ബിഗ് ബോസ് ഹൗസിൽ വീണ്ടും കയ്യാങ്കളി. ഫിറോസിനും, റംസാനുമെതിരെ കർശന നടപടിയെടുത്ത് ബിഗ് ബോസ്.

0

ബിഗ് ബോസ് ഹൗസിൽ വീണ്ടും മത്സരാർത്ഥികൾ തമ്മിൽ കയ്യാങ്കളിയിലേക്ക്. കഴിഞ്ഞ രണ്ട് എപ്പിസോഡുകളെയും വച്ചു മൂന്നാം സീസനെ താരതമ്യപ്പെടുത്തുമ്പോൾ ഈ സീസണിൽ വീക്കിലി ടാസ്ക്കുകൾ വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ എല്ലാ ആഴ്ചയിലും മത്സരാർത്ഥികൾ തമ്മിൽ ഓരോ പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. നാല്പത്തി അഞ്ചാമത്തെ ദിവസമായിരുന്നു ഇന്നലെ. ദിവസങ്ങൾ പിന്നിടും തോറും മത്സരം മുറുകുന്ന കാഴ്ചയും ആണ് കാണുന്നത്. ഇന്നലെ തന്നെ കിടിലൻ ഫിറോസ് പറഞ്ഞിരുന്നു. ഞാനും ഇനി മത്സരം ആരംഭിക്കാൻ പോവുകയാണെന്ന്. എന്നാൽ ടാസ്കിന്റെ തുടക്കത്തിൽതന്നെ കാര്യം കയ്യിൽ നിന്നും പോകുന്നതാണ് കണ്ടത്.

അലക്കു കമ്പനി എന്ന പേരിലായിരുന്നു ഇന്നലത്തെ വീക്കിലി ടാസ്ക് ആരംഭിച്ചത്. മത്സരാർത്ഥികളെ രണ്ട് ടീമുകളായി തിരിക്കുകയും ചെയ്തു. കുറെയേറെ അഴുക്കു തുണികൾ മത്സരാർത്ഥികൾ ക്കായി ബിഗ് ബോസ് നൽകി. ആ തുണികൾ അലക്കി തേച്ച് വൃത്തിയാക്കി ഏൽപ്പിക്കുന്നതായിരുന്നു  ടാസ്ക്. പരമാവധി മുഷിഞ്ഞ വസ്ത്രങ്ങൾ ശേഖരിച്ച് അത് വൃത്തിയാക്കി അലക്കി തേച്ചു ക്വാളിറ്റി ഇൻസ്പെക്ടർമാരുടെ മുൻപിൽ ഹാജരാക്കുകയാണ് വേണ്ടത്. എതിർടീമിലെ ക്വാളിറ്റി ഇൻസ്പെക്ടറെയാണ് ഓരോ ടീമുകളും അലക്കിയ തുണികൾ കാണിക്കേണ്ടത്. മുഷിഞ്ഞ തുണികൾ എടുക്കുന്നതിനു മുമ്പ് തന്നെ അലക്കാനുള്ള വെള്ളം ശേഖരിക്കേണ്ട സ്ഥലത്തുനിന്ന് ഇവരുടെ തർക്കം ആരംഭിച്ചിരുന്നു.

ഇത്രയും നാൾ കാണാത്ത രീതിയിലുള്ള റംസാൻറെ ഭാഗത്തുനിന്നുണ്ടായ ഒരു പ്രോവൊക്കേഷൻ കിടിലം ഫിറോസ് ഏറ്റുപിടിക്കുകയും ചെയ്തു. തന്റെ കയ്യിൽ മുറിവ് പറ്റിയെന്ന് റംസാൻ സ്വന്തം ടീം അംഗങ്ങളോട് പറയുന്നുണ്ടായിരുന്നു. എന്നാൽ റംസാനും കിടിലം ഫിറോസ് തമ്മിലുള്ള തർക്കം മൂർച്ഛിച്ച്തോടെ ബിഗ് ബോസ് രണ്ടുപേരും കൺഫെഷൻ റൂമിലേക്ക് വിളിച്ചു. മത്സരിക്കാനുള്ള മനോഭാവവും വാശിയും ഒക്കെ നല്ലതാണ്. എന്നാൽ ഒരു സ്ട്രീറ്റ് ഫൈറ്റ് രീതിയിലേക്ക് ടാസ്കിന് കൊണ്ടു പോകരുത് എന്ന ബിഗ്ബോസ് ഇവർക്ക് താക്കീത് നൽകി. ഇനിയും ഈ രീതി ആവർത്തിച്ചാൽ കർശനമായ നടപടി ഉണ്ടാകുമെന്നും ബിഗ് ബോസ് അറിയിച്ചു. കൂടാതെ ഇന്നലത്തെ മോണിംഗ് ടാസ്‌കും രസകരമായ ഒന്നായിരുന്നു. നിങ്ങൾ ബിഗ് ബോസ് ടൈറ്റിൽ വിന്നർ ആയാൽ  രണ്ടാം സ്ഥാനത്ത് എത്തുന്നത് ആരായിരിക്കും എന്നുപറയാൻ ബിഗ് ബോസ് ഓരോ മത്സരാർത്ഥികളോടും നിർദ്ദേശിച്ചു.

മത്സരാർത്ഥികൾ എല്ലാവരും ഓരോരോ പേരുകൾ പറഞ്ഞു. എന്നാൽ വോട്ടിംഗിൽ ഏറ്റവും കൂടുതൽ വന്ന പേരുകൾ അഡോണി, മണിക്കുട്ടൻ, ഡിംപൽ എന്നിവരുടെ പേരുകളായിരുന്നു. സജ്‌നക്ക്  രണ്ടു വോട്ടുകളാണ് ലഭിച്ചത്. അനൂപ്, കിടിലൻ ഫിറോസ് എന്നിവരുടെ പേരുകൾ ഓരോരുത്തരും വച്ച് പറഞ്ഞു. ബിഗ് ബോസ് ഹൗസിൽ ഇതിനുമുമ്പും കരുത്തരായ മത്സരാർത്ഥികളെ പ്രഖ്യാപിക്കുന്ന തരത്തിൽ ബിഗ് ബോസ് ടാസ്കുകൾ വച്ചിട്ടുണ്ട്.അപ്പോഴും ഏറ്റവും കൂടുതൽ വന്ന പേരുകളും അഡോണി, മണിക്കുട്ടൻ എന്നിവരുടെ പേരുകൾ തന്നെയായിരുന്നു.