ഒടുവിൽ തങ്ങളുടെ ആ ആഗ്രഹവും സാധിച്ചു, പുതുപുത്തൻ ബെൻസ് സ്വന്തമാക്കി ഭാവനയും നവീനും

0

മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് ഭാവന, തുടക്കകാലത്ത് സഹനടിയായും, കൂട്ടുകാരിയായും, സഹോദരിയായും വേഷമിട്ട താരം വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്, നമ്മൾ എന്ന സിനിമയിൽ കൂടിയാണ് താരം അഭിനയ രംഗത്തേക്ക് എത്തിച്ചേർന്നത്, മലയാളത്തിൽ തിളങ്ങിയ താരം പിന്നീട് തമിഴ്, കന്നഡ എന്നീ ഭാഷകളിലും സജീവമായി, അന്യ ഭാഷയിൽ എത്തിയ ഭാവനക്ക് വളരെ മികച്ച സ്വീകരണമാണ് ലഭിച്ചത്, കന്നഡ നിർമ്മാതാവ് നവീനുമായി പ്രണയത്തിൽ ആയതിനു പിന്നാലെ താരം കന്നഡയുടെ മരുമകളയായി മാറി, റോമിയോ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് താരം നവീനുമായി അടുപ്പത്തിൽ ആകുന്നത്, പിന്നീട് ഇരുവരും വിവാഹിതരാകുക ആയിരുന്നു. വിവാഹം കഴിഞ്ഞതിനു പിന്നാലെ താരം മലയാള സിനിമയിൽ നിന്നും ഒഴിവായി നിൽക്കുയാണ്, ഇപ്പോൾ നവീനൊപ്പം ബാംഗ്ലൂരിൽ ആണ് താരം താമസിക്കുന്നത്. ഭാവനയുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേമികൾ, സോഷ്യൽ മീഡിയയിൽ സജീവമായ ഭാവന പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്, വളരെ പെട്ടെന്ന് തന്നെയാണ് താരത്തിന്റെ പോസ്റ്റുകളും ചിത്രങ്ങളും ശ്രദ്ധ നേടുന്നത്.

ഇപ്പോൾ താരത്തിന്റെ  പുത്തൻ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ, ഇരുവരും പുത്തൻ ബെൻസ് സ്വന്തമാക്കിയിരിക്കുകയാണ്, ബെൻസിന്റെ താക്കോൽ പിടിച്ച് നിൽക്കുന്ന ഭാവനയുടെയും നവീന്റെയും ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്, താരത്തിന്റെ ഫാൻസ്‌ ഗ്രൂപ്പിൽ കൂടിയാണ് ചിത്രം പുറത്ത് വന്നത്, ഇനി ഇവരുടെ യാത്രകൾക്ക് കൂട്ടായി ഒരാൾ കൂടി എന്ന ക്യാപ്ഷനിലാണ് ചിത്രം പുറത്ത് വന്നത്, ചിത്രം പുറത്ത് വന്നതിനു പിന്നാലെ അത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ, ഇരുവരുടെയും പുത്തൻ നേട്ടത്തിന് ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

ഒരുപാട് നാളത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതാരായത് 2018 ജനുവരി 22 നു ആയിരുന്നു , വിവാഹ ശേഷം മലയാള സിനിമ വിട്ട താരം കന്നട സിനിമയിലാണ് സജീവമായത്, ഇടയ്ക്ക് കേരളത്തിലേക്ക് താരം എത്താറുണ്ട്, കേരളത്തിൽ എത്തുമ്പോൾ ഉള്ള തന്റെ വിശേഷങ്ങൾ എല്ലാം ഭാവന സോഷ്യൽ മീഡിയ വഴി ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്,നിരവധി പേരാണ് എന്നാണ് മലയാളത്തിലേക്ക് തിരികെ എത്തുന്നത് എന്ന് ഭാവനയോട് ചോദിച്ചിട്ടുണ്ട്, മലയാളം പൂർണമായും ഉപേക്ഷിച്ചിട്ടില്ല, നല്ലൊരു റോൾ കിട്ടുമ്പോൾ തീർച്ചയായും അഭിനയിക്കുമെന്ന് ഭാവന പറഞ്ഞിട്ടുണ്ട്.

ഭാവനയുടെ സിനിമ ജീവിതത്തിനു പൂർണ പിന്തുണ നൽകിയത് താരത്തിന്റെ അച്ഛൻ ആയിരുന്നു , താരത്തിന്റെ അച്ഛന്റെ പ്രതീക്ഷിത വിടവാങ്ങൽ കുടുംബത്തിന് തീരാ ദുഖമാണ് സമ്മാനിച്ചത്, മിക്കപ്പോഴും തന്റെ അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ഭാവന എത്താറുണ്ട്, ഭാവനയുടെ സഹോദരൻ ജയദേവ് ബാലചന്ദ്രയും താരത്തിനെ കുറിച്ചും തന്റെ അച്ഛനെ കുറിച്ചും ഉള്ള രസകരമായ അനുഭവങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്.