അമൃത ഇനി പ്രശാന്തിന് സ്വന്തം; ചിത്രങ്ങൾ കാണാം

0
Advertisements

പ്രശസ്ത സീരിയൽ താരം അമൃത വർണ്ണൻ വിവാഹിതയായി. നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാർ ആണ് വരൻ. ജനുവരി 17 ന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.

Advertisements
Advertisements

ഓട്ടോഗ്രാഫ്, വേളാങ്കണ്ണി മാതാവ്, പട്ടുസാരി, പുനർജനി, ചക്രവാകം, സ്നേഹക്കൂട്, ഏഴ് രാത്രികൾ തുടങ്ങി നിരവധി സീരിയലുകളിൽ അമൃത അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ സി കേരളത്തിലെ കാർത്തിക ദീപം എന്ന സീരിയലിൽ ആണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് അഭിനയരംഗത്തേക്ക് താരം വരുന്നത്. സീരിയലുകൾക്ക് പുറമേ പരസ്യങ്ങളിലൂടെയും ആൽബങ്ങളിലൂടെ അമൃത ശ്രദ്ധ നേടിയിട്ടുണ്ട്.

മണിവർണ്ണൻ സുചിത്ര ദമ്പതികളുടെ മകളാണ് അമൃത. തിരുവനന്തപുരം സ്വദേശിയാണ്. മാവേലിക്കര ആണ് പ്രശാന്തിന്റെ സ്വദേശം.