ചീത്ത വിളിക്കാൻ എനിക്കും അറിയാം. മോശം പറഞ്ഞവർക്കെതിരെ വീണ്ടും പൊട്ടിത്തെറിച്ചു ദിയ കൃഷ്ണ..

0

നടൻ കൃഷ്ണകുമാറിന്റെ മകൾ എന്ന ലേബലിൽ നിന്നും കഠിനാധ്വാനം കൊണ്ടും, പ്രയത്നം കൊണ്ടും മികച്ചൊരു യൂട്യൂബർ, ഇൻഫ്ലുവൻസർ എന്നീ മേഖലകളിൽ ഒക്കെ സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കി എടുക്കാൻ ദിയ കൃഷ്ണക്ക് സാധിച്ചിട്ടുണ്ട്. ഓസി എന്ന ഓമനപേരിൽ ആണ് ദിയ പ്രേഷകർക്കിടയിൽ അറിയപ്പെടുന്നത്. ദിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും, വിഡിയോയും ഒക്കെ നിമിഷനേരം കൊണ്ട് വൈറൽ ആയി മാറാറുണ്ട്. തനിക്കെതിരെ വരുന്ന മോശം കമന്റുകളോടും, പ്രചാരണങ്ങളോടും ഓക്കെ അതേ രീതിയിൽ തന്നെ മറുപടി കൊടുത്ത് ദിയ പ്രതികരിക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് അത്തരത്തിൽ ഒരു വീഡിയോ ആണ്.

കഴിഞ്ഞ ദിവസം ആയിരുന്നു ദിയ തന്റെ യൂട്യൂബ് ചാനൽ വഴി ദിയയുടെ ഏറ്റവും പുതിയ ഒരു ഡാൻസ് വീഡിയോ ഷെയർ ചെയ്തത്. ദിയയും, ദിയയുടെ ഉറ്റ സുഹൃത്ത്‌ വൈഷ്ണവും ഒത്തുള്ള ആ ഡാൻസ് വീഡിയോ വളരെ പെട്ടെന്ന് തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. തന്റെ വീഡിയോ കണ്ട് സപ്പോർട്ട് ചെയ്തവർക്ക് നന്ദി അറിയിച്ചുകൊണ്ട് ദിയ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. തന്നെ പിന്തുണച്ചവർക്ക് നന്ദി പറയാൻ മാത്രമല്ല, മോശം കമന്റ് ചെയ്തവർക്ക് തക്ക മറുപടി നൽകാനും ദിയ മറന്നില്ല.

തന്റെ വീഡിയോയ്ക്ക് താഴെ വന്ന പോസിറ്റീവ്, നെഗറ്റീവ് ക്രിട്ടിസത്തെ പറ്റിയായിരുന്നു ദിയ പറഞ്ഞത്. ദിയയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു ; അയ്യേ അവൾക്ക് എന്തൊരു വണ്ണമാണ് എന്ന് പറയുന്നത് മാത്രമല്ല ബോഡിഷെയ്മിങ്. മെലിഞ്ഞിരിക്കുന്നവരെ കളിയാക്കുന്നതും ബോഡിഷെയ്മിങ് തന്നെയാണ്. എന്തൊരു കോസ്റ്റും ആണ്, ഇതാണോ ലൊക്കേഷൻ, എക്സ്പ്രഷൻ ഒക്കെ കണ്ടാൽ മതി എന്ന തരത്തിൽ ഒക്കെ നിരവധി കമന്റുകൾ വന്നിരുന്നു. പക്ഷെ വെറുതെ ഇങ്ങനെ ബെഡിൽ കിടന്നു ഫേക്ക് അക്കൗണ്ടുകൾ വഴി കുറ്റം പറയുന്നവർ ഒന്നോർക്കണം. കഴിഞ്ഞ 3 മാസത്തെ ഞങ്ങളുടെ കഴ്ട്ടപാടാണിത്. 3 ദിവസം അടുപ്പിച്ചുള്ള ഷൂട്ട്‌ ആയിരുന്നു. ഏകദേശം 50 ഓളം ആളുകൾ ഉണ്ടായിരുന്നു. ഇതിനെല്ലാം കാശ് ഇറക്കിയത് ഞാൻ ആണ്. എനിക്ക് വെറും 23 വയസ്സ് മാത്രമേ ഒള്ളു. എന്നെക്കാൾ ഇളയ കുട്ടികൾ അതിൽ ഡാൻസ് ചെയ്തിട്ടുണ്ട്. അവരുടെ ഒക്കെ കഷ്ടപ്പാടുകളെ ഇങ്ങനെ വിലകുറച്ചു കാണരുത്.

ഇനിയും ഒരുപാട് കൻഡന്റുകൾ ചാനലിൽ വരാൻ ഉണ്ട്. അതുകൊണ്ട് നിങ്ങൾ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി കഷ്ടപ്പെടും. കാരണം ഇതുപോലെ ഉള്ള കമന്റുകൾ വരുമ്പോൾ അപ്പോൾ തന്നെ ബ്ലോക്ക്‌ ചെയ്യാൻ ഞാൻ ഒരാളെ ഏൽപ്പിച്ചിട്ടുണ്ട്. നിങ്ങളെ പോലെ ചീത്ത വിളിക്കാൻ ആണേൽ എനിക്കും അത് അറിയാം. ഇതായിരുന്നു ദിയയുടെ വാക്കുകൾ. ഇതിനും മുൻപും പലതവണ ദിയ തനിക്കു നേരെയും, തന്റെ കുടുംബത്തിന് നേരെയുമുള്ള പ്രചാരണങ്ങളോട് വളരെ കടുത്ത രീതിയിൽ തന്നെ പ്രതികരിച്ചിരുന്നു.