നിങ്ങൾ മറ്റൊരാളിൽ ഉണ്ടാക്കിയ നാശം മനസ്സിലാകണമെങ്കിൽ അങ്ങനെയൊരു അവസ്ഥ നിങ്ങൾക്കുണ്ടാകണം ഭാവന…..

0

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഭാവന. വിവാഹ ശേഷം മലയാളത്തിൽ നിന്നും കന്നഡ സിനിമകളിൽ സജീവമാണ് താരം. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2018ൽ ആണ് നടി വിവാഹിതയാകുന്നത്. കന്നട നടനും നിർമ്മാതവുമായ നവീനാണ് ഭാവനയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. ഭാവനയുടെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകരും കാത്തിരിക്കാറുണ്ട്. സോഷ്യൽ മീഡിയകളിലും സജീവമാണ് നടി. അടുത്തിടെ സുഹൃത്തുക്കൾക്കൊപ്പമുള്ള ഡാൻസ് വീഡിയോകളൊക്കെ ഭാവന പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ഒന്നരവർഷം മുൻപ് ഭാവന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പ് വീണ്ടും ശ്രദ്ധ നേടുകയാണ്. ‘മറ്റൊരാൾക്ക് നിങ്ങൾ വരുത്തിയ നാശത്തിന്റെ പ്രത്യാഘാതം എന്തായിരുന്നുവെന്ന് നിങ്ങൾക്ക് അങ്ങനെയൊരു അവസ്ഥ സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാക്കാൻ സാധിക്കില്ല. അതിനാലാണ് ഞാനിവിടെ ഉള്ളത്’ എന്ന കർമ്മയുടെ ക്വോട്ട് ആണ് ഭാവന പങ്കുവെച്ചത്.

കന്നഡയിലാണ് ഇപ്പോൾ ഭാവനയുടെ അധികം ചിത്രങ്ങളും. ഇൻസ്‌പെക്ടർ വിക്രം ആണ് നടിയുടെതായി ഒടുവിൽ തിയ്യേറ്ററുകളിൽ എത്തിയ ചിത്രം. 96ന്റെ കന്നഡ പതിപ്പായ 99ൽ തൃഷയുടെ വേഷത്തിൽ ഭാവനനയായിരുന്നു അഭിനയിച്ചത്. ബജ്‌റംഗി 2, ഗോവിന്ദ ഗോവിന്ദ, ശ്രീകൃഷ്ണ അറ്റ് ജിമെയിൽ.കോം തുടങ്ങിയവയാണ് ഭാവനയുടെ പുതിയ സിനിമകൾ. മലയാള സിനിമയിൽ സജീവമല്ലെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റും ഭാവന എത്താറുണ്ട്. നടിമാരായ രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി, ഗായിക സയനോര ഫിലിപ്പ് എന്നിവരൊക്കെയാണ് ഭാവനയുടെ മലയാള സിനിമയിലെ അടുത്ത കൂട്ടുകാർ. ഇവർ ഒന്നിച്ച് പലപ്പോഴും ഒത്തുചേരാറുണ്ട്.