ആരാധകർക്ക് ആയി പുത്തൻ ചിത്രങ്ങൾ പങ്കു വെച്ചു പ്രിയാമണി ; ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല…!!!

0

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി.മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും തിളങ്ങിയ നടിയാണ് പ്രിയാമണി. 2003 ൽ തെലുങ്കിൽ കൂടി ആയിരുന്നു പ്രിയാ മണി സിനിമയിൽ എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമെല്ലാം നിരവധി സിനിമകളിൽ അഭിനയിച്ചു. സത്യം ആയിരുന്നു ആദ്യ മലയാള ചിത്രം. ബിസിനസുകാരനായ മുസ്തഫയുമായായിരുന്നു പ്രിയ മണിയുടെ വിവാഹം നടന്നത്. അടുത്തിടെ ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ ഗോസിപ്പു കോളങ്ങളിൽ ഇടം നേടിയിരുന്നു.

2013 ലാണ് ആയേഷയുമായി മുസ്ത വേർപിരിയുന്നത്. പിന്നീട് 2017 ലാണ് പ്രിയാമണിയെ വിവാഹം കഴിക്കുന്നത്. ആയിഷയു മായുള്ള വിവാഹ ബന്ധത്തിൽ മുസ്തഫയ്ക്ക് രണ്ട് കുട്ടികളുണ്ട്. വിവാഹത്തിന് ശേഷവും നടി സിനിമകളിൽ സജീവമാണ്. ലളിത മായാണ് വിവാഹം നടത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന് ശേഷവും അഭിനയത്തിൽ സജീവമാണ് പ്രിയ.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടിയുടെ പുത്തൻ ഫോട്ടോകളാണ് വൈറലാവുന്നത്. ‘സൗന്ദര്യം കണ്ണുകളെ കീഴടക്കും എന്നാൽ വ്യക്തിത്വം ഹൃദയമാണ് കവരുക എന്ന ക്യാപ്‌ഷനിലൂടെയാണ് പ്രിയ പുത്തൻ ചിത്രങ്ങൾ പങ്കിട്ടത്. ഇത്തവണ സാരിയിൽ ആണ് അതീവ സുന്ദരിയായി പ്രിയ എത്തിയിരിക്കുന്നത്. ചിത്രങ്ങൾ പകർത്തിയത് വി ക്യാപ്ചേഴ്‌സാണ്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഫോട്ടോക്ക് താഴെ കമന്റ്‌ ആയി എത്തുന്നത് പലരും വിവാദത്തെ കുറിച്ചും ചോദിക്കുന്നുണ്ട്. എന്നാൽ താരം ആർക്ക് വ്യക്തമായ മറുപടി നൽകുന്നില്ല.