ആ ബന്ധമാണ് എന്റെ ജീവിതം തകർത്തത്. ബിഗ് ബോസ് താരത്തിനെതിരെ വിമർശനവുമായി ശ്രീയ.

0

പ്രശസ്ത ടെലിവിഷൻ താരവും, അവതാരികയുമായ ശ്രീയ അയ്യരെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. കുറച്ചുനാളുകൾക്കു മുമ്പ് താരത്തിന് പേരിൽ ചില വിമർശനങ്ങളും, വിവാദങ്ങളും ഒക്കെ ഉയർന്നുവന്നിരുന്നു. ആ വിവാദങ്ങളൊടോക്കെ പ്രതികരിച്ചു തന്റെ യൂട്യൂബ് ചാനൽ വഴി വിശദീകരണവുമായി ശ്രീയ അയ്യരും എത്തിയിരുന്നു. ശ്രീയയുടെ ആ യൂട്യൂബ് വീഡിയോ സമൂഹമാധ്യമങ്ങൾ ഒട്ടാകെ വൈറലായി മാറിയിരുന്നു. പേരു വെളിപ്പെടുത്താതെ തന്റെ മുൻ ബന്ധത്തെക്കുറിച്ച് ആയിരുന്നു ശ്രീയ ആ വീഡിയോയിലൂടെ പറഞ്ഞത്. ആ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ശ്രീയ പറഞ്ഞ അനുഭവങ്ങളിലെ ആ നായകൻ മുൻ ബിഗ് ബോസ് താരവും, ഫെയ്മസ് യൂട്യൂബ് ബ്ലോഗർ കൂടിയായ ബഷീർ ബഷി ആണെന്ന് സോഷ്യൽ മീഡിയ കണ്ടെത്തുകയുണ്ടായി.

സോഷ്യൽ മീഡിയ പല താരങ്ങളെയും, സാധാരണക്കാരെയും ഒക്കെ വളർത്തുകയും, അതുപോലെ തന്നെ തളർത്തുകയും ഒക്കെ ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു സമയത്ത് വളർത്തുകയും, പിന്നീട് കുറച്ചു കഴിഞ്ഞപ്പോൾ  തളർത്തുകയും ചെയ്ത ഒരു താരമാണ് ശ്രീയ അയ്യർ. അവതാരക, അഭിനേത്രി, ബോഡി ബിൽഡർ എന്നീനിലകളിൽ എല്ലാം ശ്രീയ തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത്രയൊക്കെ നേട്ടങ്ങൾ താൻ നേടിയ എടുക്കുമ്പോഴും, ഒരിക്കലും മറക്കാൻ ഇടയില്ലാത്ത തന്റെ ജീവിതത്തിലെ ഒരു ദുരന്തമായ സംഭവത്തെക്കുറിച്ച് ശ്രീയ അയ്യർ  പറഞ്ഞതാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ശ്രീയയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ; ബിഗ് ബോസ് സീസൺ വണ്ണിൽ എത്തിയ ഒരു മത്സരാർത്ഥി യുമായി ഞാൻ പ്രണയത്തിലായിരുന്നു. അദ്ദേഹവുമായുള്ള പ്രണയത്തിനുശേഷം ഞാൻ വീടുവിട്ടു ഇറങ്ങുകയും ചെയ്തു.

പക്ഷേ അയാൾ എന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. അയാളിൽ നിന്നും രക്ഷനേടാൻ ഞാനൊരു സുഹൃത്തിന്റെ വീട്ടിൽ അഭയം പ്രാപിച്ചിരുന്നു. പലപ്പോഴും ജീവൻ അവസാനിപ്പിച്ചാൽ മതി എന്നു വരെ ചിന്തിച്ചിട്ടുണ്ട്.  അതിനുവേണ്ടി പല പ്രാവശ്യം ശ്രമിച്ചിട്ടുമുണ്ട്. പക്ഷേ എന്തുകൊണ്ടോ ഞാൻ ഇപ്പോഴും ജീവിക്കുന്നു. ഞരമ്പുകൾ മുറിക്കാൻ ശ്രമിച്ച അതിന്റെ പാടുകൾ മറയ്ക്കാൻ വേണ്ടിയാണ് എന്റെ കൈകളിൽ ഞാൻ ടാറ്റൂ കുത്തിയിരിക്കുന്നത്. എന്റെ ജീവിതത്തോട് ഞാൻ പൊരുതി അന്നത്തെ ആ വീര്യം ഞാനിപ്പോഴും കെടാതെ കാത്തു സൂക്ഷിക്കുകയാണ്. ശ്രീയ പറഞ്ഞു. ശ്രീയയുടെ ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ബഷീർ ബഷി യും, ഭാര്യയും ഇതിനു മറുപടി യുമായും എത്തിയിരുന്നു.

ശ്രീയ അയ്യർ തങ്ങളെ ട്രാപ്പിൽ പെടുത്തുകയായിരുന്നു എന്നും ശ്രീയയെ പരിചയപ്പെട്ടത് പോലും ഫേസ്ബുക്കിലൂടെ ആയിരുന്നുവെന്നും ബഷീർ ബഷീർ പറഞ്ഞു. മോഡലും അവതാരകനും ഒക്കെയായി തിളങ്ങിയ ബഷീർ ബഷീയെ ആളുകൾ അറിഞ്ഞു തുടങ്ങിയത് ബിഗ് ബോസ് മലയാളം ഒന്നാം സീസണിൽ കൂടെ ആയിരുന്നു. ആ പ്രോഗ്രാമിന് ശേഷമാണ് ബഷീർ ബഷി രണ്ടു വിവാഹം കഴിച്ചു എന്ന വാർത്ത ഒക്കെ ആളുകൾ അറിഞ്ഞു തുടങ്ങിയത്.