സാരിയിൽ സ്റ്റൈലിഷ് ലുക്കിൽ മലയാളികളുടെ പ്രിയ താരം സനൂഷ ; ചിത്രങ്ങൾ കണ്ടു ആരാധകർ ചോദിച്ചത് കേട്ടു താരം പോലും ഞെട്ടി…

0

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സനുഷ സന്തോഷ്. മലയാളത്തില്‍ മാത്രമല്ല മറ്റ് പല തെന്നിന്ത്യന്‍ ഭാഷകളിലും നടി തിളങ്ങി. ബാലതാരമായി എത്തി ഇപ്പോള്‍ നായികയായി തിളങ്ങുകയാണ് നടി. താരം അങ്കിളേ എന്ന് വിളിച്ച് തുടങ്ങിയ ദിലീപിന്റെ നായികയായി താരം എത്തി. മിസ്റ്റര്‍ മരുമകന്‍ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് സനുഷ നായികയായി അരങ്ങേറിയത്.

സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് സനുഷ. അടുത്തിടെയായി വ്യത്യസ്ത മേക്കോവറുകളിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും പങ്കുവെച്ച് താരം എത്തിയിരുന്നു. ഇപ്പോള്‍ കല്യാണപ്പെണ്ണിനെ പോലെ ഒരുങ്ങിയുള്ള സനുഷയുടെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് ചിത്രങ്ങളില്‍ നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന് വേണ്ടി നടത്തി ഫോട്ടോ ഷൂട്ടിലെ ഓര്‍മ്മച്ചിത്രങ്ങളായിരുന്നു സനുഷ പങ്കുവെച്ചത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്. വിവാഹത്തിനായി അണിഞ്ഞൊരുങ്ങിയ നവവധുവിനെപ്പോലെ തന്നെയുണ്ട് സനുഷയുടെ ലുക്കെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. വിവാഹമായോ എന്നും പലരും ചോദ്യം ചോദിക്കുന്നുണ്ട്.

തുണി കുറച്ച് അഭിനയിച്ച് വിട്ടു വീഴ്ചയ്ക്ക് തയാറാകുന്നു എന്ന കമന്റിനാണ് താരം മറുപടി നല്‍കിയത്. വ്യാജ അക്കൗണ്ടുകളിലൂടെ ഇത്തരം വിമർശനങ്ങൾ നടത്തുന്നവരോട് ഒന്നും പറയാനില്ലെന്നും ആദ്യം സ്വന്തം ഫോട്ടോ നൽകി കമന്റ് ചെയ്യാനുള്ള ധൈര്യം കാണിക്കൂ എന്നും സനുഷ പറയുന്നു. സിനിമാ ഫീൽഡില്‍ പിടിച്ചു നിൽക്കണമെങ്കിൽ തുണിയുടെ നീളവും കുറയ്ക്കണമെന്നായിരുന്നു യുവാവിന്റെ കമന്റ്. സാമ്പത്തിക ലാഭത്തിന്  അഭിനയിക്കുന്നവര്‍ വീട്ടു വീഴ്ച്ചകള്‍ ചെയ്യേണ്ടി വരും, വീട്ടു വീഴ്ചകള്‍ തെറ്റായി കരുതുന്നവര്‍, താല്‍പര്യമില്ലാത്തവര്‍ ഈ മേഖലയിലേക്ക് കടന്നു വരാന്‍ പാടില്ലെന്നും ഇയാൾ പറയുന്നു.