കാലിബർ ഉള്ള കൊമേഡിയനായിട്ടും അവസരങ്ങൾ ലഭിക്കാതെ പോയ ഒരു നടനാണ് ഇദ്ദേഹം..

0

മലയാള സിനിമയ്ക്ക് എന്നും ഓർത്തിരുന്നു ചിരിക്കാനുള്ള ഒരുപിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുള്ള ഒരു നടനാണ് ബിജു കുട്ടൻ.. ഒരു സമയത്തു സിനിമയിലെ സജീവസാനിത്യാമായിരുന്ന ബിജു കുട്ടനെ ഇപ്പോൾ അങ്ങനെ ചിത്രങ്ങളിൽ ഒന്നും കാണാറില്ല.. ഇപ്പോഴിതാ ഒരു ആരാധകൻ ബിജുക്കുട്ടനെ കുറിച്ചു എഴുതിയ കുറിപ്പാണ് വൈറൽ ആകുന്നത്.. കുറിപ്പ് വായിക്കാം..

ഭയങ്കര കാലിബർ ഉള്ള കൊമേഡിയനായിട്ടും വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ പോകുന്ന മികച്ച അഭിനേതാവായി തോന്നീട്ടുള്ള നടനാണ് ബിജുക്കുട്ടൻ.വളരെ കുറച്ചു ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങൾ ഉള്ളുവെങ്കിൽകൂടി എനിക്ക് വ്യക്തിപരമായി വളരെ ഇഷ്ടപ്പെട്ട നടനും.

സൂര്യ ടീവിയിലെ എട്ടു സുന്ദരികളും ഞാനും എന്ന കോമഡി പരമ്പരയിലാണ് ആദ്യമായി ഈ കലാകാരനെ ശ്രദ്ധിക്കുന്നത്. പിന്നീട് സിനിമയിൽ സ്വപ്നതുല്യമായ എൻട്രി ലഭിച്ച ചുരുക്കം താരങ്ങളിൽ ഒരാൾ.ആദ്യ സിനിമകൾ മലയാളത്തിലെ 2 സൂപ്പർ താരങ്ങളുടെ കൂടെ പ്രധാന വേഷത്തിൽ. പോത്തൻ വാവയിൽ മമ്മുട്ടിയുടെ വലംകൈയായി ജോഷി ചിത്രത്തിൽ അരങ്ങേറ്റം.

അതിന് ശേഷം ഏറെ പേർക്ക് പ്രിയപ്പെട്ട ഹിറ്റ് മേക്കർ അൻവർ റഷീദിന്റെ ചോട്ടാ മുംബൈയിലും ഒരു പ്രധാന വേഷം.
രണ്ടിലും മികച്ച പ്രകടനവും ബിജുക്കുട്ടൻ കാഴ്ചവെച്ചു. അതിന് ശേഷവും ചെറിയ റോളുകളിലായി പുള്ളി ഇവിടൊക്കെ തന്നെ ഉണ്ടായിരുന്നെങ്കിലും ശ്രദ്ധേമായ വേഷങ്ങൾ വളരെ കുറവായിരുന്നു. പിന്നീട് ചെറുതാണെങ്കിലും ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലാണ് പുള്ളിയുടെ പ്രസൻസ് ചെറുതായെങ്കിലും അറിയിക്കാൻ പാകത്തിന് ഒരു റോൾ ചെയ്ത് കണ്ടത്. പിന്നീട് വന്ന കുഞ്ഞിരാമായണത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു.

അതിന് ശേഷം വന്ന അടി കപ്യാരെ കൂട്ടമണിയിലാണ് പുള്ളിക്കാരനെ പഴയ ഫോമിൽ ഫുൾ സ്വിങ്ങിൽ വീണ്ടും കാണുന്നത്. അന്യായ പെർഫോമൻസ് തന്നെയിരുന്നു ഹോസ്റ്റലിൽ അച്ചന്റെ ഹെൽപ്റായ ശാന്തപ്പൻ എന്ന കഥാപാത്രമായി ബിജുക്കുട്ടന്റേത്.
അതിന് ശേഷം വന്ന ആൻമരിയ കലിപ്പിലാണ് എന്ന സിനിമയിൽ ചെറിയ റോൾ ആയിരുന്നിട്ട് കൂടി വളരെയധികം ശ്രദ്ധിക്കപ്പെട്ടത് പുള്ളിയുടെ മാലാഖ വേഷമാണ്. പിന്നീട് വന്ന ഗോദായിലും ആട് രണ്ടാം ഭാഗത്തിലും വീണ്ടും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു.

ബിജുകുട്ടന്റെ പ്രത്യേകത അയാളുടെ സിഗ്നേച്ചർ പെർഫോമൻസുകൾ തന്നാണ്.
ഭയങ്കര ഈസിയായി അയാൾ പെർഫോം ചെയ്ത് കാണാം. പുതിയ താരങ്ങളിൽ കാണുന്ന ഒരേ ടൈപ്പ് റോളുകൾ ചെയ്‌തുള്ള അവർത്തന വിരസത അയാളിൽ കാണാറില്ല. പത്ത് പതിനഞ്ചു കൊല്ലം മുന്നേ ഇറങ്ങിയ ചോട്ടാ മുംബൈയിലെ സുശീലനും അടുത്തിറങ്ങിയ ശാന്തപ്പനും ആൻമരിയയിലെ ആ ചെറിയ അതിഥി വേഷത്തിനും അതിന്റെതായ ഒരു യൂണീക്ക്നസ്സ് കൊണ്ട് വരാൻ അയാൾ ശ്രദ്ധിച്ചിട്ടുണ്ട്. ആളുകൾ ആ വേഷങ്ങൾ ഓർത്തിരിക്കുന്നത് അത് കൊണ്ടാണ്.
ഇന്നും ഒരു കൾട്ട് സ്റ്റാറ്റസ് ഉണ്ട് പുള്ളീടെ പല കഥാപാത്രങ്ങൾക്കും…