പടം പൊട്ടിയാൽ കൂത്താട്ടുകുളത്ത് വന്ന് നിന്നെ തല്ലുംമെന്ന് ജീത്തു ജോസഫ്; വികാര നിർഭരനായി അജിത്ത് കൂത്താട്ട് കുളത്തിന്റെ വെളിപ്പെടുത്തൽ

0

ദൃശ്യം റിലീസ് ആയതിനു ശേഷം ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ജോസ്. അജിത്ത് കൂത്താട്ടുകുളം എന്ന മിമിക്രി ആർട്ടിസ്റ്റ് ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. അളിയനെ കൊല്ലപ്പെടുത്തി ജയിലിൽ പോകുന്ന ജോസ് എന്ന കഥാപാത്രം സിനിമയിൽ നിർണായകമായ വഴിത്തിരിവാണ് ഉണ്ടാക്കുന്നത്. ഇപ്പോൾ ജോസിന്റെ ചില വാക്കുകൾ ആണ് സമൂഹമാധ്യമങ്ങൾ വൈറൽ ആയി മാറുന്നത്.

ഒരു ദിവസം ജിത്തു സാർ വിളിച്ചിട്ട് പറഞ്ഞു ദൃശ്യം യൂട്യൂബിൽ എനിക്കൊരു വേഷം ഉണ്ടെന്ന് എനിക്ക് തീരെ വിശ്വസിക്കാനായില്ല എന്റെ വീട് കൂത്താട്ടുകുളത്ത് ആണെന്ന് പറഞ്ഞപ്പോൾ കൂത്താട്ടുകുളത്ത് ആണെന്ന് പറഞ്ഞു സിനിമയുടെ പൂജ കഴിഞ്ഞ് ആദ്യം ക്യാമറ വെച്ച് എന്റെ മുഖത്ത് നേർക്കാണ്. സിനിമ പാക്ക് ആകുന്നതിനു മുൻപും എന്റെ മുഖത്ത് ആയിരുന്നു അവസാനം ക്യാമറ വെച്ചത് എങ്ങാനും പൊട്ടിയാൽ കൂത്താട്ടുകുളത്ത് വന്ന് എന്നെ തല്ലും എന്ന് ജിത്തു സാർ പറയുമായിരുന്നു.

ലാലേട്ടൻ എന്നെ മോനെ എന്നായിരുന്നു വിളിച്ചിരുന്നത്. സിനിമ തുടങ്ങുന്നതിനു മുൻപ് എറണാകുളത്ത് വെച്ചായിരുന്നു കോവിഡ് ടെസ്റ്റ് നടത്തിയത്. അതിനുശേഷം നമ്മളെ എല്ലാവരെയും പുറത്തിറങ്ങാൻ സമ്മതിച്ചില്ല. അക്കാര്യത്തിൽ ഭയങ്കര സ്ട്രിക്റ്റായിരുന്നു ജിത്തു സാർ. സിനിമ ആമസോൺ പ്രൈംമിൽ നിന്നും എങ്ങനെ ഡൗൺലോഡ് ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നു. സിനിമ കാണാൻ എന്താണ് മാർഗം ചോദിച്ചു കൊണ്ട് കുറെ പേർ എന്നെ വിളിക്കാറുണ്ട്. സിനിമ കണ്ടവരെല്ലാം വളരെ നല്ല അഭിപ്രായമാണ് പറയുന്നത് അജിത്ത് പറയുന്നു.