തന്നോട് മോശമായി പെരുമാറിയ 14 പേരുടെ വിവരങ്ങള്‍ പുറത്തു വിട്ട് രേവതി സമ്പത്ത് ; ഇനിയും ബാക്കി പിന്നാലെ എന്നും വ്യക്തമാക്കി താരം.

0
വീണ്ടും #മീ ടൂ ആരോപണം; സിദ്ധിഖിനെതിരെ നടി രേവതി സമ്പത്ത്‌

മലയാള സിനിമയിൽ തിരക്കുള്ള നടി യാണ് രേവതി സമ്പത്തു.

നിരവധി സിനിമകളിൽ മികച്ച വേശങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്.

മീടു ആരോപണം ഏറ്റവും കൂടുതൽ നടത്തിയിട്ടുള്ള നടി ആണ് രേവതി.

കഴിഞ്ഞ വർഷം നടൻ സിദ്ധിഖിനെതിരെ ആരോപണം ഉന്നയിച്ചു കൊണ്ട് മുന്നോട്ടു വന്നിരുന്നു നടി രേവതി സമ്പത്ത്‌. വർഷങ്ങൾക്ക് മുൻപ് നടൻ തന്നോട് അപമര്യാദയായി പെരുമാറി എന്നാണ് ആരോപണം. ഒരു സിനിമയുടെ പ്രദർശന വേളയിൽ ആയിരുന്നു മോശം പെരുമാറ്റം എന്നും രേവതി പരാമർശിക്കുന്നു.

തിരുവനന്തപുരം നിള തിയേറ്ററിലെ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ 2016 ലെ പ്രിവ്യു നടക്കുമ്പോൾ നടൻ സിദ്ദിഖ് എന്നോട് അപമര്യാദയായി പെരുമാറി. അയാളുടെ ലൈംഗിക ചുവയുള്ള വർത്തമാനം 21-ാം വയസ്സിൽ എന്നെ തളർത്തി. അയാൾ എനിക്ക് സമ്മാനിച്ച ആഘാതം ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. അയാൾക്കൊരു മകൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നു. ഇയാളുടെ കയ്യിൽ അവൾ സുരക്ഷിതയാണോ എന്ന് ഞാൻ സംശയിക്കുന്നു. നിങ്ങളുടെ മകൾക്കാണിത് സംഭവിച്ചതെങ്കിൽ എന്ത് ചെയ്യുമായിരുന്നു മിസ്റ്റർ സിദ്ദിഖ്? ഇദ്ദേഹത്തെ പോലൊരു വ്യക്തിക്ക് എങ്ങനെ WCC പോലൊരു സംഘടനക്കെതിരെ വിരൽ ചൂണ്ടാൻ കഴിയും? ഉളുപ്പുണ്ടോ? ചിന്തിച്ചു നോക്കൂ. ജന്റിൽമാൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ മുഖംമൂടികളോട് ലജ്ജ തോന്നുന്നു.”

മുൻപ് സംവിധായകൻ രാജേഷ് ടച്ച്റിവറിനുമെതിരെ മീ ടൂ പരാമർശവുമായി രേവതി എത്തിയിരുന്നു. ചിത്രത്തിന്റെ സംവിധായകനായ രാജേഷ് ടച്ച്‌റിവറിന്റെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായിരുന്നു. പ്രതികരിക്കുമ്പോൾ ‘നീ ഒരു പുതുമുഖമാണ്, ഒന്നും പറയേണ്ട’ എന്ന തരത്തില്‍ ആയിരുന്നു പ്രതികരണം എന്ന് ആരോപിച്ചിരുന്നു. തെലുങ്കിലും, ഒറിയയിലുമായി തയ്യാറായി വന്നിരുന്ന ചിത്രത്തിന്റെ സെറ്റിൽ ആയിരുന്നു സംഭവം. മാനസികമായ പീഡനം, അപമാനം, ലിംഗ വിവേചനം, ലൈംഗികച്ചുവയുള്ള സംഭാഷണം, ബ്ലാക്ക്‌മെയില്‍ ആരോപണങ്ങളാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ രേവതി ഉന്നയിച്ചത്.

ഇപ്പോൾ വീണ്ടും തന്നെ സെക്ഷ്വലി, മെന്റലി, വെര്‍ബലി, ഇമോഷണലി എല്ലാം പീഡിപ്പിച്ച 14 പേരുടെ ലിസ്റ്റ് പുറത്തുവിട്ട് നടി രേവതി സമ്ബത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ പേരു വിവരങ്ങള്‍ പുറത്തുവിട്ടത്. നടന്‍ സിദ്ധിക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും എസ്‌ഐയും ഉള്‍പ്പെടെ 14 പേരുടെ വിവരങ്ങള്‍ പുറത്തു വിട്ട രേവതി, ഇനിയും ബാക്കി പിന്നാലെ വരുമെന്നും താക്കീത് നല്‍കുന്നുണ്ട്.

രേവതിയുടെ ഫേസ്ബുക്ക്കുറിപ്പിന്റെ പൂര്‍ണരൂപം:

എന്റെ ജീവിതത്തില്‍ എന്നെ ഇതുവരെ സെക്ഷ്വലി,മെന്റലി ,വെര്‍ബലി, ഇമോഷണലി പീഡിപ്പിച്ച പ്രൊഫഷണല്‍/പേര്‍സണല്‍/സ്ട്രെയിഞ്ച്/ സൈബര്‍ ഇടങ്ങളിലുള്ള അബ്യൂസേഴ്‌സിന്റെ അഥവാ ക്രിമിനലുകളുടെ പേരുകള്‍ ഞാന്‍ ഇവിടെ മെന്‍ഷന്‍ ചെയ്യുന്നു.

1.രാജേഷ് ടച്ച്‌റിവര്‍ (സംവിധായകന്‍)
2.സിദ്ദിഖ് (നടന്‍)
3.ആഷിഖ് മാഹി (ഫോട്ടോഗ്രാഫര്‍)
4.ഷിജു എ.ആര്‍ (നടന്‍)
5.അഭില്‍ ദേവ് (കേരള ഫാഷന്‍ ലീഗ്, ഫൗണ്ടര്‍)
6.അജയ് പ്രഭാകര്‍ (ഡോക്ടര്‍)
7.എം.എസ്സ്.പാദുഷ് (അബ്യൂസര്‍)
8.സൗരഭ് കൃഷ്ണന്‍ (സൈബര്‍ ബുള്ളി)
9.നന്തു അശോകന്‍ (അബ്യൂസര്‍, ഡി വൈ എഫ്‌ ഐ നെടുംങ്കാട് വാര്‍ഡ് മെമ്ബര്‍)
10.മാക്ക്‌സ് വെല്‍ ജോസ് (ഷോര്‍ട്ട് ഫിലിം ഡയറക്ടര്‍)
11.ഷനൂബ് കരുവാത്ത് & ചാക്കോസ് കേക്‌സ് (ആഡ് ഡയറക്ടര്‍)
12.രാകേന്ത് പൈ, കാസ്റ്റ് മീ പെര്‍ഫെക്‌ട് (കാസ്റ്റിംഗ് ഡയറക്ടര്‍)
13.സരുണ്‍ ലിയോ (ഇസാഫ്‌ ബാങ്ക് ഏജന്റ്, വലിയതുറ)
14.സബ്ബ് ഇന്‍സ്പെക്ടര്‍ ബിനു (പൂന്തുറ പോലീസ് സ്റ്റേഷന്‍, തിരുവനന്തപുരം ) ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കും. എന്നാണ് താരം പറഞ്ഞത്.