Breaking News

ഓക്സിജൻ സിലണ്ടർ പൊട്ടിത്തെറിച്ച് കോവിഡ് രോഗികൾ മരിച്ചു

0
തുർക്കിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന തീ പിടുത്തത്തിൽ 8 പേർ മരിച്ചു. കോവിഡ് 19 ബാധിതരായവരാണ് മരിച്ചത്. 56നും 85നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. 7 പേർ സംഭവ സ്ഥലത്ത് വെച്ചും 1 ആൾ ആശുപത്രിയിലേക്ക് പോകുന്ന വഴിക്കും മരണപ്പെട്ടു. തെക്കു കിഴക്കൻ ഗാസിയൻ പ്രവിശ്യയിലെ ആശുപത്രിയിലാണ് തീപ്പിടുത്തം ഉണ്ടായത്. സങ്കോ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഐ സി യൂവിലാണ് ഓക്സിജൻ മെഷീൻ പൊട്ടിത്തെറിക്കുകയായിരുന്നു. ഡോക്ടർമാരും...

ശിവദാസന് ലഭിച്ച പബ്ലിസിറ്റിയിൽ അസൂയ ; ശിവദാസന്റെ മരണം കൊലപാതകം

0
എല്ലാവരും വളരെ സന്തോഷത്തോടെ ഏറ്റെടുത്ത വാർത്തയാണ് മറൈൻ ഡ്രൈവിലെ അബ്‌ദുൾ കലാം പ്രതിമയിൽ ദിനവും പൂക്കൾ അർപ്പിക്കുന്ന ശിവ ദാസന്റെ മരണം കൊലപാതകം എന്ന് തെളിഞ്ഞിരിക്കുന്നു. ശിവദാസന് ലഭിച്ച പ്രശസ്തിയിൽ അസൂയ ഉണ്ടായതാണ് കൊലപാതകത്തിന് കാരണം എന്ന് പോലീസ് പറയുന്നു. മറൈൻ ഡ്രൈവിൽ കലാം പ്രതിമക്ക് സമീപത്തു തന്നെ രാത്രി ഉറങ്ങുന്ന ശിവദാസനെ പലപ്പോഴും മദ്യപിച്ചെത്തി രാജേഷ് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും...

ബാബു ജോൺ വിജയം കരസ്‌ഥമാക്കിയത് ഒരു ഫ്ലെക്സ് പോലും ഇല്ലാതെ

0
ചുവരെഴുത്തുകളും ഫ്ലെക്സ് ബോഡുകളും ഇല്ലാതെ ഇലക്ഷനിൽ വിജയം കരസ്തമാക്കിയിരിക്കയാണ് ബാബു ജോൺ. ഹരിത ചട്ടങ്ങൾ പൂർണമായി പാലിച്ചു തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ഏഴംകുളം ഗ്രാമ പഞ്ചായത്ത്‌ പുതുമല ഒന്നാം വാർഡിലെ ഇടത് മുന്നണി സ്ഥാനാർഥി ബാബു ജോണിന് ഗംഭീര വിജയം. പോൾ ചെയ്ത 996ഇൽ 705 വോട്ടും നേടിയാണ് ബാബു ജോൺ വിജയം സ്വന്തമാക്കിയത്. നീണ്ടു നരച്ച താടിയും മുടിയും വെളുത്ത ഖദർ...

വി ജെ ചിത്രയുടെ ആത്മഹത്യ കുരുക്കുകൾ അഴിയുന്നു

0
തമിഴ് സിനിമ മേഖലയിലെ എല്ലാവരെയും ഏറെ സങ്കടപ്പെടുത്തിയ വാർത്തയാണ് വി ജെ ചിത്രയുടെ ആത്മഹത്യ. നിമിഷങ്ങൾക്കകം തന്നെ ചിത്രയുടെ മരണം ആത്മഹത്യയല്ല എന്ന് സുഹൃത്തുക്കൾ അടക്കം എല്ലാവരും പറഞ്ഞിരുന്നു. തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇപ്പോൾ നിർണായകമായ ഒരു കണ്ടെത്തലിലാണ് പോലീസ് എത്തി നിൽക്കുന്നത്. ചിത്രയുടെ മരണത്തിന് കാരണം ചിത്രയുടെ ഭർത്താവ് ഹേമന്തും ചിത്രയുടെ അമ്മയുമാണ് എന്നാണ് പോലീസ് പറയുന്നത്. ഹേമന്തിന്റെയും അമ്മയുടെയും...

അങ്കിതിനറിയാം വിശപ്പിന്റെ വില എന്താണെന്ന്; കൂടെ ഒറ്റക്കാകുന്നതിന്റെ വേദനയും

0
അങ്കിത് എന്ന കൊച്ചു ബാലനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. സഹജീവിയോടെയുള്ള കരുതൽ എന്താണെന്ന് അവൻ ലോകത്തെ പഠിപ്പിക്കുന്നു. മുസാഫിറിലെ ഒരു തെരുവിൽ താമസിക്കുന്ന ഒൻപതോ പത്തോ വയസുള്ള ഒരു ബാലനാണ് അങ്കിത്. അവൻ രക്ഷിതാവായി കൂടെയുള്ളത് ഡാനി എന്ന നായയും. മുസാഫർനഗറിലെ   ഒരു പ്രാദേശിക ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രമാണ് അങ്കിതിനെ ആളുകൾക്ക് മുന്നിൽ എത്തിച്ചത്. ഒരു കടയുടെ തിണ്ണയിൽ ഒരു പുതപ്പിനുള്ളിൽ...

പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി; അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്

0
മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി. ഡ്രൈവർ ജോയിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം നഗരത്തിലെ ഇഞ്ചക്കൽ നിന്നാണ് ലോറി കണ്ടെത്തിയതെന്നാണ് വിവരം. ഫോർട്ട് എസി പ്രതാപ് നേതൃത്വത്തിലുള്ള സംഘമാണ് ലോറി കണ്ടെത്തിയത്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ ടിപ്പർലോറി ആണ് ഇടിച്ചതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിക്കുകയും ചെയ്തു. പിടിയിലായ...

എസ് വി പ്രദീപിനെ മരണത്തിൽ ദുരൂഹത; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

0
എസ് വി പ്രദീപിനെ മരണത്തിൽ പ്രത്യേക പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. ഫോർട്ട് എസിയുടെ  നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ഇതിനിടെ പ്രദീപിന്റെ വാഹനവും പിന്നാലെ വന്ന ഇടിച്ച വാഹനവും കടന്നു പോകുന്ന സി.സി. ടിവി  ദൃശ്യങ്ങൾ പുറത്തായി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പ്രതിപക്ഷവും ആരോപിച്ചിരുന്നു. തിരുവനന്തപുരം കാരയ്ക്ക മണ്ഡപത്തിലുണ്ടായ വാഹനാപകടത്തിലാണ് എസ്. വി പ്രദീപ് മരിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയിരുന്നു. ഇന്നലെ...

വാഹനാപകടത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകന് ദാരുണാദ്യം

0
മാധ്യമപ്രവർത്തകൻ എസ് വി പ്രദീപ് അന്തരിച്ചു. നേമം കാരയ്ക്കമണ്ഡപത്തിൽ വച്ച് നടന്ന ബൈക്ക് അപകടത്തിൽ ആയിരുന്നു അന്ത്യം. ഒരേ ദിശയിൽ നിന്നും വന്ന വണ്ടി തട്ടി ആയിരുന്നു അപകടം. അപകട ശേഷം ഇടിച്ച വണ്ടി നിർത്താതെ പോവുകയായിരുന്നു. പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്....

പ്രാണനാണ് പ്രണയം മരണം കൊണ്ടും അന്ത്യം കുറിക്കാൻ ആവില്ല ;ശിൽനയുടെ ജീവിതം

0
പ്രണയം വെറും നേരം പോക്കാണ് എന്ന് പറഞ്ഞു നടക്കുന്നവർ അറിഞ്ഞിരിക്കേണ്ട കഥയാണ് സുധാകരന്റെയും ശിൽനയുടെയും. കഴിഞ്ഞ ദിവസം ആയിരുന്നു ഇവരുടെ പൊന്നോമനകളുടെ ആദ്യ പിറന്നാൾ. ഏറെ സങ്കടങ്ങളുടെയും അതിലപ്പുറം സന്തോഷത്തിന്റെയും നിമിഷമായിരുന്നു ശിൽനക്ക് അത്. ശിൽനയുടെ ഭർത്താവ് സുധാകരൻ മരിച്ചിട്ട് ഒരു വർഷമാകുന്നു എന്നിട്ടും തളരാതെ പൊരുതി നിന്ന ജീവിതമാണ് ശിൽനയുടേത്. ഇവരുടെ അപൂർവ പ്രണയകഥ ഇങ്ങനെ ; 1999 ഇന്റർസോൺ കാലോസവത്തിലെ കവിത...

ദുരൂഹത നിഴലിക്കുന്ന ആത്മഹത്യ ; വി ജെ ചിത്രയുടെ മരണം കൊലപാതകമോ

0
തമിഴ് സീരിയൽ ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയായിരുന്നു വി ജെ ചിത്രയുടെ ആത്മഹത്യ. സഹപ്രവത്തകരും ആരാധകരും കണ്ണീരണിഞ്ഞു നിൽക്കുന്ന വിഡിയോയും വൈറൽ ആയിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് ചിത്രയുടേത് സംശയസ്പതമായ ആത്മഹത്യാണെന്ന് പോലീസ് പറയുന്നു. അത്തരത്തിൽ അന്വേഷണവും ആരംഭിച്ചു. ചിത്രയുടെ മുഖത്തും ശരീര ഭാഗങ്ങളിലും നഖം കൊണ്ട് മുറിഞ്ഞ പാടുകൾ പോസ്റ്റുമോർട്ടം ചെയ്യുമ്പോൾ...