ചെങ്കൽചൂളയിലെ ആ മിടുക്കന്മാരെ നേരിൽ കാണാൻ സൂപ്പർ താരം സൂര്യ കേരളത്തിൽ എത്തും …!!!

0

ചെങ്കൽ ചൂളയിലെ ആ ഫ്രീക്കൻമാരെ കാണാൻ സൂപ്പർ താരം സൂര്യയെത്തും.ഇഷ്‌ടതാരത്തെ നേരിൽ കാണാനും സംസാരിക്കാനുമായി തിരുവനന്തപുരം  രാജാജി നഗറിലെ അഥവാ ചെങ്കൽചൂള പയ്യന്മാർ കണ്ടുപിടിച്ച വഴി ഒന്ന് വേറെ തന്നെയാണ്. രാജാജി നഗറിലെ പിള്ളാരിപ്പോൾ  വൈറലായിരിക്കുകയാണ്. തമിഴ് ‌താരം സൂര്യക്ക്‌ ജന്മദിനാശംസയേകാനാണ് രാജാജി നഗറിലെ ഫ്രീക്കന്മാർ ‘അയൻ’ സിനിമയിലെ ഗാനരംഗം പുനരാവിഷ്‌കരിച്ചത്. മാസ് ഡാൻസ് കണ്ട് സൂര്യവരെ ഞെട്ടിയിരിക്കുകയാണ്.

ഞെട്ടിയ താരം പിള്ളാരെ കാണാൻ എത്താനുള്ള തയ്യാറെടുപ്പിലാണ്.  ഫാൻസ് അസോസിയേഷൻകാർ വഴി കാണാനെത്തുമെന്ന താരത്തിൻ്റെ ഉറപ്പ് പിള്ളാർക്ക് കിട്ടി. കൊവിഡ് കാലം കഴിഞ്ഞ് കേരളത്തിലെത്തിയാൽ രാജാജി നഗറിലെ ഫ്രിക്കന്മാരെ കാണാൻ ഞാനെത്തും.താരത്തിൻ്റെ ഉറപ്പിലും വീഡിയോ വൈറലായതിൻ്റെ സന്തോഷത്തിലുമാണ് ചെങ്കൽ ചൂളയുടെ അഭിമാനമായ  ഫ്രീക്കന്മാ‌ർ. കൊവിഡ് കാലം കഴിഞ്ഞ് സൂര്യ കേരളത്തിലേക്ക് വരുന്നതിന് മുമ്പ് ചെന്നൈയിലേക്ക് ട്രെയിൻ കയറിയാലോയെന്നും പിള്ളാർ  ആലോചിക്കുന്നുണ്ട്.

സൂര്യ തന്നെ ട്വിറ്ററിലൂടെ ഡാൻസ് ഷെയർ ചെയ്‌തിരുന്നു. ഇതിനുപിന്നാലെ പിള്ളേരെ തേടി സൂര്യയുടെ ശബ്‌ദ സന്ദേശവുമെത്തി. ഫ്രീക്ക് പിള്ളാർ മൊബൈൽ ഫോണിൽ തീർത്ത വിസ്‌മയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.സുഹൃത്തിൻ്റെ ചുമലിൽ കയറി സെൽഫിസ്‌റ്റിക്കിൽ കമ്പി കെട്ടിയാണ്  ഫ്രീക്കൻമാരുടെ സംഘത്തിലെ അഭി കൂട്ടുകാരുടെ തട്ടുപ്പൊളിപ്പൻ ഡാൻസ് ഷൂട്ട് ചെയ്‌തത്. റെഡ്‌മി നോട്ട്‌ 9 ഉപയോഗിച്ചായിരുന്നു ഷൂട്ടിംഗും എഡിറ്റിംഗുമെല്ലാം. യുട്യൂബ്‌ നോക്കിയാണ്‌ എഡിറ്റ്‌ ചെയ്യാൻ പഠിച്ചത്‌.