മാസ്റ്റർന്റെ ക്ലൈമാക്സ് രംഗങ്ങൾ ചോർത്തിയ ആൾ പോലീസ് പിടിയിൽ

0
Advertisements

വിജയ് നായകനായ മാസ്റ്ററിന്റെ ക്ലൈമാക്സ് രംഗങ്ങൾ ചോർത്തിയ ആൾ പോലീസിന്റെ പിടിയിലായി. നാളെ റിലീസ് ചെയ്യാനിരിക്കെയാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഒരു സർവീസ് പ്രൊവൈഡർ കമ്പനിയിലെ ജോലിക്കാരനാണ് ഇയാൾ. ഇയാൾക്കും കമ്പനിക്കുമെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് പോലീസ്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടിയും സ്വീകരിച്ചു കഴിഞ്ഞു. പ്രചരിച്ച ദൃശ്യങ്ങൾ ഒരു മണിക്കൂറോളം ദൈർഘ്യമുള്ളതാണ്.

Advertisements