സിനിമയേക്കാൾ ഉപരി ഫോട്ടോഷൂട്ടികളിലൂടി പ്രശസ്തയായ മറ്റൊരു നടി ഉണ്ടാകില്ല… വൈറലായ അനാർക്കലി മരയ്ക്കാർ ചിത്രങ്ങൾ

0

സിനിമയ്ക്കപ്പുറം ഫോട്ടോഷൂട്ടിൽ കൂടെ വാർത്തകളിൽ ഇടം പിടിക്കുകയും ജനപ്രീതി ആർജ്ജിക്കുകയും ചെയ്ത താരമാണ് നടി അനാർക്കലി മരയ്ക്കാർ. 2016-ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്നുവന്ന അനാർക്കലി മരയ്ക്കാർ പിന്നീട് പാർവ്വതി നായികയായി എത്തിയ ഉയരെ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രമായി എത്തി. വ്യത്യസ്തമായ ശബ്ദം കൊണ്ടും മികച്ച അഭിനയം കൊണ്ടും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അനാർക്കലി എന്നാൽ കൂടുതൽ പ്രശസ്ത ആവുന്നത് വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളിയിലൂടെയാണ്. താരം ഓരോ തവണയും നടത്താറുള്ള ഫോട്ടോ ഷൂട്ടുകൾ വളരെ വ്യത്യസ്തവും ആകർഷണീയവും ആയതിനാൽ വലിയ വാർത്താ പ്രാധാന്യം നേടുകയും പ്രേക്ഷകരുടെ അഭിനന്ദനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. അവയിൽ ചില ഫോട്ടോഷൂട്ടുകൾ ചെറിയതോതിലുള്ള വിവാദമാകുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. ഓറഞ്ച് നിറത്തിലുള്ള ഔട്ട്ഫിറ്റ് ധരിച്ച് അനാർക്കലിയുടെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ബെൻ ജോസഫ് അരുൺ മാനുവലും പുറത്തിറങ്ങിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വളരെ പെട്ടെന്ന് ശ്രദ്ധ നേടുക ആയിരുന്നു. അഖില മാത്യുവാണ് അനാർക്കലിക്ക് സ്റ്റൈലിംഗ് ചെയ്യുന്നത്. മെൻലിസ് അപ്പാരെൽസാണ് മനോഹരമായ ഓറഞ്ച് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ അടക്കം താരത്തിന്റെ ഈ പുതിയ മേക്കോവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടു കൂടി സിനിമയിൽ അഭിനയിക്കുന്നതിനെക്കാൾ കൂടുതൽ പ്രശസ്തി അനാർക്കലിക്ക് ഫോട്ടോഷൂട്ട് കളിലൂടെ ലഭിച്ചിരിക്കുകയാണ്.

സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന അനാർക്കലിയുടെ ഗ്ലാമർ ചിത്രങ്ങൾക്ക് ചില സദാചാര വാദികളുടെ മോശം കമന്റുകൾ ലഭിക്കാറുണ്ട്. അത്തരം കമന്റുകൾ എല്ലാം തക്ക മറുപടി കൊടുക്കാനുള്ള അനാർക്കലി എന്നാൽ ഒരു ഫോട്ടോഷൂട്ടിൽ വിവാദത്തിൽ പെടുകയും ചെയ്തിട്ടുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പി കാളി എന്ന പേരിൽ ഷൂട്ട് ചെയ്ത് ഒരുക്കിയ ചിത്രങ്ങൾ വലിയ വിവാദത്തിന് വഴിവച്ചിരുന്നു. കറുത്ത ശരീരങ്ങൾക്ക് കിട്ടേണ്ട അവസരങ്ങളും പരിഗണനകളും ഇല്ലാതെ പോകുന്നതിനെതിരെ ഒരു പ്രതിഷേധം എന്നവണ്ണം ആണ് അനാർക്കലിയുടെ കാളി എന്ന ഫോട്ടോഷൂട്ട് പുറത്തിറങ്ങിയത്. ചലച്ചിത്രകാരൻമാരായ രഞ്ജി പണിക്കരും അജു വർഗീസും ആണ് ഫോട്ടോ ഷൂട്ട് വീഡിയോ റിലീസ് ചെയ്തത്.

എന്നാൽ ചില വിഭാഗത്തിൽ വരുന്ന ആളുകൾക്ക് ഇതിന്റെ ആശയത്തോടും ചിത്രങ്ങളോടും യോജിക്കാൻ കഴിഞ്ഞില്ല. തുടർന്ന് അനാർക്കലി മരക്കാർ തന്നെ മാപ്പ് പറഞ്ഞു കൊണ്ട് രംഗത്തു വരികയും ചെയ്തിരുന്നു. മനപ്പൂർവം ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്നും ആരുടെയെങ്കിലും മനസ്സ് വിഷമിപ്പിച്ചിട്ടുണ്ട് എങ്കിൽ അതിന് മാപ്പ് ചോദിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ഫേസ്ബുക്കിൽ അനാർക്കലി കുറുപ്പ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇനി ഒരിക്കലും ഇത്തരത്തിലുള്ള പിഴവുകൾ തന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല എന്ന് അനാർക്കലി അന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു.