വിവാഹബന്ധം വേർപെടുത്തിയെങ്കിലും അദ്ദേഹം എനിക്ക് പ്രിയപ്പെട്ടവനാണ്. അതിന്റെ കാരണം ഇതാണ്. ഗായിക രഞ്ജിനി ജോസ്..

0

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയാണ് രഞ്ജിനി ജോസ്. നടിയായും താരം തിളങ്ങിയിട്ടുണ്ട്. പ്ലസ്ടുവിന് പഠിക്കുന്ന കാലത്ത് തന്നെ രഞ്ജിനി പിന്നണിഗായിക രംഗത്ത് എത്തിയിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ശബ്ദത്തിന് ഉടമ കൂടിയാണ് രഞ്ജിനി. ഒരു പഴയ സിനിമാ കുടുംബത്തിൽ നിന്നു തന്നെയാണ് രഞ്ജിനിയുടെ വരവും. എൺപതുകളിലെ സിനിമകളുടെ നിർമാതാവായ ബാബു ജോസിന്റെയും, ജയലക്ഷ്മി യുടെയും മകളാണ് രഞ്ജിനി ജോസ്. വിവിധ ഭാഷകളിലായി 200ലധികം പാട്ടുകൾ ഇപ്പോൾ രഞ്ജിനി പാടിക്കഴിഞ്ഞു. കൂടാതെ കുറച്ചുനാളുകൾക്കു മുമ്പ് മോഡലിംഗും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ചിരുന്നു. സമൂഹ മാധ്യമങ്ങൾ വഴി തന്റെ ഗ്ലാമറസ്സ്ചിത്രങ്ങളൊക്കെ രഞ്ജിനി പങ്കുവച്ചിരുന്നു.

2013 വിവാഹിതയായ രഞ്ജിനി 2018 ൽ ബന്ധം വേർപിരിയുകയായിരുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ വിവാഹമോചിത ആകാനുള്ള കാരണം തുറന്നുപറയുകയാണ് രഞ്ജിനി. രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. തങ്ങളുടെ ആ ബന്ധത്തെ എല്ലാവരും എതിർത്തിരുന്നു. പക്ഷേ ഞങ്ങൾ ഒന്നിക്കാം എന്ന തീരുമാനം എടുത്തിരുന്നു. നമ്മൾ ജീവിതത്തിൽ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശരിയാകണമെന്നില്ല. വിവാഹബന്ധത്തിൽ ഒരുപാട് അഡ്ജസ്റ്റ് ചെയ്തു. ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാകും എന്ന വിശ്വാസത്തിലായിരുന്നു മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്. പക്ഷേ ആ പ്രതീക്ഷകൾ ഒക്കെ വിഫലം ആവുകയായിരുന്നു. അതുകൊണ്ടാണ് ആ ബന്ധം വേർപിരിഞ്ഞത്. ഒരു പേപ്പറിൽ ഒപ്പിട്ടു എന്ന് കരുതി അദ്ദേഹം എനിക്ക് ആരും അല്ലാതാകുന്നില്ല. തന്റെ ജീവിതത്തിൽ റാം ഇന്നും തനിക്ക് പ്രിയപ്പെട്ടവൻ ആയിരിക്കും എന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

ഡിജെ ആയിരുന്ന റാം നായരായിരുന്നു രഞ്ജിനിയുടെ ഭർത്താവ്. നിരവധി സിനിമാതാരങ്ങൾ ഒക്കെ പങ്കെടുത്ത പ്രൗഢഗംഭീരമായ ഒരു വിവാഹമായിരുന്നു ഇരുവരുടേയും. ഷാജി കൈലാസ് ഒരുക്കിയ റെഡ് ചില്ലിസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കും രഞ്ജിനി ചുവടു വച്ചിരുന്നു. ചെന്നൈയിലാണ് രഞ്ജിനി സ്ഥിരതാമസമാക്കി ഇരിക്കുന്നത്. മെഡിസിന് സീറ്റ് കിട്ടിയിട്ടും അതു വേണ്ട എന്ന് വച്ചു സംഗീതലോകത്ത് എത്തുകയായിരുന്നു രഞ്ജിനി. സംഗീതത്തിൽ തനിക്ക് വലിയ ഇൻസ്പിറേഷൻ നൽകുന്നത് മൈക്കിൾ ജാക്സൺ ആണെന്നും രഞ്ജിനി പറഞ്ഞിട്ടുണ്ട്. ഏക എന്ന പേരിൽ രഞ്ജിനിക്ക് ഒരു മ്യൂസിക് ബാൻഡുമുണ്ട്. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒക്കെയായി നിരവധി പരിപാടികളാണ് രഞ്ജിനിയുടെ ഉടമസ്ഥതയിലുള്ള ഈ ബാൻഡ് അവതരിപ്പിക്കുന്നത്.

നടനും രചയിതാവും ആയ അനൂപ് മേനോൻ പ്രധാന കഥാപാത്രത്തിൽ എത്തുന്ന കിങ്എ ഫിഷ് എന്ന ചിത്രത്തിനുവേണ്ടി രഞ്ജിനി ഒരിക്കൽ തീം സോങ് ഏറെ ശ്രദ്ധനേടിയിരുന്നു. റെഡ് ചില്ലിസിനു പുറമെ ദ്രോണ 2010, ബഷീറിന്റെ പ്രേമലേഖനം, സെലിബ്രേറ്റ് ഹാപ്പിനസ് എന്നീ ചിത്രങ്ങളിലും രഞ്ജിനി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയായി രഞ്ജിനി പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ  കുറിക്കുന്ന അടിക്കുറിപ്പുകളും സമൂഹമാധ്യമങ്ങളിൽ ഒക്കെ ശ്രദ്ധ നേടാറുണ്ട്. നിരവധി ആരാധകരുള്ള ഒരു ഗായിക കൂടിയാണ് രഞ്ജിനി.