ഷൈൻ നിഗമിന്റെ ബർമൂഡ മോഷൻ പോസ്റ്റർ അടിച്ചുമാറ്റിയത്!!! സത്യാവസ്ഥ പുറത്തു വരുന്നു!!

0

ഷൈൻ നിഗമിന്റെ ബർമൂഡ മോഷൻ പോസ്റ്റർ അടിച്ചുമാറ്റിയത്!!! സത്യാവസ്ഥ പുറത്തു വരുന്നു!!

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധേയനായ നടനാണ് ഷെയിൻ നിഗം.

മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച അബി എന്ന നടനെ ആരും മറന്നു കാണില്ല. അബിയുടെ മകനാണ് ഷെയിൻ.

അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് ഷൈൻ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. അതിനുശേഷം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഹലോ കുട്ടിച്ചാത്തൻ എന്ന പരമ്പരയിലെ ഒരു പ്രധാന കഥാപാത്രമായി ഷെയിൻ എത്തി. പിന്നീട് കൈരളി ടിവി സൂര്യ ടി വി എന്നീ ചാനലുകളിൽ സീരിയലുകൾ ചെയ്തിട്ടുണ്ട് ഷൈൻ. ബാലതാരമായി അഭിനയിച്ചു കൊണ്ടുതന്നെയാണ് ഷൈൻ സിനിമ ചലച്ചിത്രരംഗത്തേക്ക് എത്തിയത്. പൃഥ്വിരാജ് നായകനായി അമൽ നീരദ് സംവിധാനം ചെയ്ത അൻവർ എന്ന ചിത്രത്തിലാണ് ഷെയിൻ ആദ്യമായി അഭിനയിച്ചത് . പിന്നീട് 2013 സമീർ താഹിർ സംവിധാനം ചെയ്ത ദുൽഖർ നായകനായ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷവും ഷെയിൻ ചെയ്തിരുന്നു.

ആ വർഷം തന്നെ ക്യാമറാമാനായ രാജീവ് രവി സംവിധാനം ചെയ്ത ഫഹദ് ഫാസിലും ആൻഡ്രിയയും നായിക നായകൻമാരായ അന്നയും റസൂലും എന്ന ചിത്രത്തിൽ ഷൈൻ ഒരു പ്രധാനപ്പെട്ട വേഷത്തിൽ എത്തിയിരുന്നു.. പിന്നീട് ഷൈൻ നിഗം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിലും ഷൈൻ നിഗത്തിനെ നായക വേഷത്തിൽ പ്രേക്ഷകർ കണ്ടത് ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത് എന്ന ചിത്രത്തിലൂടെ ആയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. പിന്നീട് ആന്റണി സോണി സംവിധാനം ചെയ്ത് മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കെയർ ഓഫ് സൈറ ഭാനു എന്ന ചിത്രത്തിലും സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലും നായക പ്രാധാന്യം ഉള്ള വേഷമായിരുന്നു ഷെയിനിന്.

പറവ ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായിരുന്നു, ഈട, ഓള് എന്നീ ചിത്രങ്ങളിലും നായകൻ ഷെയിൻ ആയിരുന്നു. ഫഹദ് ഫാസിലിനൊപ്പം കുമ്പളങ്ങി നെറ്റ്‌സ് എന്ന ചിത്രത്തിലെ അഭിനയം ഷൈനിന്റെ മാർക്കറ്റ് വാല്യൂ കൂട്ടി.
മികച്ച ചിത്രങ്ങൾ സെലക്ട് ചെയ്യുന്നതുകൊണ്ട് ഷെയിൻ നിഗം ചെയ്യുന്ന പുതിയ ചിത്രങ്ങൾക്കുവേണ്ടി പ്രേക്ഷകർ കാത്തിരിക്കുന്ന രീതിയായി. ഇടയ്ക്ക് ചില വിവാദങ്ങളിൽ പെട്ടെങ്കിലും ഷെയിൻ എന്ന നടന്റെ അഭിനയത്തിനു മുന്നിൽ ആ വിവാദങ്ങളെല്ലാം കെട്ടടങ്ങി.
ഷൈൻ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ബർമൂഡ. ഈ കഴിഞ്ഞ മെയ് 28 തീയതി ആണ് മമ്മൂട്ടി ഒഫീഷ്യൽ ഫേസ്ബുക്ക് പോസ്റ്റിൽ കൂടി ഷെയിൻ നിഗം നായകനായി എത്തുന്ന ബർമൂഡ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിലെ മോഷൻ പോസ്റ്റർ വളരെ വ്യത്യസ്തമായ തരത്തിലുള്ള ഒന്നായിരുന്നു. ആദ്യനോട്ടത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുന്ന തരത്തിലുള്ള മോശം പോസ്റ്റർ വളരെ പെട്ടെന്ന് തന്നെ നിരവധി പേരുടെ ശ്രദ്ധനേടിയിരുന്നു.

ഒരുപാട് ക്രിയേറ്റിവിറ്റി ഒളിഞ്ഞിരിക്കുന്ന ഈ മോശം പോസ്റ്റാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് കാരണം ഒരു സ്വീഡൻ സ്വദേശിയാണ്. ബർമൂഡ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന്റെ പകർപ്പവകാശം തനിക്ക് മാത്രമാണ് സ്വന്തമായിട്ടുള്ളത് എന്നും ഈ പോസ്റ്റർ തന്റെ ക്രിയേറ്റിവിറ്റി ആണെന്നും ബർമൂഡ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്റെ ഈ ക്രിയേറ്റിവിറ്റി ആണ് ഇപ്പോൾ കോപ്പിയടിച്ചിരിക്കുന്നതും എന്നതാണ് സ്വീഡൻ സ്വദേശിയായ അമീർ സ്വിയാൻ ആരോപിച്ചിരിക്കുന്നത്. പ്രൈം ടൈം യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കൂടിയാണ് അമീർ തന്നെ നിലപാട് വ്യക്തമാക്കിയത്. ചിത്രത്തിലേത് എന്നു പറഞ്ഞു പുറത്തിറക്കിയിരിക്കുന്ന മോഷൻ പോസ്റ്റർ തന്റെ ക്രിയേറ്റിവിറ്റി ആണെന്നും അതുകൊണ്ട് തന്നെ ഈ മോഷൻ പോസ്റ്റിന് താൻ കോപ്പിറൈറ്റ് അടിക്കും എന്നുമാണ് അമീർ പറയുന്നത്. തന്റെ ഒരു സുഹൃത്ത് വഴിയാണ് ഇത്തരത്തിലൊരു കോപ്പിയടി നടന്നതെന്നും ഇതുതന്നെ സൃഷ്ടിയാണെന്ന് പറയാൻ തന്റെ കയ്യിൽ തെളിവുകളുണ്ടെന്നും ആണ് അമീർ പറയുന്നത്. എന്തായാലും ബെർമുഡ യുടെ അണിയറപ്രവർത്തകർ ആശങ്കയിലാണ്.