മമ്മൂട്ടിക്ക് ഒപ്പം ഉള്ള ചെറുപ്പ കാല ഫോട്ടോ പങ്ക്‌ വെച്ച സനൂഷയുടെ പോസ്റ്റ് ഇൻസ്റ്റാഗ്രാം റിമൂവ് ചെയ്തു കാരണം ഇങ്ങനെ ആയിരുന്നു….

0

മലയാളികളുടെ ഏറ്റവും വലിയ പ്രിയതാര മാണ് സനൂഷ സന്തോഷ്.

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറി പിന്നീട് തന്റെ അഭിനയവും കൊണ്ടും, സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് സനുഷ സന്തോഷ്.

സിനിമയിൽ എന്നതുപോലെതന്നെ സീരിയലിലും താരം അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ വിഭാഗത്തിൽപ്പെട്ട ആൾക്കാർക്കും താരത്തെ ഇഷ്ടമാണ്.

രണ്ടായിരം മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. താരത്തിന്റെ അഭിനയമികവിനു ഒരുപാട് അംഗീകാരങ്ങൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് ടിവി സീരിയലുകളിലും ടി വി ഷോകളിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഏഴര ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും നിമിഷ നേരം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം പഴയ കാല സിനിമയുടെ സ്റ്റിൽ ആണ് സനുഷ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. മമ്മൂട്ടിയുടെ തോളിൽ തോർത്ത് ഉടുത്ത് ഇരിക്കുന്ന സനുഷയുടെ ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

താരം അതിനു നൽകിയ ക്യാപ്ഷൻ ആണ് കൂടുതലും ശ്രദ്ധേയമായത്.
തലക്കെട്ട് ഇങ്ങനെയാണ്.
“എന്റെ ചെറുപ്പത്തിലെ N UDI TY ഞാൻ മറച്ചിരിക്കുന്നു ഇൻസ്റ്റാഗ്രാമേ ഇനീം ഉണ്ടോ ഡിലീറ്റ്”.
എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ഒരു ഫോട്ടോയോ വീഡിയോയോ അപ്‌ലോഡ് ചെയ്യണം എങ്കിൽ ഒരുപാട് റൂൾസ് ആൻഡ് റെഗുലേഷൻസ് ഉണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് ന്യൂ ഡി റ്റി എന്നുള്ളത്. ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രത്യേകിച്ചും ചെറുപ്പകാലത്ത് ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടാൽ ഇൻസ്റ്റാഗ്രാം ബാൻ നൽകുന്നതായിരിക്കും. അതുകൊണ്ട് തന്നെയായിരിക്കും സനുഷ ഈ ക്യാപ്ഷൻ നൽകിയത്. ഏതായാലും ഫോട്ടോ വൈറൽ ആയിരിക്കുന്നു.

കാഴ്ച’ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടി. ‘നാളൈ നമതെ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ദിലീപിന്റെ നായികയായി മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു. ‘ഇഡിയറ്റ്സി’ലും സനുഷ തന്നെയായിരുന്നു നായിക. സനുഷയുടെ സഹോദരൻ സനൂപും ചേച്ചിയുടെ വഴിയെ സിനിമയിലെത്തിയ കുട്ടിത്താരമാണ്. ‘ഫിലിപ്സ് ആന്റ് ദ മങ്കിപെൻ’ എന്ന ആദ്യ ചിത്രത്തിൽ തന്നെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം സനൂപ് സ്വന്തമാക്കിയിരുന്നു. ‘ഭാസ്ക്കർ ദ റാസ്ക്കലി’ലും ‘ജോ ആന്റ് ദി ബോയി’ലും ശ്രദ്ധേയമായ കഥാപാത്രങ്ങളെയും സനൂപ് അവതരിപ്പിച്ചു.