അമ്മ നിർമ്മിക്കുന്ന ചിത്രത്തിൽ ക്ഷണിച്ചാൽ പോലും അഭിനയിക്കില്ല. തുറന്നടിച്ചു പാർവതി..

0

ഇപ്പോഴുള്ള മലയാളത്തിലെ യുവനടിമാരിൽ അഭിനയം കൊണ്ടും, നിലപാടുകൾ കൊണ്ടും ഒക്കെ ഒരേസമയം തിളങ്ങിനിൽക്കുന്ന താരമാണ് പാർവതി തിരുവോത്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ പോലും എപ്പോഴും വ്യത്യസ്ത പുലർത്തുന്ന പാർവതി മലയാളികൾ എന്നും ഓർക്കുന്ന ഒരുപിടി മികച്ച നായികാ കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ചു കഴിഞ്ഞു. മികച്ച നടി എന്നതിലുപരി തന്റെ വ്യക്തമായ നിലപ്പാടുകൾ കൊണ്ടാണ് പാർവതി എപ്പോഴും വ്യത്യസ്തമാകുന്നത്. അതുകൊണ്ട് തന്നെ മലയാള സിനിമയിലെ ഇപ്പോഴത്തെ ശക്തമായ സ്ത്രീ ശബ്‌ദം കൂടിയാണ് പാർവതി. സിനിമയ്ക്ക് അകത്തും, പുറത്തും ഒക്കെ തന്റെ നിലപാടുകൾ യാതൊരു മടിയും ഇല്ലാതെ പാർവതി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ നിരവധി തവണ സോഷ്യൽ മീഡിയയുടെ പല ആക്രമണങ്ങൾക്കും താരം വിധേയയായിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പാർവതി തന്റെ സിനിമയിലെയും, വ്യക്തി ജീവിതത്തിലെയും ഒക്കെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുമായി പാർവതി അത്ര യോജിപ്പിൽ അല്ല. നടിയെ ആക്രമിച്ച വിഷയവുമായി ബന്ധപെട്ടു അപ്പോൾ തന്നെ അതിൽ നിന്നും താരം രാജിവച്ചിരുന്നു. പരസ്യമായി തന്നെ ആയിരുന്നു പാർവതി തന്റെ രാജി സമർപ്പിച്ചത്. അമ്മയിൽ നിന്നും വേർപിരിഞ്ഞ ശേഷം സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി വുമൺ ഇൻ സിനിമാ കളക്റ്റീവ് എന്ന സംഘടനയും രൂപീകരിച്ചു. അതിലെ പ്രധാന അംഗം കൂടിയാണ് താരമിപ്പോൾ.

പലപ്പോഴും അമ്മ സംഘടനയുടെ തീരുമാനങ്ങൾക്ക് ഏതിരെ പാർവതി ആഞ്ഞടിക്കാറുണ്ട്. അമ്മയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കുറച്ചു മാസങ്ങൾക്കു മുൻപായിരുന്നു നടന്നത്. അന്ന് ആ ഉദ്ഘാടനവേളയിൽ ആയിരുന്നു അമ്മയിൽ നിന്നും പുതിയ ചിത്രം വരുന്നു എന്ന അറിയിപ്പ് വന്നത്. 50 ൽ ഏറെ താരങ്ങൾ ഇതിൽ ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ വച്ചു അമ്മ നിർമിക്കുന്ന ചിത്രത്തിൽ പാർവതി ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഒരിക്കലും ഞാൻ ആ ചിത്രത്തിൽ ഭാഗമാകില്ല, എന്നെ ക്ഷണിച്ചാൽ പോലും അതിൽ അഭിനയിക്കില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.

അമ്മയുടെ ഉദ്ഘാടനവേളയിൽ ടീകെ രാജീവ്‌ കുമാർ രചിച്ചു പ്രിയദർശൻ ആയിരുന്നു ആ ചിത്രം സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ പിന്നീട് തിരക്കുകൾ മൂലം അതിൽ നിന്നും പ്രിയദർശൻ പിന്മാറുകയായിരുന്നു. പിന്നീട് വൈശാഖ് ഈ ചിത്രം സംവിധാനം ചെയ്യുമെന്നും അറിയിച്ചിരുന്നു. സിനിമയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഒന്നും അമ്മ പുറത്തുവിട്ടിട്ടില്ല. ട്വന്റി ട്വന്റി ആയിരുന്നു അമ്മയുടെ നിർമാണത്തിൽ പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. വലിയൊരു താരനിര അണിനിരക്കുന്ന ആ വലിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ കുറച്ച് നാളുകളായി സിനിമാ മേഖല അഭിമുഖികരിക്കുന്ന പ്രതിസന്ധിയെ മറിക്കടക്കാൻ ആണ് ഇപ്പോൾ ഇങ്ങനെ ഒരു ചിത്രം.