മറ്റൊരു വിവാഹം കഴിച്ചപ്പോൾ ബാല സ്വന്തം മകളുടെ പിറന്നാൾ പോലും മറന്നു പോയോ .? എന്നു ബാലക്ക് ആരാധകരുടെ പരിഹാസ കമന്റ് അതിന് ബാല നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു…

0

സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരിക്കുകയാണ് ബാലയുടെയും അമൃതയുടെയും മകള്‍ പാപ്പുവിന്റെ പിറന്നാള്‍ ആഘോഷം. അമൃതയും മകളും ചേര്‍ന്നാണ് ഇക്കുറി കേക്ക് മുറിച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ അമൃത തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. പാപ്പുവിന്റെ ഒമ്പതാം പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. ഹാപ്പി ബര്‍ത്ത്‌ഡേ പാടിക്കൊണ്ടാണ് അമൃതയും പാപ്പുവും ചേര്‍ന്ന് കേക്ക് മുറിച്ചത്. എന്റെ കുഞ്ഞിക്കുറുമ്പിക്ക് ഒരായിരം ചക്കര ഉമ്മ എന്ന് പറഞ്ഞു കൊണ്ടാണ് അമൃത വീഡിയോ പങ്കുവച്ചത്.

അമൃതയും സഹോദരി അഭിരാമിയും സൈമ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനായി ഹൈദരാബാദില്‍ പോയിരിക്കുകയായിരുന്നു. അവിടെ നിന്നും മകളുടെ പിറന്നാള്‍ ആഘോഷമാക്കാന്‍ അമൃത പറന്നെത്തുകയായിരുന്നു. മകളുടെ പിറന്നാളിന് അമൃത എത്തിയപ്പോള്‍ ആശംസകളുമായി ബാലയെ കണ്ടില്ലെന്നാണ് മറ്റുകമന്റുകള്‍. രണ്ടാം വിവാഹം കഴിഞ്ഞപ്പോള്‍ മകളുടെ പിറന്നാള്‍ ബാല മറന്നോ എന്നാണ് പലരും ചോദിക്കുന്നത്.

ബാലയും അമൃതയും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. അമൃത പങ്കെടുത്ത റിയാലിറ്റി ഷോയില്‍ ഗസ്റ്റായി ബാല എത്തിയതോടെയാണ് ഇരുവരും പരിചയത്തിലായത്. ഇൗ അടുപ്പം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഒടുവില്‍ വിവാഹത്തിലുമെത്തി. എന്നാല്‍ 2015 മുതല്‍ ഇരുവരും വേര്‍ പിരിഞ്ഞ് കഴിയുകയായിരുന്നു. 2019ല്‍ ഔദ്യോഗികമായി ബാലയും അമൃതയും വിവാഹ ബന്ധം പിരിഞ്ഞു. അടുത്തിടെയാണ് ബാല രണ്ടാം വിവാഹം ചെയ്തത്. സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ ബാലയോട് മകളെ കുറിച്ച് ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ താന്‍ ഇപ്പോഴും മകളെ സ്‌നേഹിക്കുന്നുവെന്നായിരുന്നു ബാലയുടെ മറുപടി.

buy project professional 2016