ചെന്നൈയിലെ വീടു പരിചയപ്പെടുത്തിയ ഉർവ്വശിയുടെയും ഭർത്താവിന്റെയും ഈ സ്വഭാവം കണ്ടു ആരാധകർ പോലും അമ്പരന്നു…

0

മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിൽ നിത്യശോഭയോടെ തിളങ്ങിനിൽക്കുന്ന നടിയാണ് ഉർവ്വശി.

കാലം കടന്ന് പോകുന്തോറും മലയാളികളുടെ മനസിൽ വീര്യമേറുന്ന വീഞ്ഞിനു സമമാണ് നടി ഉർവശിയെന്ന് പറഞ്ഞാൽ തെല്ലും അധികമാവില്ല.

ഒരോ സിനിമകളിലെയും മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഈ പ്രതിഭ അമ്പരപ്പിച്ചു കൊണ്ടേയിരിക്കുകയാണ്.

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഉർവശി അഭിനയിച്ചിട്ടുണ്ട്. കഥാപാത്രമേതുമാവട്ടെ ഹാസ്യം, ഗൗരവം, കണ്ണീർ, കുശുമ്പ്.തുടങ്ങി കഥാപാത്രത്തിന്റെ സ്ഥായീഭാവത്താൽ പ്രേക്ഷകരെയെല്ലാം ഞൊടിയിടയിൽ കൈയ്യിലെടുക്കുന്ന നടി കൂടി ആണ് ഉർവശി. കൊ വി ഡ് കാലത്ത് പ്രേക്ഷകരിലേക്ക് എത്തിയ പുത്തം പുതുകാലൈ, മൂക്കുത്തി അമ്മൻ, സൂരരൈ പോട്ര് എന്നീ ചിത്രങ്ങളിൽ ഉർവ്വശിയുടെ പ്രകടനം വലിയരീതിയിൽ ശ്രദ്ധപിടിച്ചു പറ്റുകയും പ്രേക്ഷകരുടെയും നിരൂപകരുടെയുമൊരക്കെ കൈയ്യടി നേടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തന്റെ ചെന്നൈയിലെ വീടിനു ചുറ്റുമുള്ള തന്റെ കൃഷികള്‍ പരിചയപ്പെടുത്തുകയാണ് താരം. 2011ലാണ് ഇപ്പോള്‍ താമസിക്കുന്ന വീട്ടിലേക്ക് ഉര്‍വശി എത്തുന്നത്. മുറ്റത്തേക്ക് പ്രവേശിക്കുമ്പോള്‍ത്തന്നെ വലതുവശത്ത് ഒരു പ്ലാവിന്‍തൈ നട്ടിക്കുന്നത് കാണാം. മൂന്നു വര്‍ഷം പ്രായമുണ്ട് പ്ലാവിന്. അടുത്ത വര്‍ഷം കായ്ക്കുമെന്നാണ് പ്രതീക്ഷ. അതുപോലെ വീട്ടില്‍ വലിയ പ്ലാവ് വേറെയുമുണ്ട്. അതില്‍ ചക്കകളുമുണ്ട്.

കേരളത്തിലെ മിക്ക വീടുകളിലും പ്ലാവ്, മാവ്, വാഴ തുടങ്ങിയവയെല്ലാമുണ്ട്. അത് എന്തുകൊണ്ട് ചെന്നൈയിലും ആയിക്കൂടാ എന്ന ചിന്തയാണ് ഇവിടെ പ്ലാവ് വയ്ക്കാന്‍ കാരണമായതെന്നു ഉര്‍വശി പറയുന്നു. പല തവണ വച്ചു നോക്കി. എന്നാല്‍, പിടിച്ചില്ല. അവസാനം ഒരെണ്ണം നന്നായി വളര്‍ന്നു. അതാണ് കായിച്ചത്. ഇത് നന്നായി വളര്‍ന്നതുകൊണ്ടാണ് ഗേറ്റിനു സമീപം മറ്റൊരു പ്ലാന്‍തൈകൂടി വച്ചത്. ചെന്നൈയില്‍ അധികമാരും പ്ലാവ് നടാറില്ല. വേര് കൂടുതല്‍ നീളത്തില്‍ വളരുന്നതിനാല്‍ വീടിന്റെ തറയ്ക്ക് ക്ഷതം സംഭവിക്കുമോ എന്ന ഭയമാണ് ഇതിനു കാരണം.  പ്ലാവില ഉപയോഗിച്ച് കുമ്പിള്‍ കുത്തിയാണ് കേരളത്തില്‍ കഞ്ഞി കുടിക്കുന്നതെന്നും താരം വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നു. ചക്കയും ചക്കപ്പഴവും ഉപയോഗിച്ച് എന്തൊക്കെ പാകം ചെയ്യാമെന്നും താരം വിഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.  മുറ്റത്ത് വലിയൊരു നാരകം നില്‍ക്കുന്നു. ഏഴു വയസുണ്ട് നാരകത്തിന്. കായിച്ചുതുടങ്ങിയിട്ട് അധികനാള്‍ ആയിട്ടില്ല. ഇവ കൂടാതെ മുല്ല, മാതളം, മാവ്, ലക്ഷ്മി തരു, സീതപ്പഴം, ഇരുമ്പന്‍പുളി, പേര, പപ്പായ, പാവല്‍ തുടങ്ങിയവയെല്ലാം ഉര്‍വശിയുടെ ചെന്നൈയിലെ വീടിനു ചുറ്റും വളരുന്നു. 

ഉർവശി തന്റെ പതിമൂന്നാമത്തെവയസ്സിലാണ് നായികയാവുന്നത്. കാർത്തിക് നായകനായ തൊടരും ഉണർവ്വ് എന്ന ചിത്രത്തിൽ. 1983 ൽ ഷൂട്ടിംഗ് പൂർത്തിയായ ചിത്രം റിലീസ് വൈകി 1986 ലാണ് പുറത്തിറങ്ങിയത്. നായികയായി റിലീസ് ആയ ആദ്യചിത്രം 1983 ൽ റിലീസ്ചെയ്ത ഭാഗ്യരാജ് സംവിധാനം ചെയ്ത “മുന്താണൈ മുടിച്ച്” ആയിരുന്നു. വൻ വിജയമായ മുന്താണൈ മുടിച്ച് ഉർവശിയുടെ സിനിമാജീവിതത്തിൽ ഒരു വഴിത്തിരിവായി. 1984 ൽ ഇറങ്ങിയ എതിർപ്പുകൾ ആണ് ഉർവശി നായികയായ ആദ്യ മലയാള സിനിമ. 1985 – 95 കാലത്ത് മലയാളത്തിൽ ഏറ്റവും തിരക്കുള്ള നടിയായിരുന്നു അവർ. 500ൽ അധികം മലയാളചിത്രങ്ങളിൽ അഭിനയിച്ച ഉർവശി അതു കൂടാതെ തമിഴ്  തെലുങ്കു,കന്നഡ,ഹിന്ദി എന്നീ  ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.