ദേശീയ സിനിമ പുരസ്‌കാരങ്ങൾ പ്രഖ്യപനം ഇനിയും എത്ര കാക്കണം?

0

അംഗീകാരം എന്ന നിലയിൽ ഏറെ പ്രാധാന്യം എറിയ ഒന്നാണ് പുരസ്‌കാരങ്ങൾ. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നൽകാൻ തയ്യാറാവുകയാണ്. പനോരമ വിഭാഗത്തിലെ തിരഞ്ഞെടുപ്പും ഉടൻ ഉണ്ടാകും. ചലച്ചിത്ര നിർണയത്തിന്റെ ഭാഗമായി റീജിയണൽ കമ്മിറ്റികൾക്ക് അടുത്തയാഴ്ച മുതൽ സിനിമകൾ കണ്ടു തുടങ്ങനാണ് നിർദ്ദേശം.

ദേശീയ അവാർഡ് ജേതാവ് കൂടിയായ വിനോദ് മങ്കര ഉൾപ്പെടുന്ന ജൂറിയാണ് മലയാളം തമിഴ് എന്നിവയിലെ സിനിമകൾ തിരഞ്ഞെടുക്കുന്നത്. അന്തിമ ജൂറി ഇതുവരെ തീരുമാനം ആയിട്ടില്ല. 65 സിനിമകളാണ് ഇത്തവണ മലയാളത്തിൽ നിന്ന് മത്സരത്തിന് ഉള്ളത്.

ഫലപ്രഖ്യപനം അടുത്ത വർഷം വരെ നീളാൻ ഇടയുണ്ടെന്നാണ് കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം അഭിപ്രായപ്പെടുന്നത്.
ഐ എഫ് എഫ് ഐ ഇൽ മത്സരിക്കാനുള്ള സിനിമകൾ വരെ തിരഞ്ഞെടുക്കപ്പെടാൻ ഉണ്ട്.