മോഹൻലാലിന്റെ ദശരഥം ജൂഡ് ആന്റണി ജോസഫ് ആയിരുന്നു സംവിധാനം ചെയ്തത് എങ്കിൽ വലിച്ചു നീട്ടി കൊണ്ട് പോകാതെ പെട്ടെന്ന് തീർത്തേനെ ; കുറിപ്പ് വൈറൽ ആകുന്നു…!!

0

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്തു അന്നാ ബെൻ സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ സിനിമാ ആയിരുന്നു സാറാസ്. അബോഷൻ പ്രമേയം ആക്കി എത്തിയ സിനിമക്ക് നിരവധി വിമർശങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ സനൽ കുമാർ പത്മനാഭൻ എന്ന വ്യക്തി മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് സിനിമ ദശരഥം ജൂഡ് ആന്റണി ജോസഫ് ചെയ്തിരുന്നെങ്കിൽ എങ്ങനെ ആയേനെ എന്നുള്ള രസകരമായ പോസ്റ്റ് പങ്കു വെച്ചിരിക്കുന്നത്

സനലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങനെ ആണ് സീൻ 37 : ” ആനി പ്രസവിച്ചു ! ആൺകുട്ടീ ”  ഡ്യൂട്ടി നേഴ്സ് ഡോക്ടറോട് പറയുന്നത് കേട്ട പാടെ ലേബർ റൂമിന്റെ മുന്നിലേക്ക് സന്തോഷം അടക്കാനാകാതെ ഓടി വരുന്ന രാജീവ് മേനോൻ “
സീൻ 38 : നഴ്സ് കയ്യിൽ കൊടുക്കുന്ന കുഞ്ഞിനേയും കൊണ്ട്‌ , പതിയെ ചന്ദ്രദാസിന്റെ അടുത്തേക്ക് പോകുന്ന രാജീവ് , അയാളോട് : ” നോക്കു മിസ്റ്റർ ചന്ദ്രദാസ് , ഞാൻ ഇപ്പോൾ വളരെ സന്തോഷവാൻ ആണു ! നിങ്ങൾ ഇപ്പോൾ എന്ത് ചോദിച്ചാലും ഞാൻ തരും . ചോദിക്കു . എത്ര ക്യാഷ് വേണമെങ്കിലും ചോദിക്കു . !

ചന്ദ്രദാസ് : ” ഞാൻ എന്നാ പറയാനാ ഈ കിട്ടുന്ന പണം കൊണ്ട്‌ എന്‍റെ ഓപ്പറേഷൻ നടത്തിയിട്ടു ബാക്കി ഉള്ളത് കൊണ്ട് അവൾക്കു എന്തോ സ്വന്തമായി ബിസിനെസ്സ് തുടങ്ങുവാൻ ഉള്ള പ്ലാൻ ഉണ്ട് ! ഞാൻ ഒന്ന് അവളോട് ചോദിച്ചിട്ടു എത്രയാ വേണ്ടത് എന്ന്‌ നിങ്ങളെ അറിയിക്കാം .
രാജീവ് : അറിയിക്കണം ! ഒരു പെണ്ണിന്റെയും സ്വപ്‌നങ്ങൾ അമ്മയായി എന്ന്‌ കരുതി തകർന്നു പോകാൻ പാടില്ല …. ആനിയോട് ഇതെല്ലാം മറന്നു കളഞ്ഞിട്ടു അവളുടെ സ്വപ്നത്തിന്റെ പിറകെ പോകാൻ പറയു .!

ഫൈനൽ ഷോട്ട്  : എല്ലാവരോടും നന്ദി പറഞ്ഞു കുഞ്ഞുമായി വീട്ടിലേക്കു പോകുവാൻ ആയി തയാറെടുക്കുന്ന രാജീവ്.
എ ഫിലിം ബൈ ജൂഡ് ആൻഡ് ക്രൂ.
ജൂഡ് അണ്ണൻ ഫാൻസ്‌ : അണ്ണൻ ഒന്നേ മുക്കാൽ മണിക്കൂറിൽ പടം തീർത്തു  വേറെ ആരേലും ആയിരുന്നേൽ ആനി പ്രസവ ശേഷം കുഞ്ഞിനെ തരത്തില്ലെന്നോ ഒക്കെ പറഞ്ഞു ചുമ്മാ വലിച്ചു നീട്ടി രണ്ടര മണിക്കൂർ ആക്കിയേനെ !! അണ്ണൻ മാസ്സ്.