വിവാഹനിശ്ചയം വരെ കഴിഞ്ഞ ഇവരുടെ ബന്ധം തകരാനുള്ള കാരണം ഇതാണ്.

0

മലയാളത്തിൽ ഒറ്റ ചിത്രം പോലും ചെയ്തിട്ടില്ലെങ്കിലും കേരളത്തിൽ ഒരുപാട് ആരാധകർ ഉള്ള ഒരു താരമാണ്  രശ്മിക മന്ദാന. ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് രശ്മിക്ക് ഇത്രയധികം ആരാധകരെ ലഭിച്ചത് എന്ന് വേണമെങ്കിൽ പറയാം. രശ്മികയും, കന്നഡ സംവിധായകനും നടനുമായ രക്ഷിത് ഷെട്ടി യും തമ്മിലുള്ള പ്രണയവും, ഇവരുടെ വിവാഹനിശ്ചയം ഒക്കെ സോഷ്യൽ മീഡിയയിൽ വൻ ആഘോഷം ആയിരുന്നു. എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു വിവാഹനിശ്ചയം വരെ എത്തിയ ഇവരുടെ ബന്ധം തകരുന്നത്. ആ സമയത്തൊക്കെ മാധ്യമങ്ങൾ ഒട്ടാകെ ഇവരുടെ വാർത്തയായിരുന്നു പ്രചരിച്ചിരുന്നത്. ഇവരുടെ വിവാഹം മുടങ്ങി അതിനെപ്പറ്റി ഒരുപാട് അഭ്യൂഹങ്ങളും പരന്നു.

വിവാഹ ശേഷം സിനിമയിൽ അഭിനയിക്കുന്നതിൽ നിന്നും രക്ഷിത് ഷെട്ടി നടിയെ വിലക്കി എന്നും, ഗീതാഗോവിന്ദം എന്ന ചിത്രത്തിന് ശേഷം രശ്മികയ്ക്കും സിനിമയിൽ തിരക്കേറിയതോടെ വിവാഹത്തിൽ നിന്നും പിൻമാറുകയായിരുന്നു എന്നും ഒക്കെയായിരുന്നു വാർത്തകൾ. വിജയ് ദേവരകൊണ്ട ആണ് ഇവരുടെ ബന്ധം തകരാനുള്ള കാരണം എന്നുവരെ വാർത്തകൾ പ്രചരിച്ചിരുന്നു. രശ്മികയും രക്ഷിതും അവരുടെ വിവാഹം മുടങ്ങിയ വാർത്തകളോട് അധികമൊന്നും പ്രതികരിച്ചിരുന്നില്ല. എന്നാൽ ഒരു തവണ ബന്ധം തകരാൻ ഉള്ള ചില കാരണങ്ങൾ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയതോടെ ആ പ്രചരണങ്ങളെയൊക്കെ ശക്തമായി എതിർത്തുകൊണ്ട് രക്ഷിത് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.

രശ്മികയുമായുള്ള ബന്ധം തകർന്നതോടെ സോഷ്യൽ മീഡിയയിൽ നിന്നും താരം വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ ഇവർക്കെതിരെയുള്ള പ്രചാരണങ്ങൾ കനത്തതോടെ അദ്ദേഹം തിരിച്ചു വരികയായിരുന്നു. പ്രതികരിക്കേണ്ട അവസരമാണ് ഇതെന്ന് തോന്നിയതുകൊണ്ടാണ് തിരിച്ചു വന്നത് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. രശ്മികയെ പറ്റി നിങ്ങൾ പലതരത്തിലും സംസാരിക്കുന്നുണ്ട്. ആരെയും പക്ഷേ ഞാൻ കുറ്റം പറയുന്നില്ല. കാരണം എന്താണോ എല്ലാവരും കാണുന്നത് അത് അവർ വിശ്വസിക്കും. ഒരിക്കലും നമ്മൾ മറ്റൊരാളുടെ കാഴ്ചപ്പാടിൽ നിന്നും കാണാതെ എല്ലാ കാര്യങ്ങളിലും സ്വന്തമായി ഒരു നിഗമനത്തിൽ എത്തും. എനിക്ക് രശ്മികയെ രണ്ടുവർഷത്തോളമായി അറിയാം. നിങ്ങൾ എല്ലാവരെയുകാൾ നന്നായി എനിക്ക് അവളെ അറിയാം. അതുകൊണ്ട് വാർത്തകളുടെ അടിസ്ഥാനത്തിൽ ഒരിക്കലും അവരെ വിലയിരുത്തരുത്. അവരെ സമാധാനത്തോടെ ജീവിക്കാൻ വിടൂ. ഞാനോ രശ്മികയോ ഈ വിഷയത്തെക്കുറിച്ച് ഒരു മാധ്യമങ്ങളുമായും സംസാരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പുറത്തുവരുന്ന പലകാര്യങ്ങളും തെറ്റാണ്. രക്ഷിത് പറഞ്ഞു.

ഈ വാർത്തകളോട് ഒരിക്കൽ രശ്മികയുടെ അമ്മ പ്രതികരിച്ചിരുന്നു. ഞങ്ങൾ ഒരുപാട് ദുഃഖിതരാണ്. ഈ വിഷമത്തിൽ നിന്നും കരകയറി കൊണ്ടിരിക്കുകയാണ്. എല്ലാ മനുഷ്യർക്കും അവരുടെ ജീവിതമാണ് വലുത്. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. 2017 ജൂൺ 17 നായിരുന്നു രശ്മികയുടെയും, രക്ഷിതിന്റെയും വിവാഹ നിശ്ചയം. ആ വർഷം തന്നെ വിവാഹം നടക്കുമെന്നും  അവർ അറിയിച്ചിരുന്നു. അതിനുശേഷമായിരുന്നു ആ ബന്ധം തകർന്നത്.