ലാലേട്ടൻ തന്നെ ആണോ ഇത്, പെരുമാറ്റം കണ്ട് ഞെട്ടി മാധ്യമപ്രവർത്തകർ

0

താരസംഘടനയായ അമ്മ വീണ്ടും വാർത്തകളിൽ നിറയുമ്പോൾ. കഴിഞ്ഞ ദിവസത്തെ കൊച്ചിയിലെ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം അവിടെ അരങ്ങേറിയ രംഗങ്ങളാണ് അമ്മയെ വാർത്തകളിൽ നിറക്കുന്നത്.

യോഗത്തിന് ശേഷം ആദ്യം പുറത്തേക്ക് വന്നത് സിദ്ധിഖ് ആയിരുന്നു എങ്കിലും അദ്ദേഹം നേരത്തെ ഇറങ്ങുകയാണെന്നും യോഗം അവസാനിച്ചിട്ടില്ലെന്നും അറിയിക്കുകയായിരുന്നു. ഒരുപാട് നേരത്തെ കാത്തിരിപ്പിനു ശേഷം അമ്മയുടെ എക്സിക്യൂട്ടീവ് പ്രസിഡന്റ്‌ കൂടിയായ മോഹൻലാൽ പുറത്ത് വന്നു.

അദ്ദേഹം യോഗ തീരുമാനങ്ങളുടെ ഒരു കുറിപ്പ് മാധ്യമ പ്രവർത്തകർക്ക് നൽകുകയായിരുന്നു. കൂടുതൽ സംസാരിക്കാൻ മൈക് നീട്ടി എങ്കിലും ഒന്നും പറയാനില്ല എന്നും പറയാൻ ഉള്ളത് എല്ലാം അതിലുണ്ട് എന്നായിരുന്നു മറുപടി. തുടർന്ന് കാറിൽ കയറി വാതിൽ വലിച്ചടക്കുകയായിരുന്നു. കണ്ടു നിന്നവർക്ക് ഒരു നിമിഷം വിശ്വസിക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു.