Home Cinema Entertainment News

Entertainment News

ഉപ്പും മുളകിലെയും മുടിയന്റെ മുടി സ്‌ട്രൈയിറ്റ് ചെയ്തു; ശിവാനിയ്‌ക്കൊപ്പം ഫോട്ടോഷൂട്ടുമായി താരം

0
വീണ്ടും സംഭവബഹുലമായ നിമിഷങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിക്കുകയാണ് ഉപ്പും മുളകും. കഴിഞ്ഞ ദിവസം സ്ത്രീ വേഷത്തിലെത്തി കേശു എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ നിറയെ കേശുവിന്റെ സ്ത്രീ വേഷത്തിലുള്ള ചിത്രങ്ങളായിരുന്നു തരംഗമായത്. ഇപ്പോഴിതാ മുടിയന്‍ എന്ന വിഷ്ണുവും സഹോദരി ശിവാനിയും തമ്മിലുള്ള വേറിട്ട ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമാവുന്നത്. ഉപ്പും മുളകും പരമ്ബരയില്‍ വിഷ്ണുവായിട്ടെത്തുന്ന ഋഷിയുടെ സഹോദരിയായിട്ടാണ് ശിവാനി അഭിനയിക്കുകയാണെങ്കിലും പുറത്തും ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലാണ്....

പൃഥിരാജിന് കോവിഡ് 19 സ്ഥിരീകരിച്ചു

0
നടന്‍ പൃഥിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ‘ജനഗണമന’ എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കോവിഡിന്റെതായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും ക്വാറന്‍റൈയിനില്‍ ആണെന്നും അടുത്ത ദിവസങ്ങളില്‍ താനുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും പൃഥ്വിരാജ് പറഞ്ഞു. ഡിജോ ജോസ് ആന്‍റണി ഒരുക്കുന്ന ചിത്രമാണ് ജനഗണമന....

സ്നേഹബന്ധത്തിന് മുന്നില്‍ രക്തബന്ധം തോറ്റുപോകുന്ന മമ്മൂട്ടി ചിത്രം ‘പാഥേയം’, ‘ദശരഥ’ത്തിന്റെ രണ്ടാം ഭാഗമാണെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ലോഹിത ദാസിന്റെ മകന്‍ വിജയ്‌ശങ്കര്‍ ലോഹിത ദാസ്.

0
മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ...എന്ന 'ദശരഥത്തിലെ' പാട്ട് ഒരിക്കലെങ്കിലും കേള്‍ക്കാത്ത മലയാളികളുണ്ടാകില്ല. സിനിമ പുറത്തിറങ്ങി 31 വര്‍ഷം തികയുകയാണ്. മോഹന്‍ലാലിന്റെ രാജീവ് മേനോന്‍ എന്ന കഥാപാത്രം മലയാളികളുടെ മനസില്‍ ഇന്നും ഒരു നോവായി കിടക്കുകയാണ്. ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയ ആനി കുഞ്ഞിനെയും കൊണ്ടു പോകുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. ആ കുഞ്ഞ് എന്നെങ്കിലും രാജീവിനെ തേടിവരുമോ എന്ന...

800ല്‍ നിന്ന് വിജയ് സേതുപതി പിന്‍വാങ്ങി ; കാരണം മുത്തയ്യ മുരളീധരൻ !

0
ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമ 800ല്‍ നിന്ന് വിജയ് സേതുപതി പിന്‍വാങ്ങി. ചിത്രം വന്‍ വിവാദമായതോടെയാണ് താരം പിന്‍വാങ്ങിയത്. ചിത്രം ഉപേക്ഷിക്കില്ലെന്ന് കഴിഞ്ഞ ദിവസം സേതുപതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുരളീധരന്‍ തന്നെ ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ വിജയ് സേതുപതിയോട് ആവശ്യപ്പെട്ടതോടെയാണ് താരം അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. മുത്തയ്യ മുരളീധരന്റെ...

നായികയോട് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ മോശം പെരുമാറ്റം അറിഞ്ഞിട്ടും മൗനം പാലിച്ച് ഇർഫാൻ

0
സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ നടി പായല്‍ ഘോഷ് നടത്തിയ ലൈംഗിക ആരോപണം വലിയ വിവാദമായിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് അനുരാഗ് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതാ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് പായല്‍. അനുരാഗ് കശ്യപിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച്‌ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനോട് താന്‍ പറഞ്ഞിട്ടുണ്ട് എന്നാണ് പായല്‍ ട്വീറ്റ് ചെയ്തത്. ഇര്‍ഫാന്‍ തന്റെ നല്ല സുഹൃത്തായിരുന്നെന്നും സത്യം...

ജ്യോതികൃഷ്ണആലോചിക്കുമ്പോൾ പുച്ഛം തോന്നുന്നു :

0
വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ സിനിമ സെറ്റില്‍വച്ച്‌ വഴക്കിട്ടത്തിന് നടന്‍ സലിംകുമാറിനോട് മാപ്പ് പറഞ്ഞ് ജ്യോതികൃഷ്ണ. ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നടി മാപ്പു പറഞ്ഞത്. പക്വതയില്ലായ്മ കൊണ്ട് ചെയ്തുപോയതാണെന്നും ഇന്ന് ആലോചിക്കുമ്ബോള്‍ പുച്ഛം തോന്നുന്നു എന്നുമാണ് ജ്യോതികൃഷ്ണ പറയുന്നത്. താരം കൊണ്ടുവന്ന സോറി ചലഞ്ചിലൂടെയാണ് 2013 ലുണ്ടായ ചെറിയ വഴക്കിനെക്കുറിച്ചും തുടര്‍ന്നുണ്ടായ സംഭവങ്ങളും ജ്യോതി കൃഷ്ണ...

വിജയ് യേശുദാസിനെതിരെ നജീം കോയ ! ഫേസ്ബുക് പോസ്റ്റ്‌ വൈറൽ

0
മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനവുമായാണ് കഴിഞ്ഞ ദിവസം വിജയ് യേശുദാസ് എത്തിയത്.ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ നജീം കോയ.നിങ്ങള്‍ക്കു എന്താണ് പ്രശ്‌നം, അര്‍ഹിക്കുന്ന എന്താണ് വേണ്ടത്, നിങ്ങള്‍ അര്‍ഹിക്കുന്നതിനും മുകളിലാണ് നിങ്ങളിപ്പോള്‍ ഈ നജീം കോയ പറഞ്ഞു. നജീം കോയയുടെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം

“കൊവിഡിനോട് പൊരുതി ദൃശ്യം 2 ” ഷൂട്ടിംഗ് നടക്കുന്നത് ഇങ്ങനെ

0
ലോക്ക് ഡൗണ്‍ ഏറ്റവും കുടുതല്‍ ബാധിച്ച ഒരു മേഖലയാണ് സിനിമ മേഖല. കൊവിഡ്  വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ സിനിമ ചിത്രീകരണങ്ങള്‍ നിര്‍ത്തി വയ്ക്കുകയും തിയേറ്ററുകള്‍ അടച്ചിടുകയും ചെയ്തു. കോടികളുടെ നഷ്ടമാണ് ഈ ഏഴ്  മാസക്കാലയളവില്‍ സിനിമ മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് ഉയര്‍ന്നു വരുകയാണ് സിനിമ മേഖല. പല സിനിമകളുടെയും  ചിത്രീകരണം പുനരാരംഭിച്ചിട്ടുണ്ട്.

വാസന്തി ക്ക് അവാർഡ് നൽകിയത് നിയമാവലികൾ കാറ്റിൽപറത്തി ; സംസ്ഥാന ചലച്ചിത്ര അവാർഡിനെതിരെ ഗുരുതര ആരോപണം

0
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ അപാകതയെന്ന് ആരോപണം. സ്വതന്ത്ര തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ വാസന്തി ചിത്രത്തിന്റേത് അവലംബിത തിരക്കഥയാണെന്നാണ് കണ്ടെത്തല്‍. നിയമാവലിയെ കാറ്റില്‍ പറത്തിയാണ് ചലച്ചിത്ര അക്കാദമി പുരസ്‌കാര നിര്‍ണയത്തിന് ചിത്രത്തെ ഉള്‍പ്പെടുത്തിയതെന്നാണ് ആക്ഷേപം. വാസന്തി എന്ന ചിത്രത്തിന് മികച്ച സ്വതന്ത്ര തിരക്കഥയ്ക്കുള്ള പുരസ്‌കാരം നല്‍കിയതിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇന്ദിരാ...

ഷൈൻ നിഗം ചിത്രത്തിന്റെ റീമെയ്ക്ക് ; നടൻ അമീർഖാന്റെ മകൻ

0
ബോളിവുഡില്‍ അരങ്ങേറാനൊരുങ്ങി മറ്റൊരു ത്താറെ പുത്രന്‍ കൂടി. ബോളിവുഡ് നടന്‍ ആമീര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാനാണ് ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. മലയാളി യുവ താരം ഷെയ്ന്‍ നിഗം നായകനായ 'ഇഷ്‌ക് ' എന്ന ചിത്രത്തിന്റെ റീമേക്കിലൂടെയാണ് താരപുത്രന്റെ സിനിമാ അരങ്ങേറ്റം. മൂന്നു വര്‍ഷമായി നാടക രംഗത്ത് സജീവമായ ജുനൈദ് ക്വാസര്‍ താക്കൂര്‍...