റഷ്യയിൽ കേരളാ സാരിയിൽ നൃത്തം ചെയ്തു പ്രിയാ വാര്യർ ; കണ്ണെടുക്കാൻ തോന്നുന്നില്ല എന്നു ആരാധകർ…!!!

0

മലയാളികളുടെ പ്രിയ നടി ആണ് പ്രിയ പി വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ love എന്ന സിനിമയിൽ കൂടി ആണ് പ്രിയ അഭിനയ ലോകത്തു എത്തുന്നത്. ഒറ്റ സിനിമാ കൊണ്ടു താരം ഇന്ത്യ മുഴുവൻ ശ്രദ്ധിക്ക പെട്ടു അതിലെ കണ്ണു ഇറുക്കി ഉള്ള സ്റ്റൈൽ ആണ് പ്രിയയെ പെട്ടന്ന് വൈറൽ ആക്കിയത്. ഇപ്പോൾ സുഹൃത്തുക്കൾക്കൊപ്പം റഷ്യയിൽ അവധിയാഘോഷത്തിലാണ് നടി പ്രിയ വാര്യർ. ഇവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പ്രിയ പങ്കുവച്ച പുതിയ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.

കേരള സാരിയുടുത്ത് മമ്മൂട്ടിയെയും മോഹൻലാലിനെയും അനുകരിച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. അടുത്തിടെ നെറ്റ്ഫ്ലിക്‌സ് പുറത്തുവിട്ട ‘നമ്മ സ്റ്റോറീസ്’ എന്ന നീരജ് മാധവിന്‍റെ പാട്ടിനാണ് പ്രിയ വാര്യർ ചുവട് വച്ചിരിക്കുന്നത്. ‘എന്നിലെ മലയാളിയെ പുറത്തെത്തിക്കാൻ ഒരു കാരണം,’ എന്ന് കുറിച്ചുകൊണ്ട് താരം വീഡിയോ പോസ്റ്റ് ചെയ്‌തു.

കേരള സാരിയിൽ അതീവ സുന്ദരിയായി ‘സീൻ മാറി സീൻ മാറി’ എന്നു തുടങ്ങുന്ന ഗാനത്തിനൊപ്പം ഡാൻസ് വക്കുന്ന നടിയുടെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഗ്രേസ് ആന്‍റണി, മന്യ തുടങ്ങിയവരും താരത്തിന്‍റെ വീഡിയോയെ പ്രശംസിച്ച് എത്തിയിട്ടുണ്ട് അതേ സമയം, മലയാളി സംവിധായകൻ പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഇഷ്‌ക് ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് എന്നിവയാണ് പ്രിയ വാര്യരുടേതായി റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രങ്ങൾ.