Home News

News

“കമന്റുകളേക്കാൾ സഭ്യത ചിത്രങ്ങൾക്കുണ്ട്” ; വൈറൽ ഫോട്ടോഷൂട്ടിൽ ദമ്പതികൾക്ക് പറയാനുള്ളത്

0
പലപ്പോളും ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ വീണ്ടും വൈറലായി മാറി കഴിഞ്ഞ ഒരു വിവാഹ ഫോട്ടോഷൂട്ടുണ്ട്. തൃശൂരിലെ വെഡ്ഡിങ് സ്റ്റോറീസ് ഷൂട്ട് ചെയ്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ചിത്രത്തെ ആക്ഷേപിച്ചാണ് മിക്ക കമന്റുകളും. എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും പോസ്റ്റ് വെഡ്ഡിങ് ഷൂട്ടാണ്...

സനുഷയെ ആത്മഹത്യയുടെ വക്കിൽ നിന്നും രക്ഷിച്ചത് അനിയൻ

0
വിഷാദരോഗം എങ്ങനെയാണ് താന്‍ അതിജീവിച്ചതെന്ന് വെളിപ്പെടുത്തുകയാണ് നടി സനുഷ. ആത്മഹത്യാ ചിന്തയുണ്ടായി. ചിരി നഷ്ടമായി. സൈക്കോളജിസ്റ്റിനെയോ സൈക്യാട്ടിസ്റ്റിനെയോ കാണുന്നത് ഭ്രാന്ത് ഉള്ളവരാണ് എന്നാണ് ഇപ്പോഴും പലരും ചിന്തിക്കുന്നത്. എന്നാല്‍ വിഷാദരോഗമുള്ളവര്‍ സഹായം തേടാന്‍ മടിക്കരുതെന്ന് സനുഷ ഓര്‍മിപ്പിക്കുന്നു. സനുഷയുടെ വാക്കുകൾ: ഒരുസമയത്ത് ഏറ്റവും...

യോഗി പോലീസിന്റെ പിടിയിൽ നിന്നും ഈ മാധ്യമപ്രവർത്തകനെ ആര് മോചിപ്പിക്കും?

0
എത്ര പേർക്ക് ഇങ്ങനെയൊരു കാര്യം അറിയാമെന്നറിയില്ല. ഇനിയും അറിയാത്തവരായി ഒരുപാട് പേരുണ്ട്. അറിയാത്തത് കൊണ്ടാണോ.... അറിഞ്ഞിട്ടും അറിയാത്തവരായി മാറിയത് കൊണ്ടാണോ...എന്തായാലും എവിടെയും ചർച്ച ചെയ്യുകയോ, പ്രതിഷേധങ്ങൾ ശക്തമാവുന്നതോ കണ്ടില്ല.എന്തായാലും മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ഉത്തർപ്രദേശ് പോലീസ് അന്യായമായി അറസ്റ്റു ചെയ്ത് ജയിലിലടച്ചതിനെതിരെ സർക്കാരിൻ്റെ ഇടപെടൽ ആവശ്യപ്പെട്ട് രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക – മാധ്യമ രംഗങ്ങളിലെ പ്രവർത്തകർ...

ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസത്തിന് വിട

0
"ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം . ഒരു പുഞ്ചിരി ഞാന്‍ മറ്റു ള്ളവര്‍ക്കായ് ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യ നിര്‍മ്മല പൗര്‍ണമി" മനുഷ്യസ്നേഹഗാഥകൾ കവിതാ രൂപത്തിലൊരുക്കിയ മഹാനുഭാവനു വിട. സൂര്യന് കീഴിൽ തന്റെ ഭാഷയും സംസ്കാരവും നിലനിൽക്കുന്ന കാലം വരെയും മഹാൻമാരായ കലാകാരൻമാരും ഓർമ്മിക്കപ്പെടും. മലയാളഭാഷയും കേരളീയ സംസ്കാരവും ഉള്ളിടത്തോളം മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയും ഓർമ്മിക്കപ്പെടും. തന്റെ സാഹിത്യകൃതികളാൽ സാമൂഹികവും സാംസ്കാരികവുമായ പരിവർത്തനത്തിന് ഒരു ജനതയെ പ്രേരിപ്പിച്ച...

കാത്തിരിപ്പിന് വിരാമമിട്ട് “ഹലാല്‍ ലവ് സ്റ്റോറി” നാളെ പ്രേക്ഷകരിലേക്ക്

Halal Love Story new
0
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം സക്കറിയ ഒരുക്കുന്ന ചിത്രമാണ് ഹലാല്‍ ലവ് സ്റ്റോറി. നാളെ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തുകയാണ്. രണ്ടാമത്തെ ചിത്രത്തിന്‍്റെ റിലീസിന് മുന്‍പേ തന്‍്റെ മൂന്നാം ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍. മമ്മൂട്ടിയാണ് അടുത്ത ചിത്രത്തില്‍ നായകനാകുന്നത്. വന്‍ താര നിര ചിത്രത്തില്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്. സുഡാനി ഫ്രം നൈജീരിയ ടീമില്‍ നിന്നുള്ള പ്രമുഖരും പുതിയ...

പാടാന്‍ കഴിവുള്ളവര്‍ ആണോ നിങ്ങള്‍ ? പാട്ടിന്റെ ലോകത്ത് കഴിവ് തെളിയിക്കാന്‍ സുവര്‍ണ്ണാവസരം; നിങ്ങള്‍ക്കാകാം “നാളെയുടെ പാട്ടുകാര്‍”

0
പാട്ടിന്റെ ലോകത്ത് കഴിവ് തെളിയിക്കാന്‍ നിങ്ങള്‍ക്കായി ഒരു സുവര്‍ണ്ണാവസരം. പ്രായപരിധിയില്ലാതെ നാളെയുടെ പാട്ടുകാരെ തേടി പ്രമുഖ സിനിമാ വിനോദ ഗ്രൂപ്പായ ഈസ്റ്റ് കോസ്റ്റ്. ആല്‍ബങ്ങളിലൂടെയും സിനിമകളിലൂടെയും മലയാള ചലച്ചിത്ര ലോകത്ത് ശ്രദ്ധനേടിയ ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് സംഘടിപ്പിക്കുന്ന ഈ പാട്ട് മത്സരത്തില്‍ ഒന്‍പത് സീസണുകളാണ് ഉള്ളത്. മത്സരത്തിന്റെ നിബന്ധനകളും നിര്‍ദ്ദേശങ്ങളും അറിയാം  ഈസ്റ്റ്‌ കോസ്റ്റ്‌ -'നാളെയുടെ പാട്ടുകാര്‍' മല്‍സരം 2020   നിബന്ധനകളും...

ന്യൂസിലാന്‍ഡിലെ ഏറ്റവും പ്രായമുള്ള ക്രിക്കറ്റ് താരം ലോകത്തോട് വിടപറഞ്ഞു

0
ഓക്ക്‌ലാന്‍ഡ്: ന്യൂസീലാന്‍ഡിലെ ഏറ്റവും പ്രായമുള്ള ക്രിക്കറ്റ് താരം ജോണ്‍ റീഡ് അന്തരിച്ചു. 92 വയസ്സായിരുന്നു. കിവീസ് ടീമിന്റെ മുന്‍ ക്യാപ്റ്റനാണ്. അന്‍പതുകളിലും അറുപതുകളിലും ലോക ക്രിക്കറ്റിലെ മുന്‍നിര ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു ജോണ്‍ റീഡ്. 34 ടെസ്റ്റു മത്സരങ്ങളില്‍ കിവീസിനെ നയിച്ചിട്ടുണ്ട്. ടീമിന്റെ ആദ്യ മൂന്നു വിജയങ്ങളില്‍ റീഡ് ആയിരുന്നു നായകന്‍. ന്യൂസിലാന്‍ഡിലെ ഓരോ കുഞ്ഞിനും റീഡിനെ അറിയാമായിരുന്നെന്ന് ബോര്‍ഡ് മേധാവി ദേവിഡ് വൈറ്റ്...

നിസ്വന്റെ കൈകള്‍ക്ക് താങ്ങായി അഞ്ജലി

0
കൊച്ചി > കോവിഡ് ബാധിതന്റെ മൃതദേഹം ഏറ്റെടുക്കാന്‍ മടിച്ചവര്‍ക്കിടയില്‍നിന്ന് ആദ്യം ഉയര്‍ന്ന കൈകള്‍ അഞ്ജലിയുടെയും കൂട്ടുകാരുടേതുമായിരുന്നു. മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഉറക്കെ പറഞ്ഞ ഇവരെ എല്ലാവരും അത്ഭുതത്തോടെ നോക്കി. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാന്‍ മുന്നിട്ടിറങ്ങിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തക അഞ്ജലി സമൂഹത്തിന് വേറിട്ട മാതൃകയാകുകയാണ്. തിങ്കളാഴ്ച അന്തരിച്ച എളമക്കര കാരാമ സ്വദേശിനി ജാനകിയമ്മയുടെയും (60) ചൊവ്വാഴ്ച മരിച്ച പാടം സ്വദേശി സുഗുണന്റെയും...

വാർത്ത ഫലം കണ്ടു : സജ്നയ്ക്കിനി ധൈര്യത്തോടെ കച്ചവടം ചെയ്യാം

0
എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായ സജ്നയ്ക്ക് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ അക്രമണത്തിന്റെ വാര്‍ത്ത ചർച്ചയായതോടെ നടപടിയായി. സജ്നയെ മന്ത്രി കെ കെ ശൈലജ  ഫോണില്‍ വിളിച്ചു സംസാരിച്ചു. ആവശ്യമായ സഹായവും സുരക്ഷയും നല്‍കുമെന്ന് ഉറപ്പ് നല്‍കി. പോലീസ് സുരക്ഷ ഉറപ്പാക്കും. സാമൂഹ്യ വിരുദ്ധർക്കെതിരെ വൈകാതെ  നടപടിയെടുക്കും. സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍...

ഇവർ ഇനിയും ശരീരം വിൽക്കേണ്ടി വരുമോ? എന്നാൽ അതിന് കാരണം നമ്മളിൽ ചിലർ

0
മാന്യ സമൂഹമെന്ന് സ്വയം വിശേഷിപ്പിക്കുന്ന സമൂഹത്തിൽ മാന്യമായി തൊഴിൽ ചെയ്ത് ജീവിക്കാൻ കഴിയാത്ത വേദനയുമായി ഒരു കൂട്ടർ കരയുകയാണ്. ‘പണിയെടുത്ത് ജീവിക്കാനും സമ്മതിക്കുന്നില്ല. ഞങ്ങൾ അഞ്ചു ട്രാൻസ്ജെന്റേഴ്സിന്റെ വയറ്റിപ്പിഴപ്പാണ്. കുടുക്ക പൊട്ടിച്ച് കിട്ടിയ പണം കൊണ്ട് തുടങ്ങിയതാണ്. ഭിക്ഷ യാചിക്കാൻ പോയതല്ല. പണി എടുത്ത് ജീവിക്കാൻ പോയതാണ് അതിനും സമ്മതിക്കുന്നില്ല..’ കണ്ണീരോടെ കേരളത്തിന് മുന്നിൽ കൈകൂപ്പി കരയുകയാണ് സജ്‌ന ഷാജി. വഴിയോരത്ത് ബിരിയാണിയും...