മലയാളത്തിലെ അവിവാഹിത നായികമാർ; മോളിവുഡിലേക്ക് കാലെടുത്തു വെക്കുന്ന പ്രവണത; ഇതുവരെയും വിവാഹം കഴിക്കാത്തതിന്റെ കാരണം കേട്ട് ഞെട്ടി ആരാധകർ

0

നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യുന്ന താരങ്ങളായ മലയാളത്തിലെ മിക്ക നടിമാരും പ്രായം കവിഞ്ഞിട്ടും ഇതുവരെയും വിവാഹിതരല്ല. പലരും ഇനിയും വിവാഹത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ട് പോലും ഇല്ല. ശോഭന മുതൽ അനുശ്രീ വരെ നീളുന്ന ഒരു താര നിര തന്നെ ഉണ്ട് മലയാളം സിനിമയിൽ വിവാഹം കഴിക്കാത്തതായി.

ശോഭന

സിനിമകളിൽ നിന്ന് വിട്ടു നിൽക്കയാണെങ്കിലും നൃത്ത വേദികളിൽ സജീവമാണ് താരം. 49 വയസായെങ്കിലും ഇനിയും താരം വിവാഹം കഴിച്ചിട്ടില്ല. ദത്തെടുക്കലിലൂടെ ഒരു കുഞ്ഞിന്റെ അമ്മയായതിനാൽ ഇനി താരം വിവാഹം കഴിക്കാനുള്ള സാധ്യതയും ഇല്ല.

നയൻ‌താര

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ മലയാളി ആണ് താരം പ്രായം ഏറെ കഴിഞ്ഞിട്ടും വിവാഹിതരാവാത്തതിൽ മുൻ പന്തിയിലാണ് താരം. പലപ്പോഴും പല ഗോസിപ്പുകളും വന്നിരുന്നു എങ്കിലും ഒന്നും വിവാഹം വരെ എത്തിയിട്ടില്ല. 34 വയസ് പിന്നിട്ട താരമാണ് നയൻസ്.

ലക്ഷ്മി ഗോപാലസ്വാമി

ഇന്നും മലയാള സിനിമയിലും നൃത്ത രംഗത്തും നിറഞ്ഞു നിൽക്കുന്ന താരമാണ് ലക്ഷ്മി ഗോപാലസ്വാമി. 49 വയസ് പിന്നിട്ടെങ്കിലും താരം ഇതുവരെയും വിവാഹിതയായിട്ടില്ല. നൃത്തത്തെ ഉപാസിച്ചു ജീവിക്കയാണ് താരം. അടുത്തിടെ പറ്റിയ ഒരാളെ കിട്ടിയാൽ വിവാഹം കഴിക്കും എന്നും താരം പറഞ്ഞിരുന്നു.

നിത്യ മേനോൻ

പ്രായത്തിന്റെ നിഴൽ തട്ടാത്ത മുഖവും അഭിനയവുമായി ജനമനസ്സിൽ നിറഞ്ഞു നിൽക്കുന്ന താരം. 32 വയസ് കഴിഞ്ഞിട്ടും താരം വിവാഹിതയായിട്ടില്ല.

പാർവതി തിരുവോത്ത്

നിലപാടുകളാൽ സിനിമയിലും പൊതു സമൂഹത്തിലും ഒരുപോലെ തിളങ്ങുന്ന താരമാണ് പാർവതി. 30 വയസ് കഴിഞ്ഞിട്ടും താരം വിവാഹത്തെ പറ്റി ചിന്തിച്ചു തുടങ്ങിയിട്ടില്ല. സിനിമയിൽ നിലനിൽക്കുന്ന പുരുഷാധിപത്യത്തെ കുറിച്ച് പറഞ്ഞു പാർവതി അടുത്തിടെയും വിവാദങ്ങളിൽ നിറഞ്ഞിരുന്നു. ഇടവേള ബാബുവിന്റെ പരസ്യ പരാമർഷത്തിൽ പ്രതിഷേധിച്ച് താരം അമ്മ സംഘടനയിൽ നിന്ന് രാജി വെച്ചിരുന്നു.

രമ്യ നമ്പീശൻ

സ്വന്തം നിലപാടുകളാൽ ശ്രദ്ധിക്കപ്പെട്ട താരമാണ് രമ്യ നമ്പീശൻ. പ്രായം 33 ആയെങ്കിലും ഇന്നും വിവാഹത്തെ പറ്റി താരം പറഞ്ഞിട്ടില്ല. തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു അത് അവസാനിച്ചതായി താരം പറഞ്ഞിരുന്നു.

മീര നന്ദൻ

സിനിമയിൽ താരത്തെ കാണാൻ ഇല്ലെങ്കിലും ദുബായ് എഫ് എമും ബിസിനെസ്സും ഒക്കെ ആയി താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ഇടയ്ക്കിടെ ബോൾഡായ ഫോട്ടോ ഷൂട്ടുകൾ ആരാധകർക്കായി പങ്കു വെക്കാറുണ്ട്.

ഹണി റോസ്

തുടക്കത്തിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ പിന്നീട് താരനിരയിൽ സജീവമായ താരമാണ് ഹണി റോസ്. 30 വയസായെങ്കിലും വിവാഹം കഴിക്കാൻ ഇനിയും സമയം ഉണ്ട് എന്ന പക്ഷക്കാരിയാണ് താരം. സിനിമ അങ്ങനെ എല്ലാവർക്കും ലഭിക്കാത്ത ഭാഗ്യമാണ് അതിനാൽ അവസരങ്ങൾ ലഭിക്കും വരെ അഭിനയിക്കും എന്നാണ് താരത്തിന്റെ നിലപാട്.

അനുശ്രീ

21 വയസിൽ മലയാള സിനിമയിൽ എത്തിയ താരമാണ് അനുശ്രീ. ഇന്നും സിനിമ മേഖലയിൽ സജീവമാണ് താരം. 30 വയസായെങ്കിലും ഇതുവരെ വിവാഹത്തെ കുറിച്ച് പറയാത്ത താരമാണ് അനുശ്രീ. ഒരിക്കൽ തനിക്ക് ഒരു പ്രണയമുണ്ട് ഉടൻ വിവാഹിതയാകും എന്ന് പറഞ്ഞിരുന്നു എങ്കിലും പിന്നീട് അതിനെ പറ്റി ഒന്നും കേൾക്കാനില്ല.