശ്രീ. ഈയടുത്തിടെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അനുശ്രീ വിവാഹിതയായത്. ക്യാമറാമാൻ ജിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ തൃശ്ശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വച്ച് അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ആരെയും അറിയിക്കാതെ വളരെ രഹസ്യമായി തന്നെ ആയിരുന്നു താരത്തിന്റെ വിവാഹം. ഇപ്പോഴിതാ തന്നെയും തന്റെ വിവാഹത്തെയും ചുറ്റിപ്പറ്റിയുള്ള  വാർത്തകൾകൊക്കെ മറുപടിയുമായി എത്തിയിരിക്കുകയാണ് അനുശ്രീ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അനുശ്രീ പ്രതികരിച്ചത്. അനുശ്രീയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.

ഞാൻ വിഷ്ണുവിനെ പരിചയപ്പെട്ടിട്ട് ഏകദേശം അഞ്ച് വർഷത്തോളമായി. ഞങ്ങൾ ആദ്യം കണ്ടതും പരിചയപ്പെടുന്നതും എല്ലാം ചിന്താവിഷ്ടയായ സീത എന്ന പരമ്പരയുടെ ലൊക്കേഷനിൽ വച്ചായിരുന്നു. പക്ഷേ അതിനു മുമ്പേ വിഷ്ണു എന്നെ കണ്ടിട്ടുണ്ട്. പക്ഷേ ഞാൻ ശ്രദ്ധിച്ചിരുന്നില്ല. സെക്സ് ചിന്താവിഷ്ടയായ സീതയുടെ ലൊക്കേഷനിൽ വച്ച് തന്നെ വിഷ്ണു എന്നെ പ്രൊപ്പോസ് ചെയ്തിരുന്നു എങ്കിലും അപ്പോൾ ഞാൻ മറുപടിയൊന്നും നൽകിയിരുന്നില്ല. പിന്നീട് ഏകദേശം മൂന്നു വർഷം കഴിഞ്ഞു അരയന്നങ്ങളുടെ വീട് എന്ന പരമ്പരയുടെ ലൊക്കേഷനിൽ വച്ച് ഞങ്ങൾ കണ്ടു. അവിടെവച്ചാണ് വീണ്ടും ഞങ്ങൾ സുഹൃത്തുക്കൾ ആകുന്നതും, ആ സൗഹൃദം ഞങ്ങൾ പോലും അറിയാതെ പ്രണയത്തിലേക്ക് കടന്നതും. വിഷ്ണുവിനെ അടുത്തറിഞ്ഞപ്പോൾ ജീവിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

എന്റെ വീട്ടിൽ ഈ പ്രണയം തുടക്കം മുതലേ എതിർപ്പായിരുന്നു. പ്രണയത്തിലായി എന്ന് ഫീൽ തോന്നിത്തുടങ്ങി ഏകദേശം ഒരുമാസം കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ രണ്ടുപേരും വീട്ടിൽ പറഞ്ഞു. വിഷ്ണുവിന്റെ വീട്ടിൽ എതിർപ്പുകളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ എന്റെ വീട്ടിൽ കടുത്ത എതിർപ്പായിരുന്നു. വിഷ്ണു എന്റെ അമ്മയുമായി സംസാരിച്ചു.  പക്ഷേ ഒന്നും ശരിയായില്ല. അക്കാലത്തൊക്കെ വീട്ടുകാർ പറഞ്ഞുകൊണ്ടിരുന്നത് ഇതു കുറച്ചുകാലത്തേക്കെ ഉണ്ടാവുകയുള്ളൂ, ഈ വർക്ക് തീർന്നാൽ ഉടൻ പോകും എന്നൊക്കെ ആയിരുന്നു. പിന്നീട് എന്റെ വീട്ടിൽ ഒരു വർഷം കാത്തിരിക്കാൻ എന്നോട് പറഞ്ഞു. അപ്പോഴും വീട്ടിലെ പ്രതികരണം എതിർപ്പ് തന്നെയായിരുന്നു. അതിനിടയിൽ തന്നെ മറ്റു വിവാഹാലോചനകളും ആരംഭിച്ചു. അപ്പോൾ ഞാൻ തീരുമാനമെടുത്തു, വിഷ്ണുവിന് ഒപ്പം തന്നെ ജീവിക്കണം എന്ന്. അതോടെ വീട്ടിൽ വീണ്ടും വലിയ പ്രശ്നമായി. ഒരു ദിവസം വീട്ടിൽ പറഞ്ഞിട്ടാണ് ഞാൻ ഇറങ്ങിയത്.

ഞാൻ അവന്റെ കൂടെ പോവുകയാണ്, മറ്റൊരു വിവാഹം എനിക്ക് പറ്റില്ല. വീട്ടിൽ എല്ലാവരുടെയും മുന്നിൽ നിന്ന് കാര്യം പറഞ്ഞിട്ടാണ് ഞാൻ ഇറങ്ങിപ്പോകുന്നത്. അവർ എന്നെ ഒരുപാട് തടയാൻ ശ്രമിച്ചു പക്ഷേ എന്റെ തീരുമാനം മാറിയില്ല. ഞങ്ങളുടെ പ്രണയത്തിന് ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു. ഒരു വർഷം ഞങ്ങൾ സംസാരിച്ചിട്ടില്ല. വിഷ്ണുവിന്റെ ക്യാരക്ടറാണ് അവനെ എന്നിലേക്ക് അടുപ്പിച്ചത്. എന്നെ സംബന്ധിച്ച് വിഷ്ണുവിന്റെ സ്റ്റാറ്റസോ, അവന്റെ സമ്പാദ്യമോ, ജോലിയോ ഒന്നും നോക്കിയില്ല ഞാൻ സ്നേഹിച്ചത്. അവന്റെ സ്വഭാവം ചിന്തകളൊക്കെ ആണ് എന്നെ ആകർഷിച്ചത്. പ്രകൃതി പറയുന്നു.