“മകൾ സിറിയയിൽ എത്താതെ ഇരുന്നാൽ മതി” വൈറൽ വീഡിയോയിലെ ജാനകിയുടെയും നവീന്റെയും മതം തിരഞ്ഞ് സൈബർ ആക്രമണം.

0

“മകൾ സിറിയയിൽ എത്താതെ ഇരുന്നാൽ മതി” വൈറൽ വീഡിയോയിലെ ജാനകിയുടെയും നവീന്റെയും മതം തിരഞ്ഞ് സൈബർ ആക്രമണം കുറച്ച് കാലങ്ങൾ ആയി സമൂഹ മാധ്യമങ്ങളിൽ തരംഗം ആയി മാറാൻ വളരെ എളുപ്പം ആണ്. ഫോട്ടോ ഷൂട്ടിൽ ലൂടെയും വൈറൽ വീഡിയോ യിലൂടെയും പലരും താരങ്ങൾ ആയി മാറാർ ഉണ്ട്. ഇപ്പോൾ അത്തരത്തിൽ തരംഗം ആയി മാറിയിരിക്കുക ആണ് രണ്ടു പേർ. വെറും മുപ്പത് സെക്കൻഡ് മാത്രം ദൈർഘ്യം ഉള്ള ഒരു വീഡിയോ ആണ് ഇവർ ഇരുവരെയും സമൂഹ മാധ്യമങ്ങളിലെ താരങ്ങൾ ആക്കി മാറ്റിയത്.

റാ റാസ്പുടിൻ… ലവർ ഓഫ് ദി റഷ്യൻ ക്യൂൻ എന്ന ബോണി എം ബാൻഡിന്റെ പാട്ടിന് ഒത്ത് നൃത്തം ചെയ്യുന്ന തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾ ആയ ജാനകിയുടെയും നവീന്റെയും ഡാൻസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗം ആയി മാറുക ആണ്. മുപ്പത് സെക്കൻഡ് ദൈർഘ്യം ഉള്ള വീഡിയോയുടെ കാഴ്ചക്കാരുടെ എണ്ണം കുതിച്ച് ഉയരുക ആണ്. ഡ്യൂട്ടിക്ക് ഇടയിൽ വിശ്രമ സമയത്ത് എടുത്ത വീഡിയോ ആണ് സുന്ദരം ആയ നൃത്ത ചുവടുകൾ കൊണ്ട് ആരാധകരെ കയ്യിൽ എടുത്ത് കൊണ്ട് മുന്നേറുന്നത്.

എന്നാൽ ഇവരെയും നമ്മുടെ സൈബർ ആക്രമികൾ ഉന്നം വെച്ച് കഴിഞ്ഞു. ആശുപത്രി വരാന്തയിലെ ഡാൻസിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികൾ ആയ ജാനകി ഓം കുമാറിനും നവീൻ കെ റസാക്കിനും എതിരെ വിദ്വേഷ പ്രചരണം നടക്കുകയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ. ജാനകിയുടെ പേരിനൊപ്പമുള്ള ഓം കുമാറും നവീന്റെ പേരിനൊപ്പമുള്ള റസാക്കും ചൂണ്ടിക്കാട്ടി ആണ് ചിലർ വിദ്വേഷ പ്രചരണവും ആയി രംഗത്ത് എത്തിയിരിക്കുന്നത്.


ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവും എന്നും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത് എന്നും പറഞ്ഞു കൃഷ്ണരാജ് എന്ന ആളാണ് സോഷ്യൽ മീഡിയയിൽ ആദ്യം പോസ്റ്റിട്ടത്. ജാനകിയുടെ അച്ഛൻ കുമാറിനും അമ്മയ്ക്കും വേണ്ടി പ്രാർത്ഥിക്കുകയാണ് എന്നും ഇയാൾ പോസ്റ്റിൽ പറഞ്ഞിരുന്നു. ഈ പോസ്റ്റ് ഏറ്റു പിടിച്ചാണ് മറ്റ് വിധ്വേഷ കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. പെൺകുട്ടി സിറിയയിൽ എത്താതിരുന്നാൽ മതിയായിരുന്നു എന്നാണ് മറ്റു ചില ഐഡിയിൽ നിന്നും വന്ന കമന്റ്.

കോളേജുകൾ കേന്ദ്രീകരിച്ച് ആണ് മതം മാറ്റം കൂടുതലായും നടക്കുന്നത് എന്നും ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉണ്ടാകും എന്നും ആണ് ഇക്കൂട്ടർ പറഞ്ഞു വയ്ക്കുന്നത്. വീണ്ടും വീണ്ടും ഇരയാകാൻ മാത്രം കുറെ ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികൾ ഉണ്ടാകുമെന്നും ഇസ്ലാം മതത്തിലെ ഒരു പെൺകുട്ടിയെ ഇങ്ങനെയുള്ള പരിപാടികൾക്ക് കാണാത്തത് എന്തുകൊണ്ട് ആണ് എന്നാണ് ഇക്കൂട്ടരുടെ ചോദ്യം. എന്തു തന്നെയായാലും ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരങ്ങൾ ഇവർ തന്നെ ആണ്. ഒറ്റ രാത്രി കൊണ്ട് തങ്ങൾ താരങ്ങൾ ആയി മാറിയ സന്തോഷത്തിൽ ആണ് ഇരുവരും.