തെറ്റ് പൂർണമായും ഗായത്രിയുടെ ഭാഗത്ത് ആണ് പിന്നെയും അവർ അതിനെ ന്യായീകരിക്കാൻ നോക്കുന്നത് എന്തിനാണ് എന്നു മാനസ്സിലാകുനില്ല നടൻ മനോജ്…

0

കൊച്ചി കാക്കനാടുവെച്ച് നടി ​ഗായത്രി സുരേഷ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജമ്‌നാപ്യാരി എന്ന സിനിമയിലൂടെയാണ് ​ഗായത്രി ശ്രദ്ധ നേടുന്നത്. അപകടത്തിനുശേഷം ​ഗായത്രി നടത്തിയ പ്രതികരണങ്ങൾ ട്രോളന്മാരടക്കം ഏറ്റെടുത്ത് വൈറലായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടൻ മനോജ് കുമാർ. ഗായത്രി സുരേഷിന്റെ പ്രതികരണം കേട്ടപ്പോൾ കിലുക്കത്തിലെ രേവതിയെ ഓർമ വന്നുവെന്ന് മനോജ് പറയുന്നു.

അത് ചെയ്തപ്പോ, ഞാൻ അയാളെ ഒന്ന് തല്ലി, കുട എടുത്ത് അടിച്ചു, മൊട്ടത്തലയന്റെ തലയിൽ ചട്ടിയെടുത്ത് അടിച്ചു, അതുമാത്രമേ ഞാൻ ചെയ്തുള്ളൂ, അതിനാണ് ഇവന്മാർ ഇതൊക്കെ എന്നൊക്കെ പറഞ്ഞത്’ എന്നതു പോലെയാണ് ഗായത്രി സുരേഷിന്റെ ന്യായീകരണം കേട്ടപ്പോൾ തോന്നിയത്. എനിക്ക് മാത്രമല്ല പലർക്കും ഇത് തോന്നിയിട്ടുണ്ടാവും. പറഞ്ഞുവരുന്നത് ഗായത്രിയുടെ അപകട വിഡിയോയെക്കുറിച്ചാണ്.അവർക്ക് അപകടം പറ്റിയ വിഡിയോ ഞാനും കണ്ടിരുന്നു. ആരാണ് വണ്ടിയിലുള്ളതെന്നും സീരിയൽ നടനല്ലേ, നടിയല്ലേ എന്നുമൊക്കെ നാട്ടുകാർ ചോദിക്കുന്നതും കണ്ടിരുന്നു. ഗായത്രി അവരോട് സോറി പറയുന്നതും കേൾക്കാം. പക്ഷേ ആ വിഡിയോയിൽ നടന്ന സംഭവങ്ങൾ ഒട്ടും വ്യക്തമല്ലായിരുന്നു. ആളുകൾ എന്താണ് ഇങ്ങനെ പെരുമാറുന്നതെന്ന് അപ്പോൾ ഞാൻ ചിന്തിച്ചിരുന്നു. പിന്നീടാണ് ഇവരുടെ വണ്ടി മുട്ടിയ കാര്യം അറിയുന്നത്. വണ്ടി ഇടിച്ചിട്ടും നിർത്താതെ പോയതു കൊണ്ടാണ് ആളുകൾ പ്രശ്‌നമുണ്ടാക്കിയതെന്ന് മനസ്സിലായി. നാട്ടുകാരുടെ ആ രോഷം സ്വാഭാവികമാണ്. ആർക്കായാലും ദേഷ്യം വരും. ഒരാളുടെ വണ്ടിയിലിടിച്ച്, അയാളുടെ ഗ്ലാസുകളും തകർത്ത് ഒന്നും മിണ്ടാതെ പോകുമ്പോൾ ആർക്കായാലും ദേഷ്യം വരുമെന്ന് ഉറപ്പാണ്. ചേസ് ചെയ്ത് പിടിക്കാനൊക്കെയാണ് എല്ലാവരും നോക്കുക. കാര്യങ്ങളൊക്കെ പരിശോധിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. ഗായത്രി സുരേഷിന്റെ ഭാഗത്തു തന്നെയാണ് തെറ്റ്. പക്ഷേ പിന്നീട് അവർ പറയുന്ന ന്യായീകരണം അതിലേറെ പ്രശ്‌നങ്ങളുള്ളതാണ്.

ഗായത്രി പറയുന്ന എക്‌സ്‌ക്യൂസ്, അവരൊരു സെലിബ്രിറ്റിയായത് കൊണ്ടാണ് നിർത്താതെ പോയതെന്നാണ്. പെട്ടെന്ന് ആളുകളുടെ മുന്നിലിറങ്ങാനുള്ള പേടി കൊണ്ടാണെന്നും അവർ പറയുന്നു. യഥാർഥത്തിൽ അവരങ്ങനെ പേടിക്കേണ്ടതില്ല എന്നാണ് എനിക്കു പറയാനുള്ളത്. അങ്ങനെയാരും നമ്മളെ പിടിച്ച് വിഴുങ്ങുകയൊന്നുമില്ല. എന്റെ വണ്ടിയും ഇതേപോലെ ഇടിച്ചിരുന്നു. കടവന്ത്രയിൽ വച്ചായിരുന്നു അപകടം. എന്റെ ഭാര്യയാണ് വണ്ടി ഓടിച്ചത്. ഞങ്ങൾ അവരോട് സോറിയൊക്കെ പറഞ്ഞു. എന്താണു െചയ്തു തരേണ്ടതെന്ന് ചോദിച്ചു. എന്റെ ഭാര്യയെ കണ്ടപ്പോൾ അവർക്ക് ആളെയും മനസ്സിലായി. ബീനയോട് അവർ നല്ല രീതിയിലാണ് സംസാരിച്ചത്. കാറിന്റെ തകരാർ പരിഹരിക്കാനുള്ള ചെലവു തരാമെന്നു പറഞ്ഞ് ഞങ്ങളുടെ നമ്പറും അവർക്ക് കൊടുത്തു. എന്നാൽ അവർ ഇതുവരെ വിളിച്ചില്ല. നമ്മൾ മര്യാദ കാണിച്ചപ്പോൾ അവർ തിരിച്ചും മര്യാദ കാണിച്ചു എന്നതാണ് എന്റെ അനുഭവം.