കൂടുതൽ റൊമാന്റിക് ആകുമ്പോൾ താൻ ചെയ്യുന്നത് ഇതാണ് ; തുറന്നുപറഞ്ഞു ദുൽഖർ സൽമാൻ..

0

മലയാളക്കര ഞെഞ്ചിലേറ്റിയ മലയാളികളുടെ ജിന്ന്, ദുൽഖർ സൽമാന്റെ ജന്മദിനമായിരുന്നു ഇന്ന്.. തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞിക്കാക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട്  നിരവധി ആരാധകരാണ് സോഷ്യൽ മീഡിയകളിൽ നിറഞ്ഞത്.. ഹിറ്റുകളിൽ നിന്നും ഹിറ്റുകളിലേക്ക് പറക്കുകയാണ് എവരുടെയും പ്രിയപ്പെട്ട കുഞ്ഞിക്കാ.. ഇപ്പോഴിതാ കുറച്ചുനാളുകൾക്ക് മുമ്പ് ദുൽഖർ വനിതയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലെ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്..

ദുൽഖർ കൂടുതൽ റൊമാന്റിക് ആകുന്നത് എപ്പോഴാണ് എന്നായിരുന്നു അവതാരകൻ ചോദിച്ചത്. അതിന് ദുൽഖർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു ; റൊമാന്റിക് ആയ എല്ലാ ആളുകളും ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് താനും ചെയ്യുന്നത്.. ചിലപ്പോൾ ഭാര്യക്ക് വാച്ച് സമ്മാനമായി കൊടുക്കും, അല്ലെങ്കിൽ ചിലപ്പോൾ പിറന്നാളിന് പൂവുകൾ കൊടുക്കും. അല്ലെങ്കിൽ കാൻഡിൽ ലൈറ്റ് ഡിന്നർ ഒരുക്കും.. യാത്രകളും ഭക്ഷണവും എന്നും എന്റെ ബലഹീനതയായിരുന്നു..

വാപ്പിച്ചി തന്നെയാണ് എനിക്ക്  ആ ഇഷ്ടം  പകർന്നു തന്നത്.. കുട്ടിക്കാലത്ത് വാപ്പിച്ചി ചെന്നൈയിലെ വീട്ടിലേക്ക് വന്നു കയറുന്ന ദിവസങ്ങൾ ഞങ്ങൾക്ക് ശരിക്കും ഉത്സവമായിരുന്നു.. കാറെടുത്ത് ഞങ്ങൾ കറങ്ങാൻ പോകും.. പുറത്തുനിന്നും ഭക്ഷണം കഴിക്കും.. എന്റെ ഏറ്റവും നല്ല ഡ്രസ്സ് ആ ദിവസം ഇടാൻ വേണ്ടി ഞാൻ മാറ്റി വച്ചിട്ടുണ്ടാവും.. ഇപ്പോൾ ശരിക്കും ഞാനും ആ ശീലം തന്നെയാണ് തുടരുന്നത്.. മയിൻലാൻഡ് ചൈനയും, ഹോളിഡേ ഇന്നുമാണ് കൊച്ചിയിലെ ഞങ്ങളുടെ ഇഷ്ട സ്ഥലങ്ങൾ..