വ്യത്യസ്തമായ മേക്കോവർ ചിത്രങ്ങൾ പങ്കു വെച്ചു സനൂഷ ;ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകരും …!!!

0

ബാലതാരമായി സിനിമകളിലൂടെ വന്ന് പ്രേക്ഷക പ്രീതി നേടിയ താരമാണ് സനുഷ. 1998ല്‍ ആണ് സനുഷയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് നായികയായി മാറിയ സനുഷ സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്. തമിഴിലും തെലുങ്കിലുമൊക്കെ താരം അഭിനയിച്ചിരുന്നു. കാഴ്ച, സൗമ്യം എന്നീ സിനിമകളിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സക്കറിയായുടെ ഗര്‍ഭിണികളിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള പ്രത്യേക പരാമര്‍ശവും ഫിലിം ഫെയര്‍ പുരസ്‌കാരവും സൈമ പുരസ്‌കാരവും സനുഷ നേടുകയുണ്ടായി.

മിസ്റ്റർ മരു മകൻ വേട്ട എന്നീ സിനിമക്ക് ശേഷം പിന്നീട് അഭിനയത്തില്‍ നിന്നും മാറി നിന്ന നടിയുടെ തിരിച്ച് വരവ് ആരാധകര്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ തന്റെ സിനിമയിലേക്കുള്ള വരവിന്റെ ഒരു സൂചന പോലും ലഭിച്ചിരുന്നില്ല. ഇതിനിടെ പല ചിത്രങ്ങള്‍ പങ്കുവെച്ചും സനുഷ ആരാധകര്‍ക്കിടെ സജീവമായി കൊണ്ടിരുന്നു. കുഞ്ഞു വിശേഷവും പോസ്റ്റും അങ്ങനെ എല്ലാം താരം ഷേയര്‍ ചെയ്യാറുണ്ട്. ഇപ്പോള്‍ വളരെ സന്തോഷകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. നടി തന്നെയാണ് ഇത് പുറത്തുവിട്ടത്.

ഗൃഹലക്ഷ്മി മാസികയ്ക്ക് വേണ്ടി താരം നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർക്ക് ആയി പങ്കു വെച്ചിരിക്കുന്നത്. അതിന് താരം നൽകിയ ക്യാപ്‌ഷൻ ഇങ്ങനെ ആയിരുന്നു  Delete the old version of me in your head.It expired.New Rules. ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി കഴിഞ്ഞു. അതേസമയം ബാലതാരമായി മലയാള ചിത്രത്തില്‍ എത്തി പിന്നീട് നായിക വേഷം ചെയ്ത് , ശേഷം മറ്റു ഭാഷയിലാണ് നടി കൂടുതലും തിളങ്ങിയത്. തമിഴിലും തെലുങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്യാന്‍ നടിക്ക് കഴിഞ്ഞു.