ബാല്യകാല സുഹൃത്ത് മീനാക്ഷിയുടെ വിവാഹ നിശ്ചയത്തിന് പങ്കെടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു മലയാളികളുടെ പ്രിയ നടി അഹാന കൃഷ്ണൻ….

0

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും. അച്ഛന്റെ പാത പിന്തുടര്‍ന്ന് മക്കളും അഭിനയ രംഗത്ത് ചുവട് വച്ചു. മൂത്ത മകള്‍ അഹാനയാണ് ആദ്യം സിനിമയില്‍ എത്തിയത്. പിന്നാലെ സഹോദരിമാരായ ഇഷാനിയും ഹന്‍സികയും സിനിമയിലെത്തി. ഇവരുടെ സഹോദരി ദിയ സിനിമയില്‍ എത്തിയിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരമാണ്.

ഇപ്പോൾ ബാല്യകാല സുഹൃത്തിന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത് അഹാന കൃഷ്ണ. പ്രിയകൂട്ടുകാരി മീനാക്ഷിയുടെ വിവാഹ നിശ്ചയത്തിന് താനും അമ്മ സിന്ധു കൃഷ്ണയും എത്തിയതിന്റെ ചിത്രങ്ങൾ അഹാന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘വളരെ സ്പെഷലായ പെൺകുട്ടിയുടെ വിവാഹ നിശ്ചയം, എന്റെ ബാല്യകാല സുഹൃത്ത്.’ – മീനാക്ഷിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അഹാന കുറിച്ചു. സ്കൂൾ സമയത്ത് എടുത്ത ഫൊട്ടോയും ഒപ്പം ഷെയർ ചെയ്തിട്ടുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധുവും നാല് പെൺമക്കളും മലയാളികൾക്ക് സുപരിചിതരാണ്. അഹാനയും സഹോദരിമാരും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി എല്ലാ സോഷ്യൽ മീഡിയകളിലും വലിയ ആരാധക വൃന്ദമുള്ളവരാണ് എല്ലാവരും. രാജീവ്‌ രവി ചിത്രം ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് അഹാന കൃഷ്ണ കുമാറിന്റെ സിനിമയിലെ തുടക്കം. നിലവിൽ നാൻസി റാണി, പിടികിട്ടാപ്പുളളി തുടങ്ങിയവയാണ് അഹാനയുടെതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ.