പുള്ളിപുലി ലുക്കിൽ ഉള്ള ഡ്രസ്സ് ധരിച്ചു എത്തിയ അമേയയോട് ആരാധകർ ചോദിച്ചത് കണ്ടോ.?

0

മലയാളികളുടെ പ്രിയപ്പെട്ട നടിയും മോഡലുമാണ് അമേയ. മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടു. ആട് 2, ഒരു പഴയ ബോബ് കഥ, ദ് പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളില്‍ താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സീരീസിലെ ഒരു കഥാപാത്രത്തിലൂടെയായിരുന്നു.

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അമേയ. സോഷ്യല്‍ മീഡിയകളില്‍ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിക്കുന്ന ക്യാപ്ഷനുകളും പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. എല്ലായിപ്പോഴും പുത്തന്‍ ഫാഷനുമായുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന അമേയയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും ക്യാപ്ഷനുമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

അതി മനോഹരമായി മോഡേണ്‍ ഡ്രസ്സിലാണ് അമേയ പ്രത്യക്ഷരപ്പെട്ടിരിക്കുന്നത്. വസത്രത്തിന്റെ കളര്‍ കോപിനേഷനാണ് ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത്. പുള്ളിപ്പുലി സ്‌റ്റൈലിലാണ് അമേയയുടെ പുതിയ വസ്ത്രമുള്ളത്. ഇതാരാണ് ‘പുലി മുരുഗി’ ആണോയെന്നാണ് ആരാധകര്‍ താരത്തോട് തമാശയായി ചോദിക്കുന്നത്. കണ്ടാല്‍ ചെറിയൊരു പുലി മുരുഗി തന്നെയല്ലേയെന്ന് ആര്‍ക്കായാലും തോന്നിപോകും. അത് മനസ്സിലാക്കികൊണ്ടാണ് അമേയയും ചിത്രത്തിന് ക്യാപ്ഷന്‍ ഇട്ടിരിക്കുന്നത്. ”ഇകാലത്ത് കുറച്ച് ഓണ്‍ലൈന്‍ മീഡിയകള്‍ തലക്കെട്ടായിടുന്നത്, ‘പുള്ളിപ്പുലി വേഷത്തില്‍ നാട്ടിലിറങ്ങിയ അമേയ മാത്യുവും സുഹൃത്തും ചെയ്യുന്നത് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും..’ എന്നായിരിക്കും. ഡേറ്റിംഗ് വിത്ത് ഫുഡ്ഡ് ആണ്.” എന്നാണ് അമേയ പറയുന്നത്. പുള്ളിപ്പുലി ഡ്രെസ്സിന് മാച്ച് ആകുന്ന തരത്തിലുള്ള കമ്മല്‍, ഷൂ എന്നിവയും ധരിച്ചാണ് ചിത്രത്തില്‍ അമേയ ഉള്ളത്.