ആ സിനിമ കാരണം എന്റെ നെഞ്ചിലെ കാളൽ ; അഞ്ജു

0

സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്ന ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ എന്ന സിനിമ. പല തരത്തിലുള്ള റിവ്യൂകൾ ഏറ്റുവാങ്ങി മുന്നേറുകയാണ് സിനിമ. സിനിമയിൽ നായികയുടെ ഭർത്താവിന്റെ അച്ഛനായി അഭിനയിക്കുന്ന ടി സുരേഷ് ബാബുവിന്റെ മരുമകൾ അഞ്ജു തച്ഛനാട്ടുകര പങ്ക് വെച്ച ചിത്രവും ക്യാപ്ഷനും വൈറൽ ആയികൊണ്ടിരിക്കുകയാണ് ഇപ്പോൾ.

സിനിമയിൽ അഭിനയിച്ചതിന് ശേഷം അച്ഛൻ തന്നെ വിളിക്കുമ്പോൾ മനസ്സിൽ ഒരു പേടിയാണ് എന്നാണ് അഞ്ജു തന്റെ ഫേസ്ബുക് അക്കൗണ്ടിൽ പങ്ക് വെച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.