തന്റെ തട്ടീം മുട്ടീം കുടുംബത്തിലെ എല്ലാവരെയും വല്ലാതെ മിസ് ചെയ്യുന്നു എന്ന പോസ്റ്റ് പങ്കു വെച്ചു: മഞ്ജു പിള്ള :ആശ്വസിപ്പിച്ചു കൊണ്ടു ആരാധകരും.

0

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ് ‘തട്ടീം മുട്ടീം’ സീരിയലിലെ മായാവതി അമ്മയുടെ കുടുംബം.

കെപിഎസി ലളിത, മഞ്ജു പിള്ള, ജയകുമാർ പിള്ള, ഭാഗ്യലക്ഷ്മി പ്രഭു, സിദ്ധാർത്ഥ് പ്രഭു എന്നിവർ.

എട്ടുവർഷമായി ഒരു വീട്ടിലെ അംഗങ്ങളെ പോലെ പരസ്പരം സ്നേഹിച്ചും ഇണങ്ങിയും പിണങ്ങിയും കഴിയുന്നവരാണ് ഈ അഭിനേതാക്കളും.

2011 നവംബർ 5 നാണ് ഈ സീരിയൽ ആരംഭിക്കുന്നത്. ഏറെ ജനപ്രീതി നേടിയ ഈ കുടുംബപരമ്പരയ്ക്ക് 2014, 2016 വർഷങ്ങളിൽ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡും ലഭിച്ചിരുന്നു. പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി. ഭാഗ്യലക്ഷ്മിയാണ് മീനാക്ഷിയെ അവതരിപ്പിക്കുന്നത്. പക്ഷെ മീനാക്ഷിയെന്ന് പറഞ്ഞാലാണ് ഇന്ന് ഭാഗ്യലക്ഷ്മിയെ മലയാളികള്‍ തിരിച്ചറിയുക.

ഇടക്കാലത്ത് മീനാക്ഷി പരമ്പരയില്‍ നിന്നും പോയത് പ്രേക്ഷകര്‍ക്ക് വലിയ നിരാശയായിരുന്നു. വിദേശത്തേക്ക് പോകുന്നതോടെയായിരുന്നു പരമ്പരയില്‍ നിന്നുമുള്ള പിന്മാറ്റം. തിരിച്ചെത്തിയാല്‍ ഉടനെ പരമ്പരയിലേക്കും മടങ്ങിയെത്തുമെന്നും താരം അറിയിച്ചിരുന്നു. പിന്നീട് താരം മടങ്ങി എത്തി പരമ്പരയിൽ അഭിനയിച്ചു. പരമ്പരയില്‍ മീനാക്ഷിയുടെ അമ്മ മോഹനവല്ലിയായി എത്തുന്നത് മഞ്ജു പിള്ളയാണ്. അമ്മയും മകളും തമ്മില്‍ സ്‌ക്രീനിന് പുറത്തും വളരെ അടുപ്പമാണുള്ളത്. മീനാക്ഷിയെ മിസ് ചെയ്യുന്നുവെന്ന് കഴിഞ്ഞ ദിവസം മഞ്ജു പറയുകയും ചെയ്തിരുന്നു. മീനാക്ഷിയും സിദ്ധാർത്ഥ് തനിക്ക് മക്കളെ പോലെയാണെന്ന് നിരവധി തവണ മഞ്ജുപിള്ള അഭി മുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

ലോക്ക് down ആയതോടെ മിക്ക താരങ്ങളും വീട്ടിൽ ആണ് അങ്ങനെ വീട്ടിൽ ഇരുന്ന് മീനാക്ഷിയു മൊത്തുള്ള വീഡിയോ കോളിനെ കുറിച്ച് ആരാധകരോട് പങ്കു വച്ചിരിക്കുകയാണ് മഞ്ജു. മീനൂട്ടി വന്നു, എന്നെ കാണാന്‍, മിസ് യു എ ലോട്ട് ചക്കരേ എന്നായിരുന്നു മഞ്ജു പിള്ള കുറിച്ചത്. വീഡിയോകോളിന്റെ സ്‌ക്രീന്‍ഷോട്ടും മഞ്ജു പിള്ള പങ്കുവച്ചിരുന്നു. കോവിഡ് ആയത് ഓടെ മിക്ക താരങ്ങളും വീഡിയോ കോൾ വഴി ആണ് സൗഹൃദം പുതുക്കുന്നത്. മഞ്ജുവിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

രണ്ടു പേരേയും മിസ് ചെയ്യുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. തങ്ങളെ എന്നും ചിരിപ്പിച്ചിരുന്ന പരമ്പര വീണ്ടും കാണാനായി കാത്തിരിക്കുകയാണ് അവര്‍. അതേസമയം എപ്പോഴാണ് ലോക്ക് down ശേഷം ഷൂട്ടിംഗ് തുടങ്ങുന്നത് എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. നസീര്‍ സക്രാന്തി, പിഎസി ലളിത, വീണ നായര്‍, ശാലു, തുടങ്ങിയവരും പരമ്പരയിലെ പ്രധാന താരങ്ങളാണ്. പരമ്പരയില്‍ മീനാക്ഷിയുടെ സഹോദരന്‍ കണ്ണനായി അഭിനയിക്കുന്നത് ഭാഗ്യലക്ഷ്മിയുടെ യഥാര്‍ത്ഥ സഹോദരനായ സിദ്ധാര്‍ത്ഥ് ആണെന്നതും പ്രത്യേകതയാണ്.

ഇടക്ക് തട്ടീം മുട്ടീം കുറിച്ചു മഞ്ജു പിള്ള ഇങ്ങനെ പറഞ്ഞിരുന്നു. തട്ടീം മുട്ടീം അഞ്ചു വർഷമായി എരമല്ലൂരുള്ള ഒരു വീട്ടിലായിരുന്നു ചിത്രീകരിക്കുത്. കഥയിൽ ഒരു ട്വിസ്റ്റ് കൊണ്ടുവരുന്നതിനായി കഴിഞ്ഞ ഒരു വർഷമായി എഴുപുന്നയിലാണ് വീട് ഷൂട്ട് ചെയ്യുന്നത്. രണ്ടു വീട്ടുകാരും ഇവിടെ സ്ഥിര താമസമാണ് എന്നതാണ് കൗതുകം. ഷൂട്ടിങ് സമയത്ത് പിന്നിലുള്ള ഒരു മുറിയിലേക്ക് എല്ലാവരും ഒതുങ്ങിത്തരും. ശരിക്കും സീരിയലിൽ ഒരു കുടുംബമേ കാണിക്കുന്നുള്ളൂ എങ്കിലും  രണ്ടു കുടുംബങ്ങൾ ഒരേ കൂരയ്ക്ക് കീഴിൽ താമസിക്കുന്ന പ്രേത്യകത കൂടി ഉണ്ട് ഇടയ്ക്ക് അവർ ഞങ്ങൾക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കും. ഞങ്ങൾ ഒരുമിച്ചു കഴിക്കും. അങ്ങനെ സീരിയലിൽ പ്രേക്ഷകർ കാണാത്ത സ്നേഹത്തിന്റെ ഒരു തലം കൂടിയുണ്ട് ആ വീടിന് ഉണ്ടെന്നും മഞ്ജു പിള്ള പറഞ്ഞിരുന്നു.