തന്റെ കരിയർ തന്നെ പുനർനിർവചിച്ചത് ഈ ചിത്രമാണ് ; ഫഹദ് ഫാസിൽ..

0

ഇന്ന് മലയാള സിനിമയിലെ ഏറ്റവും അഭിനയശേഷി ഉള്ള നടൻ ആരാണെന്ന് ചോദിച്ചാൽ താരങ്ങൾക്കും, സിനിമാ പ്രേമികൾക്കും ഒരൊറ്റ ഉത്തരമേ ഉണ്ടാകു, അതാണ് ഫഹദ് ഫാസിൽ.. പിതാവായ ഫാസിൽ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിന്റെ വൻ പരാജയത്തെ തുടർന്ന് സിനിമാ ജീവിതത്തിൽ നിന്നും വലിയൊരു ഇടവേള എടുത്ത്, തന്റെ രണ്ടാം വരവ് അതിഗംഭീരം ആക്കി മാറ്റിയ യുവതാരമാണ് ഫഹദ് ഫാസിൽ..

കയ്യെത്തും ദൂരത്തു എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഷാനു എന്നായിരുന്നു ഫഹദ് ഫാസിലിന്റെ സ്‌ക്രീൻ നെയിം.. എന്നാൽ തന്റെ രണ്ടാം വരവിൽ അത് ഫഹദ് ഫാസിൽ എന്നാക്കി മാറ്റുകയായിരുന്നു.. പരാജയത്തിൽ നിന്നും വിജയത്തിന്റെ കൊടുമുടി കയറിയ ഫഹദ് ഫാസിൽ, ഇന്ന് മലയാളവും കടന്ന അന്യഭാഷാ ചിത്രങ്ങളിൽ വരെ തിളങ്ങി നിൽക്കുകയാണ്.. ഇപ്പോഴിതാ തന്റെ കരിയറിൽ വഴിത്തിരിവായ ചിത്രത്തെക്കുറിച്ച്  തുറന്നുപറയുകയാണ് ഫഹദ് ഫാസിൽ..

2011 ൽ വിനീത് ശ്രീനിവാസൻ, ഫഹദ് ഫാസിൽ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സമീർ താഹിർ ഒരുക്കിയ ചാപ്പാ കുരിശ് എന്ന ചിത്രമാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവായത് എന്ന് തുറന്നുപറയുകയാണ് ഫഹദ് ഫാസിൽ.. രമ്യാ നമ്പീശൻ, നിവേദ തോമസ് തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അണിനിരന്നിരുന്നു.. ഒരുപാട് നിരൂപകപ്രശംസ നേടിയ ഒരു ചിത്രം കൂടിയായിരുന്നു ഫഹദ്ഫാസിൽ അഭിനയിച്ച ചാപ്പാ കുരിശ്..