അമല പോളുമൊത്തുള്ള സ്വകാര്യ ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കരുത്; കാമുകന് മദ്രാസ് ഹൈകോടതിയുടെ വിലക്ക്

0

മലയാളികളുടെ ഇഷ്ട്ടതാരമായി ചുരുങ്ങിയ സമയം കൊണ്ട് മാറിയ താരമാണ് അമലപോൾ. കുറച്ച് നാളുകൾക്ക് മുന്നേ അമലയുടെ വിവാഹ ചിത്രങ്ങൾ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ തരഗം സൃഷ്ട്ടിച്ച ചില ചിത്രങ്ങളുണ്ടായിരുന്നു. എന്നാലിപ്പോൾ ആ ചിത്രങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമായിരിക്കുകയാണ്.

നടി അമലാ പോളിനൊപ്പമുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മുന്‍ കാമുകനും മുംബൈ സ്വദേശിയുമായ സംഗീതജ്ഞന്‍ ഭവനീന്ദര്‍ സിംഗിന് മദ്രാസ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഫോട്ടോഷൂട്ടിനായി പകര്‍ത്തിയ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച്‌ അമല പോള്‍ ഭവ്‌നിന്ദര്‍ സിംഗിന് എതിരെ മനനഷ്ട കേസ് നല്‍കിയിരുന്നു.

മദ്രാസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന കേസുമായി ബന്ധപ്പെട്ട മറ്റ് നടപടികള്‍ ഡിസംബര്‍ 22ലേക്ക് മാറ്റി. കുറച്ചുനാള്‍ ഭവിനിന്ദറുമായി പ്രണയത്തിലായിരുന്നു താരം. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും പുറത്തുവന്നിരുന്നു.

2014-ല്‍ ആയിരുന്നു അമലയുടെ ആദ്യ വിവാഹം. ആദ്യ ഭര്‍ത്താവ് സംവിധായകന്‍ എ.എല്‍ വിജയ്യില്‍ നിന്നും 2017-ല്‍ അമല വിവാഹമോചനം നേടിയിരുന്നു. പിന്നീട് വിജയ് രണ്ടാമതും വിവാഹിതനായി.

തമിഴ് ചിത്രമായ ആടൈ ആയിരുന്നു അമലയുടെ റിലീസായ അവസാനത്തെ ചിത്രം. ‘അതോ അന്ത പറവൈ പോല’, കഡാവര്‍ എന്നിവയാണ് ഇനി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍.