“ഇവരൊക്കെ സെലിബ്രിറ്റികളെ കൊല്ലാൻ നടക്കുന്നവരാണ്”. ഓഡിയോ ക്ലിപ്പ് വിവാദത്തിൽ പ്രതികരിച്ചു ടിനിടോം.

0

കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി സോഷ്യൽ മീഡിയയും ട്രോളൻമാരും വളഞ്ഞിട്ട് ആക്രമിക്കുന്ന താരമാണ് ടിനി ടോം. കഴിഞ്ഞദിവസം  ടിനി തന്റെ ഫേസ്ബുക്ക് പേജിൽ ടിനിയും സുഹൃത്തുക്കളും പാട്ടുപാടുന്ന ഒരു വീഡിയോ പങ്കുവെച്ചിരുന്നു. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന അടിക്കുറിപ്പും അദ്ദേഹം ആ വീഡിയോയ്ക്കൊപ്പം ചേർത്തിരുന്നു. എന്നാൽ ആ പോസ്റ്റിനു താഴെ നൂറുകണക്കിന് കമന്റുകൾ അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട് എത്തി. അതിൽ ഒരു കമന്റ് അദ്ദേഹത്തെ ചൊടിപ്പിക്കുകയും ചെയ്തു. ഉടൻതന്നെ ടിനി ആ കമന്റ് ഇട്ട ആളുടെ അക്കൗണ്ടിൽ പോയി ദേഷ്യപ്പെടുകയും, നിന്റെ ഫോൺ നമ്പർ താ ഞാൻ നേരിട്ട് വിളിക്കാം എന്ന് പറയുകയും ചെയ്തു.

ആ വ്യക്തി തന്റെ നമ്പർ എനിക്ക് കൊടുക്കുകയും ചെയ്തു. ഉടൻതന്നെ ടിനി അയാളെ ഫോണിൽ വിളിച്ചു രോഷാകുലനാവുകയും ചെയ്തു. ആ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഒട്ടാകെ പരക്കുന്നത്. ട്രോളൻമാരും ടിനിയെ വെറുതെവിട്ടില്ല. എന്നാൽ ഇതിനോടൊക്കെ പ്രതികരിച്ചു ടിനി ഇന്നലെ രംഗത്ത് വന്നിരുന്നു. നിരന്തരം തനിക്കെതിരെ കമന്ടുകയും, പ്രകോപനപരമായി സംസാരിക്കുകയും ചെയ്തതുകൊണ്ടാണ് അയാൾക്കെതിരെ പ്രതികരിക്കേണ്ടി വന്നതെന്ന് ടിനി വ്യക്തമാക്കി.

ടിനിയുടെ വാക്കുകൾ ; ഞാനും വളരെ സാധാരണക്കാരനായ ഒരു വ്യക്തിയാണ്. എനിക്കും പ്രതികരിക്കാനറിയാം. എന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ല. സ്ഥിരമായി കുത്തി മുറിവേൽപ്പിക്കുന്ന ഒരാളിനെതിരെ ഏതൊരുവനും തോന്നുന്ന വികാരമാണ് എനിക്കും തോന്നിയത്. ഞാൻ അയാളെ ഫോണിൽ വിളിക്കുകയും, നേരിട്ട് വന്ന് സംസാരിക്കാൻ പറയുകയും ചെയ്തു. ഇവരുടെയൊക്കെ കുഴപ്പം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ വലിയ മഹാൻ ആണ് എന്നൊന്നും പറയുന്നില്ല. ഞാനും അമ്പലപ്പറമ്പിൽ പരിപാടി ഒക്കെ അവതരിപ്പിച്ച് വളർന്നു വന്ന ഒരാളാണ്. ഇവരൊക്കെ ചെയ്യുന്നത് പോലെ തന്നെ ഞാൻ ചെയ്യുന്നതും ഒരു ജോലി തന്നെയാണ്. എനിക്ക് ജോലി ചെയ്യാൻ അറിയാവുന്നതുകൊണ്ട് തന്നെയാണ്  വലിയ വലിയ സംവിധായകർ എന്നെ വിളിച്ച് എനിക്ക് വേഷങ്ങൾ തരുന്നത്. ഇങ്ങനെയൊക്കെ ഉള്ളവർ മോശം കമന്റ് ഇട്ടാൽ നശിച്ചുപോകുന്ന ഒരു കഴിവല്ല എന്റേത്. അത് ദൈവസിദ്ധമാണ്.

കുറേ നാളുകളായി എനിക്കെതിരെ കളിക്കുന്ന കുറെ പേരുണ്ട്. ഇങ്ങനെയൊക്കെ ചെയ്യുന്നത് കൊണ്ട് അവർക്ക് ലഭിക്കുന്ന സംതൃപ്തി എന്താണ്. നല്ല വിമർശനങ്ങളെ ഞാൻ നല്ല രീതിയിൽ എടുക്കാറുണ്ട്. നമ്മൾ ചെയ്യുന്ന നല്ല പ്രവർത്തികൾ ഒന്നും ആരും കാണില്ല. മോശമാക്കി കാണിക്കാൻ ആണ് ആൾക്കാർ ഉള്ളത്. ഇപ്പോൾ തന്നെ അയാൾക്ക് ആ ഓഡിയോ റെക്കോർഡ് ചെയ്ത് ഇടേണ്ട ആവശ്യം ഉണ്ടായിരുന്നോ? അപ്പോൾ അയാൾ അത് മനപ്പൂർവം ഉപദ്രവിക്കാൻ ചെയ്തതല്ലേ?  നമ്മളെ ഇങ്ങനെ സ്ഥിരമായി പ്രകോപിപ്പിച്ചു ഇതുപോലെ വിളിക്കുമ്പോള് ഓഡിയോ റെക്കോർഡ് ചെയ്തു ഇടുന്നത് നമ്മുടെ മോശക്കാരൻ ആക്കാൻ വേണ്ടി തന്നെയല്ലേ എന്നും ടിനി ചോദിക്കുന്നു.