‘എനിക്ക് ഗെയിം കളിക്കാൻ അറിയില്ല’, കണ്‍ഫെഷന്‍ റൂമില്‍ പൊട്ടിക്കരഞ്ഞു ഭാഗ്യലക്ഷ്മി!

0

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന പരിപാടിയാണ് ബിഗ് ബോസ് മലയാളം സീസൺ 3. പരിപാടിയുടെ ആദ്യ രണ്ടു ഭാഗത്തിന് ലഭിച്ചതിനേക്കാൾ കൂടുതൽ സ്വീകാര്യതയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും മൂന്നാമത്തെ ഭാഗത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ രണ്ടുഭാഗങ്ങളിലും കൂടുതലും സെലിബ്രിറ്റികൾ ആയിരുന്നു മത്സരിക്കാനായി എത്തിയതെങ്കിൽ ഈ സീസണിൽ സെലിബ്രിറ്റികൾ വളരെ കുറവാണ്. പ്രേക്ഷകർക്ക് പരിചിതരായ വിരലിൽ എണ്ണാവുന്ന താരങ്ങൾ മാത്രമാണ് ഈ പ്രാവിശ്യം പരുപാടിയിൽ മത്സരിക്കാൻ എത്തിയത്. മണിക്കുട്ടൻ, നോബി, ഭാഗ്യലക്ഷ്മി തുടങ്ങി കുറച്ച് പേര് മാത്രമായിരുന്നു പ്രേക്ഷകർക്ക് പരിചിതരായി ഉണ്ടായിരുന്നത്.

മികച്ച രീതിയിൽ തന്നെയാണ് പരുപാടി ഇപ്പോൾ മുൻപോട്ട് പോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു സീസണുകളെ അപേക്ഷിച്ചു നോക്കിയാൽ ഈ സീസണിൽ മത്സരാർത്ഥികൾ തമ്മിലുള്ള വഴക്ക് കൂടുതൽ ആണെന്ന് തന്നെ പറയാം. ഇപ്പോൾ കൺഫെഷൻ റൂമിൽ ഇരുന്നുകൊണ്ട് വിതുമ്പി കരയുന്ന ഭാഗ്യലക്ഷ്മിയുടെ വീഡിയോ ആണ് എപ്പിസോഡ് 17 ൽ കാണിക്കുന്നത്. ബോൾഡ് ആയി മാത്രം കണ്ടിട്ടുള്ള ഭാഗ്യലക്ഷ്മിയുടെ മറ്റൊരു മുഖം ആണ് പ്രേക്ഷകർ കാണുന്നത്. ഏറ്റവും പുതിയതായി പുറത്തിറങ്ങിയ വീഡിയോ ആണ് ഇത്.

‘ഈ മുഖം ഇങ്ങിനെ ആരും കാണരുത് എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. എനിക്ക് ഭക്ഷണം സ്‌നേഹം ആണ്. ഇപ്പോള്‍ അത് എനിക്ക് ഇല്ലെന്നു തോന്നുന്നു. എനിക്ക് ഗെയിം കളിയ്ക്കാന്‍ അറിയില്ല. ഗെയിം കളിയ്ക്കാന്‍ അറിയാത്തവര്‍ ഇവിടെ നിക്കരുത്.’എന്നാണ് കരഞ്ഞുകൊണ്ട് കൺഫെഷൻ റൂമിൽ ഇരുന്നുകൊണ്ട് ഭാഗ്യലക്ഷ്മി പറഞ്ഞത്. ഇതിന്റെ വീഡിയോ ഇതൊനൊടകം തന്നെ വൈറൽ ആയി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന വോട്ടിങ്ങിൽ ഏറ്റവും കൂടുതൽ തവണ നോമിനേറ്റ് ചെയ്യപ്പെട്ട മത്സരാർത്ഥി ഭാഗ്യലക്ഷ്മി ആയിരുന്നു. സെൽഫിഷ് ആയി സ്വന്തം കാര്യം മാത്രം നോക്കുന്നുവെന്നാണ് മാറ്റ് മത്സരാർത്ഥികൾ താരത്തെ കുറിച്ച് പറഞ്ഞത്. എന്നാൽ ഈ അവസ്ഥയെ തരണം ചെയ്യാൻ ഭാഗ്യലക്ഷ്മിക്ക് കഴിയുമോ എന്നാണു പ്രേക്ഷകർ ചിന്തിക്കുന്നത്.

മണിക്കുട്ടൻ തന്റെ പിറന്നാൾ ആഘോഷിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിന്റെ ഹൈലൈറ്. ഋതുവാണ്‌ സ്റ്റോർ റൂമിൽ എത്തിയ കേക്ക് ബിഗ് ബോസ് വീട്ടിലേക്ക് കൊണ്ടുവന്നത്. ഈ ആഴ്ചയിലെ കാപ്റ്റൻ ആണ് മണിക്കുട്ടൻ. എല്ലാവരും കൂടി ചേർന്ന് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ ആണ് പിന്നീട് കാണിച്ചത്. കൂടാതെ മണിക്കുട്ടന്റെ മാതാപിതാക്കളും സുഹൃത്തുക്കളും ആശംസകൾ അറിയിക്കുന്നതിന്റെ ഒരു വിഡിയോയും കാണിച്ചാണ് ബിഗ് ബോസ് മണിക്കുട്ടന് സർപ്രൈസ് നൽകിയത്. തന്റെ പിറന്നാൾ ഇങ്ങനെ ആഘോഷിക്കാൻ കഴിഞ്ഞതിൽ മണിക്കുട്ടൻ ബിഗ് ബോസ്സിനോട് നന്ദി പറയുകയും ചെയ്തിരുന്നു. ലോകത്തുള്ള മലയാളികൾ എല്ലാം എന്റെ പിറന്നാൾ ആഘോഷിക്കാൻ കൂടെ ഉണ്ടല്ലോ എന്നോർക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുവെന്നും താരം പറഞ്ഞു.