കാമുകന്റെ വക സ്‌പെഷ്യൽ ഗിഫ്റ്റ് ആയി പ്രേക്ഷകരുടെ പ്രിയ ലച്ചു ; കല്യാണം ഉടനെ ഉണ്ടോ എന്ന് ചോദിച്ചു ആരാധകർ..!!

0

പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരമ്പര ആണ് ഉപ്പും മുളകും.

നാല് വർഷത്തോളം ഉപ്പും മുളകും ഫ്ളവേസ്‌ഴ് ടിവിയിൽ സംപ്രേഷണം ചെയ്തു.

അതിലെ എല്ലാ താരങ്ങലും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ ആയിരുന്നു.

ബിജു സോപാനം ,നിഷാ സാരംഗ് എന്നിവർ ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അവരുടെ മക്കൾ ആയ ലച്ചു ,വിഷ്ണു, പാറുക്കുട്ടി ,ശിവാനി , കേഷു എന്നിവർ ആയി എത്തിയത്. പാറുവായി ബേബി അമേയ ,ലച്ചു ആയി ജൂഹി വിഷ്‌ണു ആയി ഋഷി കേഷു ആയി അൽസാബിത് ശിവാനി ആയി ശിവാനി മേനോൻ ആണ് അഭിനയിച്ചത്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച പരമ്പരയാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പര കേരളത്തിലെ ഒരു മിഡില്‍ക്ലാസ് കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങളെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു. അതുകൊണ്ട് തന്നെ കുടുംബപ്രേക്ഷകരുടെ പിന്തുണ എന്നും ഉണ്ടാവുകയും ചെയ്തു. ഇടക്ക് ലച്ചു എന്ന കഥാപാത്രം സീരിയലിൽ നിന്ന് പിന്മാറി പഠന കാര്യങ്ങൾ നോക്കാൻ വേണ്ടി ആയിരുന്നു താരത്തിന്റ പിന്മാറ്റം.

ഇപ്പോൾ താരത്തിന്റെ കാമുകൻ കൊടുത്ത ഗിഫ്റ്റ് ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗം ആകുന്നത്. കല്യാണം ഉടനെ ഉണ്ടാകുമോ എന്നാണ് ആരാധകരും ചോദിക്കുന്നത്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ജൂഹി യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. “അഭിനയം പോലെ ഇഷ്ടമുള്ള കാര്യമാണ് യാത്രയും. ഇപ്പോള്‍ അത്യാവശ്യം സമയം കിട്ടുന്നുണ്ട്. കിട്ടുന്ന സമയത്ത് വ്യത്യസ്ത സ്ഥലങ്ങളിലൊക്കെ പോവുന്നുണ്ട്. യാത്രകൾ നിങ്ങളിലേക്ക് എത്തിക്കാൻ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുകയാണ്. പെർഫെക്ട് സ്ട്രെയിഞ്ചേഴ്സ് എന്നാണ് പേര്.” യൂട്യൂബ് ചാനലിനെ കുറിച്ച് ജൂഹി പറഞ്ഞതിങ്ങനെ. തന്റെ കൂട്ടുകാരൻ ഡോക്ടർ റോവിനൊപ്പം നടത്തിയ യാത്രയുടെ വിശേഷങ്ങളും ജൂഹി പങ്കുവച്ചിട്ടുണ്ട്.

പാതി മലയാളിയാണ് ജൂഹി രുസ്‌തഗി. ജൂഹിയുടെ അമ്മ മലയാളിയായ ഭാഗ്യലക്ഷ്മിയാണ്. അച്ഛൻ രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ രുസ്‌തഗി. ചോറ്റാനിക്കര മഹാത്മാഗാന്ധി പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെയാണ് ജൂഹി ഉപ്പും മുളകും എന്ന സീരിയലിൽ എത്തുന്നത്. ഉപ്പും മുളകിന്റെ വിധായകൻ ഉണ്ണികൃഷ്ണന്റെ മകൻ അനന്തകൃഷ്ണൻ ജൂഹിയുടെ സുഹൃത്തായിരുന്നു. ഒരു പിറന്നാൾ ആഘോഷത്തിന് പങ്കെടുക്കാൻ സുഹൃത്തിന്റെ വീട്ടിൽ പോയതാണ് ജൂഹിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. സീരിയലിലെ ലെച്ചു എന്ന കഥാപാത്രമാണ് ജൂഹിയെ ലോകമെമ്പാടുമുള്ള ഉപ്പും മുളകും പ്രേക്ഷകർക്ക് ഇടയിൽ പ്രശസ്തയാക്കിയത്.

കണ്ണീര്‍ പരമ്പരകളില്‍ നിന്നും തികച്ചും വേറിട്ട് നില്‍ക്കുന്ന കഥയാണ് ഉപ്പും മുളകിന്റേതും. വലിയൊരു ജനപ്രീതിയ്ക്ക് പിന്നിലെ കാരണവും ഇത് തന്നെയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉപ്പും മുളകിന്റെയും സംപ്രേക്ഷണം നിര്‍ത്തി വച്ചിരിക്കുകയാണ് എന്നാൽ ഇത് വരെ പരമ്പര പൂർണമായും നിർത്തി എന്ന അറിയിപ്പ്‌ ഇത്രയും നാൾ ആയിട്ട് ഔദ്യോഗിക മായി വന്നിട്ടില്ല. എന്നാൽ അതിലെ താരങ്ങൾ എല്ലാം ഇപ്പോൾ മറ്റൊരു web സീരിസിന്റെ ഭാഗം ആണ്.